For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''അര്‍ജന്റീനയിലെ ഈന്തോല പൊട്ടിച്ചിരിക്കണ്''ഈ പാട്ടിനു പിന്നിൽ ഒരു കഥയുണ്ട്!! ദീദിയുടെ കുറിപ്പ്...

  |

  പഴയ പാട്ടുകൾ പുതിയ ഈണത്തിലും താലത്തിലുമെക്കെ ഇന്നത്തെ സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കൂടുതലും പഴയ മാപ്പിളപ്പാട്ടും ഒപ്പന ഗാനങ്ങളുമാണ് പുതിയ ചിത്രങ്ങളിൽ ഇടം പിടിക്കാറുളളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി നിൽക്കുന്ന ഗാനമാണ് കളിദാസ് ജയറാം ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രത്തിലെ ഈന്തോല പൊട്ടിച്ചിരി എന്ന എന്നു തുടങ്ങുന്ന ഗാനം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

  എന്റെ അവസ്ഥ വളരെ മോശമാണ്!! ആത്മഹത്യയാണ് നല്ലതെന്ന് തോന്നുന്നു, വിഷാദരോഗത്തിനു പിടിയിലാണെന്ന് തുറന്നെഴുതി പ്രിയനടൻ

  സിനിമ മികച്ച വിജയം നേടി തിയേറ്ററിൽ ഓടുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തിരക്കഥകൃത്ത് ദിദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈന്തോല പൊട്ടിച്ചിരി എന്ന് ഗാനത്തിനെ കുറിച്ചാണ് ദീദിയുടെ പോസ്റ്റ്. സിനിമയോട് സ്നേഹവും ബഹുമാനവുമുളള ഒരു സിനിമക്കാരൻ എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കാട്ടൂർ കടവിലെ അണിയറ പ്രവർത്തകരെന്ന് ഈ പോസ്റ്റിൽ നിന്ന് നമുക്ക് വ്യക്തമാകുന്നത്. അർജന്റീന ഫാൻസ് കാട്ടൂർകടവിന് നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

  ലിപ്പ് ലോക്ക് ചെയ്താൽ എന്താണ് പ്രശ്നം!! അത് അവിടെ ആവശ്യമാണ്, വിജയ് ദേവരക്കൊണ്ടയുമായുളള കിസ്സിങ് രംഗത്തെ കുറിച്ച് രശ്മിക

   അച്ഛന്റെ ഒർമയിലൂടെ ദീദീ

  അച്ഛന്റെ ഒർമയിലൂടെ ദീദീ

  2012 ന് ശേഷം മാർച്ച് മാസം മുറിച്ചുകടക്കുന്നത് പോലെ ബുദ്ധിമുട്ടേറിയ മറ്റൊരു കടമ്പയില്ല . പിന്നിട്ട ഏഴ് വർഷവും അതങ്ങിനെയായിരുന്നു. യാത്ര പറയാതെ എങ്ങോട്ടും പോകാറില്ലാത്ത അച്ഛൻ യാത്ര പറയാതെ പുറപ്പെട്ട് പോയ ദിവസം.മാർച്ച് 28, 2012 ന്റെ ഓർമ്മയാണ്.2019 ആകുമ്പോഴും മാർച്ചിന് ഒരേ വികാരമാണ്.വെറുതെ നിൽക്കുമ്പോൾ പോലും ഓർമ്മകൾ കൊണ്ട് ശ്വാസം മുട്ടുന്നത് പോലെയാണ്- ദീദി പറഞ്ഞു

   അച്ഛൻ സമ്മാനമായി നൽകിയ ഗാനം

  അച്ഛൻ സമ്മാനമായി നൽകിയ ഗാനം

  കുട്ടിക്കാലം മുതൽ വീട്ടിലെ റെക്കോഡ്പ്ലേയറിൽ കേൾക്കാറുള്ള, അച്ഛന്റെ വായിൽ നിന്നും കേട്ടു വളർന്ന , അച്ഛൻ തന്നെ എഴുതി , ഈണം പകർന്ന "ഇന്തോല പൊട്ടിച്ചിരിക്കണ് , പനയോല നിന്ന് ചിരിക്കണ് , ദീപങ്ങൾ കത്തിജ്വലിക്കണ് " എന്ന പാട്ട് ഒരു യാത്രയിൽ റെഡ് എഫ്.എമ്മിൽ കേട്ട് ഞെട്ടി പോകുന്നത്. അച്ഛന്റെ 19-ാം വയസ്സിൽ 1957 ൽ ഉററ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന് (എമിലി ആന്റി& ജോൺ അങ്കിൾ)സമ്മാനമായി കൊടുത്ത പാട്ടാണത്. കഴിഞ്ഞ ഏഴ് വർഷമായി അച്ഛൻ എഴുത്ത് മുറിയിൽ കെട്ടിപ്പൂട്ടി വച്ച പുസ്തകക്കൂമ്പാരത്തിൽ എവിടെയോ ഇപ്പോഴും ആഡിസ്ക്ക് നിശബ്ദം പാടുന്നുണ്ടാവണം. ചോര തിളച്ചു പോയത് അത് മക്കളായി ഞാനൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ കൺമുന്നിൽ വച്ച് മോഷ്ടിക്കപ്പെട്ടോ എന്ന വിചാരത്താലായിരുന്നു .

   നിർമ്മാല്യത്തിലെ ആ ഗാനം

  നിർമ്മാല്യത്തിലെ ആ ഗാനം

  പട്ടിണി മാറ്റാൻ സ്വന്തം ഭാര്യക്ക് ശരീരം വിൽക്കേണ്ടി വരുന്ന അവസ്ഥ കണ്ട് ഭർത്താവായ വെളിച്ചപ്പാട് ബോധാവേശത്തിൽ കുതിച്ച് പാഞ്ഞ് താനെന്നും പൂജിക്കുന്ന ദൈവ വിഗ്രഹത്തെ പച്ചത്തെറി പറഞ്ഞ് കാർക്കിച്ച് തുപ്പി സ്വന്തം തല വെട്ടിപ്പൊളിച്ച് മരിക്കുന്നത് . ക്രെഡിറ്റ് പോലും നൽകാതെ നിർമ്മാല്യം എന്ന സിനിമയിലേക്ക് കോപ്പി പേസ്റ്റ് ചെയ്തത് കണ്ട് അച്ഛൻ നിസ്സംഗനായി നിന്നത് ഞാൻ കണ്ടതാണ്. സ്വന്തം സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനേക്കാൾ അച്ഛനെ അലട്ടിയത് നിർമ്മാല്യത്തിന് എത്രയോ മുമ്പ് തന്നെ കോഴിക്കോട്ട് ടൗൺ ഹാളിൽ അവതരിപ്പിക്കപ്പെട്ട പിന്നീട് നിരവധി തവണ സ്റ്റേജ് ചെയ്യപ്പെട്ട ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന നാടകം കണ്ട സുഹൃത്തുക്കളും അതിൽ അഭിനയിച്ച സുഹൃത്തുക്കളും അവസാനം നടൻ ബാലൻ കെ.നായർക്ക് പ്രൊഫഷണലായി അവതരിപ്പിക്കാനായി അതിന്റെ ഒർജിനൽ ക്ലൈമാക്സ് റിപ്പൾസീവ് ആണെന്നും ആ ക്ലൈമാക്സ് വച്ച് ക്ഷേത്രങ്ങളിൽ ബുക്കിങ് കിട്ടില്ല എന്നും വാദിച്ച് തിരുത്തിക്കുന്നതിന് എത്തിയ തിക്കോടിയൻ , ജി.അരവിന്ദൻ , എം.വി.ദേവൻ എന്നിവരൊന്നും അതേ ക്ലൈമാക്സ് പിന്നെ നിർമ്മാല്യത്തിൽ കണ്ടപ്പോൾ മിണ്ടിയില്ലെന്നതിലാണ്. സ്വന്തം സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനേക്കാള്‍ അച്ഛനെ വിഷമിപ്പിച്ചതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

   അച്ഛനെ കുറിച്ചുള്ള പുസ്തകം

  അച്ഛനെ കുറിച്ചുള്ള പുസ്തകം

  നിർമ്മാല്യത്തിന് ആധാരമായ പള്ളിവാളും കാൽച്ചിലമ്പും എന്ന ചെറുകഥയിലോ എംടിയുടെ കഥാപ്രപഞ്ചത്തിലെവിടെയെങ്കിലുമോ അത്തരമൊരു "ദൈവനിന്ദ' കാണില്ല. അത് ഒരായുഷ്ക്കാലം കമ്മ്യൂണിസ്റ്റും എത്തീയിസ്റ്റുമായി ജീവിച്ച അച്ഛന്റെ ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന നാടകത്തിൽ നിന്നുതന്നെയാണ് എന്ന് ബോദ്ധ്യപ്പെടാൻ സാമാന്യയുക്തി മതി. മരണാനന്തരം അച്ഛനെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുമ്പോൾ അതിൽ ഉടഞ്ഞ വിഗ്രഹങ്ങൾ അതിന്റെ ഒറിജിനൽ ക്ലൈമാസ്സോടെ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നത് അച്ഛന്റെ ഓർമ്മകളോടെങ്കിലും നീതി പാലിക്കാനായിരുന്നു. അതാരെങ്കിലും ഏറ്റെടുക്കാനല്ല. ചരിത്രത്തിൽ നേരിന്റെ ഒരു നേർത്ത രേഖയായെങ്കിലും അത് വേണമെന്നുണ്ടായിരുന്നു.

   അർജന്റീനയിലെ പാട്ട്

  അർജന്റീനയിലെ പാട്ട്

  ഈന്തോലപ്പാട്ട് എഫ്.എമ്മിൽ കേട്ടപ്പോൾ വീണ്ടും ആ നീതികേടിന്റെ ഭാരമായിരുന്നു മനസ്സിൽ. എഫ്.എമ്മിൽ വിളിച്ചപ്പോൾ അത് Argentina Fans കാട്ടൂർക്കടവ് എന്ന സിനിമയിലെതാണെന്നറിഞ്ഞു. സംവിധായകൻ മിഥുൻ മാന്വൽ തോമസ്സും സംഗീത സംവിധായകൻ ഗോപീസുന്ദർ ആണെന്നും അറിഞ്ഞു. യു ട്യൂബിൽ ചെക്ക് ചെയ്തപ്പോൾ ആ പാട്ടിന് ആർക്കും ക്രെഡിറ്റ് കൊടുത്തിട്ടില്ല . മലബാറിൽ കല്യാണ വീടുകളിൽ പതിറ്റാണ്ടുകളായി പാടി വരുന്നതാണ് എന്നേയുള്ളൂ. അത്രയും ആശ്വാസം . ഉടനെ സംവിധായകൻ മിഥുൻ മാന്വലിനെ വിളിച്ചു. എന്നാൽ സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സിനിമക്കാർ പെരുമാറുന്നതിൽ നിന്നും തീർത്തും വ്യത്യസ്തവും അന്തസ്സുറ്റതുമായിരുന്നു മിഥുൻ മാന്വലിന്റെ പ്രതികരണമെന്നു ദീദീ ദാമോദരൻ പറഞ്ഞു.

   ആ പാട്ട് കിട്ടിയതിനെ കുറിച്ച് മിഥുൻ

  ആ പാട്ട് കിട്ടിയതിനെ കുറിച്ച് മിഥുൻ

  ആ പാട്ട് എങ്ങിനെയാണ് കിട്ടിയത് എന്നു മിഥുൻ പറഞ്ഞു. കല്ലാണക്കച്ചേരികളിൽ പാടി നടക്കുന്നവരിൽ നിന്നും സംബാദിച്ചതാണെന്നും അതിനവർക്ക് അർഹമായ റെമ്യൂണറേഷനും കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ തിരക്കഥാകൃത്ത് ദാമോദരൻ മാഷ് എഴുതി ഈണം നൽകിയ പാട്ടാണ് എന്നറിഞ്ഞപ്പോൾ യാതൊരു മടിയുമില്ലാതെ അത് അംഗീകരിച്ച് എന്തു വേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്.

   വാക്ക് പാലിച്ച് മിഥുൻ

  വാക്ക് പാലിച്ച് മിഥുൻ

  ഒറ്റക്കാര്യമേ അവരോട് ആവശ്യപ്പെട്ടിരുന്നുള്ളു, ആ പാട്ട് അനാഥമല്ല , അതിന് അർഹിക്കുന്ന രീതിയിൽ അച്ഛന് ക്രെഡിറ്റ് കൊടുത്ത് തിരുത്തണം എന്ന് മാത്രം. ഇത് ഒരു നിലക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനും കൂട്ടത്തിനും പോകാനല്ല എന്നും സംവിധായകനോട് വ്യക്തമാക്കിയിരുന്നു. പിന്നെ സംഗീത സംവിധായകൻ ഗോപീസുന്ദറിനോടും. ഗോപിയും തികഞ്ഞ ബഹുമാനത്തോടെ എന്തു തിരുത്തലിനും തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്.
  അങ്ങിനെ വെളളിയാഴ്ച റിലീസ് ദിവസം തന്നെ കോഴിക്കോട് റീഗൽ തിയറ്ററിൽ അവസാന ഷോക്ക് പടം കണ്ടു. സിനിമയുടെ തുടക്കത്തിൽ തന്നെ അച്ഛനോടുള്ള ആദരസൂചകമായി പാട്ടിന്റെ ക്രെഡിറ്റ് അച്ഛന് നൽകിക്കൊണ്ട് എഴുതിക്കാണിച്ചപ്പോൾ കണ്ണു നിറഞ്ഞു. ഒറ്റ ഫോൺ കോളിൽ വാക്ക് പാലിച്ച സംവിധായകൻ മിഥുൻ മാന്വലിന് സ്നേഹം. ക്ലൈമാക്സിൽ അച്ഛന്റെ ഇന്തോലപ്പാട്ട് എത്തിയപ്പോൾ ഹൃദയം മിടിച്ചുവെന്നും ദീദി പോസ്റ്റിൽ പറയുന്നു. കൂടാതെ അച്ഛനെ കുറിച്ചുളള ഓർമകളും ഫേസ്ബുക്ക് പോസ്റ്റിവൂടെ പങ്കുവെച്ചു.

  English summary
  deedi damodaran facebook post about argentina fans kattoorkadavu movie song eenthola
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X