For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേ ഇവന്റെ കൈയില്‍ ഒരു വെറൈറ്റി ഉണ്ട്, പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു; കുറിപ്പ് വൈറലാകുന്നു

  |

  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉദയന്‍ എടപ്പാള്‍ എന്ന സാന്‍ഡ് ആര്‍ട്ടിസ്റ്റിന്‌റെ വാക്കുകളാണ്. ഒപ്പം സിനിമാ ലൊക്കേഷനിൽ വെച്ച് മോഹൻലാലിനേയും പ്രിയദർശനേയും കണ്ടതിനെ കുറിച്ചാണ് ഉദയൻ വെളിപ്പെടുത്തുന്നത്. തന്റെ ഡാൻസ് വീഡിയോ കണ്ട താരങ്ങളുടെ പ്രതികരണത്തെ കുറിച്ചാണ് ഉദയൻ ഫേസ്ബുക്കിൽ കുറിക്കുന്നത്. ഉദയന്റെ വാക്കുകൾ ഇങ്ങനെ....

  mohanlal-priyadrshan

  പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാർത്ഥന പെൺകുട്ടി ജനിക്കാനാണ്; ചാക്കോച്ചന്റെ വാക്കുകൾ വൈറലാകുന്നു

  ഒപ്പം സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ മണിയേട്ടനെ പരിചയമുള്ളതു കൊണ്ടാണ്‌ ലാലേട്ടനെ നേരില്‍ കാണാന്‍ ഒപ്പം സിനിമയുടെ ലൊക്കേഷനില്‍ എത്തിയത്. മണിയേട്ടനാണ് ആകെ പരിചയം പക്ഷെ സെറ്റില്‍ കറുത്ത കോട്ടിട്ട സെക്യൂരിറ്റിക്കാര്‍ തടഞ്ഞു.മണിയേട്ടന്റെ പരിചയം പറഞ്ഞിട്ടും കടത്തി വിട്ടില്ല. അപ്പോഴാണ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പുറത്തേക്കിറങ്ങി വന്നത് അന്നേരം എന്റെ കൈയില്‍ ഒരു സാന്‍ഡ് ആര്‍ട്ട് വീഡിയോ ഉണ്ടായിരുന്നു തുടക്കകാലത്ത് മൊബൈല്‍ ക്യാമറ കൊണ്ട് ചിത്രീകരിച്ചത് വാനപ്രസ്ഥം വീഡിയോ അത് നേരെ പ്രിയദര്‍ശന്‍ സാറിനെ കാണിച്ചു.

  മോഹൻലാലും പ്രിയദർശനും കൂടി ചേർന്നപ്പോൾ, ആ രാത്രിയെ കുറിച്ച് പൃഥ്വിരാജ്, വാക്കുകൾ വൈറലാവുന്നു

  വീഡിയോ കണ്ട് എന്നോടു പറഞ്ഞു ലാലു കണ്ടോ ഇല്ല എന്നു മറുപടി എന്നാ വാ എന്ന് പറഞ്ഞ് എന്റെ കൈയും പിടിച്ച് ലാലേട്ടന്റെ അടുത്തേക്ക്. ടാ ലാലേ ഇവന്റെ കൈയില്‍ ഒരു വെറൈറ്റി വീഡിയോ ഒന്നു കണ്ടുനോക്ക്. വീഡിയോ കണ്ടതിനു ശേഷം അഭിനന്ദനം പിന്നെ സാന്‍ഡ് ആര്‍ട്ടിനെ കുറിച്ച് കുറെ ചോദിച്ചറിഞ്ഞു. ഇന്നാ വീഡിയോ ഒന്നുകൂടി വരച്ചു ദൃശ്യ മികവോടെ.... കുഞ്ഞുകുട്ടനില്‍ നിന്നും കഥകളി വേഷങ്ങളിലേക്ക്- ഉദയൻ ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  മോഹൻലാൽ ചിരിച്ചത് ഒരു സീനിൽ മാത്രം, ആ ചിത്രത്തോടെ ഇമേജ് മാറി, വെളിപ്പെടുത്തി ഷിബു ചക്രവർത്തി

  'ഒപ്പം' സിനിമയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.. താരങ്ങളുടെ സ്വപ്ന ചിത്രമാണിത്. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മോളിവുഡ് താരങ്ങളോടൊപ്പം തെന്നിന്ത്യൻ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും എത്തുന്നുണ്ട്.

  കൂടെവിടെയോട് കാണിക്കുന്നത് അനീതി, ചാനൽ നീതിപാലിക്കണമെന്ന് ആരാധകർ

  ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറുടെ റിലീസിനായി കാത്തിരിക്കുമ്പോഴായിരുന്നു കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തിയേറ്റർ റിലീസായി എത്തുന്ന ചിത്രമാണിത്. സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മരയ്ക്കാർ കൂടാതെ ആറാട്ട് , ബ്രോ ഡാഡി, ബറോസ് തുടങ്ങിയ ചിത്രങ്ങളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  ബിസിനസ് തുടങ്ങി, അത് പൊളിഞ്ഞു, കിട്ടിയ പൈസ മുഴുവൻ പോയി, കുടുംബവിളക്ക് താരം കൃഷ്ണകുമാർ മേനോൻ

  1979 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും പ്രിയദർശനും സിനിമയിൽ എത്തുന്നത്. എന്നാൽ ഈ തിയേറ്ററുകളിൽ വേണ്ടവിധം ഓടിയിരുന്നില്ല. പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട നടനും സംവിധായകനും ആയി മാറുകയായിരുന്നു. മോഹൻലാൽ- പ്രിയദർശൻ കോമ്പോയിൽ പിറന്ന പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തലമുറ വ്യത്യാസമില്ലാതെ ഇന്നും ആ ചിത്രങ്ങൾക്ക് കാഴ്ചക്കാരുണ്ട്.

  പ്രിയദര്‍ശന്റെ വമ്പന്‍ പരാജയ സിനിമ | Filmibeat Malayalam

  പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാർത്ഥന പെൺകുട്ടി ജനിക്കാനാണ്; ചാക്കോച്ചന്റെ വാക്കുകൾ വൈറലാകുന്നു

  Read more about: mohanlal priyadarshan
  English summary
  Dancer Udayal Edpal Write Up About Mohanlal And Priyadarshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X