For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പ്രായത്തില്‍ ഞാന്‍ പിരിഞ്ഞു! വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി ദയ അശ്വതി!മക്കളോട് പറഞ്ഞതിതാണ്

  |

  ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായാണ് ദയ അശ്വതിയുടേയും ജീവിതം മാറി മറിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബോസ് വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ദയ എത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ആദ്യവിവാഹത്തിലെ പാകപ്പിഴകളെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചുവെങ്കിലും താനുമായി പിരിഞ്ഞിട്ടില്ലെന്നായിരുന്നു മുന്‍പ് താരം പറഞ്ഞത്.

  വിവാഹമോചനം നേടിയെന്ന് വ്യക്തമാക്കിയാണ് ദയ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. മക്കളെക്കുറിച്ചും ദയ വാചാലയായിരുന്നു. തന്നെ വിമര്‍ശിച്ചെത്തിയ ആള്‍ക്ക് വ്യക്തമായ മറുപടിയും താരം നല്‍കിയിരുന്നു. പഴയകാല ചിത്രങ്ങളും ഇതിനിടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രഘുവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. പുതിയ പോസ്റ്റും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

   ഈ പ്രായത്തില്‍ ഞാന്‍ പിരിഞ്ഞു

  ഈ പ്രായത്തില്‍ ഞാന്‍ പിരിഞ്ഞു

  ഞാനും എന്റെ മക്കളും. വൈശാഖ്, വിശാഖ്, ഈ പ്രായത്തിൽ ഞാൻ പിരിഞ്ഞുവെന്ന കുറിപ്പുമായാണ് ദയ എത്തിയത്. ഇപ്പോ മൂത്തമോൻ വൈശാഖിന് 19 വയസ്സായി, പഠിക്കാൻ മിടുക്കന്മാരാണ് എന്നു ഞാൻ കേട്ടു. ഒത്തിരി സന്തോഷം, മുത്തേ, ലവ് യൂ ഡാ, ഉമ്മ. ഒരായിരം ആശംസകൾ നേരുന്നു എന്റെ പൊന്നോമനകൾക്ക്. ദൈവത്തിന്റെയും ഈ അമ്മയുടേയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും. സ്നേഹാശംകളോടെ നിങ്ങളുടെ സ്വന്തം അമ്മ, ഇതായിരുന്നു ദയയുടെ കുറിപ്പ്.

  മക്കളെക്കുറിച്ച്

  മക്കളെക്കുറിച്ച്

  മക്കളുടെ പഴയ ഫോട്ടോയായിരുന്നു ദയഅശ്വതി പോസ്റ്റ് ചെയ്തത്. ഇത് നന്നായെന്നും അവര്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ളതാണെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. ഇതിന് മറുപടി നല്‍കി ദയ എത്തിയിരുന്നു. പുറത്തിറങ്ങി തന്നയാ അവർ നടക്കുന്നത് . കൂടെ അവര്‍ക്ക് കൂട്ടിനും സപ്പോർട്ടിനും അവരുടെ അച്ഛനുണ്ട് അച്ഛന്റെ വീട്ടുകാരും. പിന്നെ ഈ എന്നെ പറ്റിയാണെങ്കിൽ ഈ ഞാൻ എന്ന അമ്മ അവർക്ക് അഭിമാനമാണെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്.

  ഏറ്റവും കൂടുതല്‍ വോട്ട്

  ഏറ്റവും കൂടുതല്‍ വോട്ട്

  22 വയസു മുതൽ 36 വയസ്സുവരേ ഒറ്റക്കു വിവാഹം പോലും കഴിക്കാതെ നിന്ന് ഏഷ്യനെറ്റ് എന്ന ഒരു ചാനലിൽ ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുത്ത് എന്റെ മക്കളെ പറ്റി പറയാനും അവിടെ ആദ്യത്തെ എലിമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് നേടി അവിടെ നിന്നതുo, ഈ പറയുന്ന നിനക്ക് ഇതിന് പറ്റുമോ??? പരിഹസിക്കാം, പക്ഷെ അതിനു മുമ്പ് തനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നുകൂടി ഒന്നു നോക്കിയാൽ നല്ലതെന്നും ദയ പറഞ്ഞിരുന്നു.

  വോട്ട് ലഭിക്കാന്‍ കാരണം

  വോട്ട് ലഭിക്കാന്‍ കാരണം

  ബിഗ് ബോസിലെ വോട്ടിംഗിനെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് കമന്‍റുമായി കുറേപേര്‍ എത്തിയത്. ബിഗ് ബോസില്‍ ആദ്യത്തെ എലിമിനെഷനിൽ കൂടുതൽ വോട്ട് കിട്ടിയത് ചേച്ചിയുടെ പെര്‍ഫോമെൻസ് കണ്ടോ സഹതാപം കൊണ്ടോ അല്ല,മറിച്ച് ആ സമയത്ത് ചേച്ചി സാറിനെ സപ്പോർട്ട് ചെയ്തത് കൊണ്ട് "മാത്രം" രജിത് ആർമി ചെയ്ത വോട്ടുകൾ ആണത്, നീ സുഖ സൗകര്യങ്ങൾ തേടി മക്കളെ വിട്ടു പോയപ്പോൾ ആ മനുഷ്യൻ ഉള്ള സുഖത്തിൽ ആ മക്കളെ നെഞ്ചോട് ചേർത്തി വളർത്തി അയാളാണ് ഞങ്ങളെ ഹീറോ അല്ലാതെ നീ അല്ലെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

  English summary
  Daya Aswathy reveals about divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X