For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നൊന്നര പണിയാണ്! മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ദീപന്‍ മുരളി!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദീപന്‍ മുരളി. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് അദ്ദേഹം. അഭിനയത്തിന് പുറമെ അവതാരകനായും അദ്ദേഹം എത്താറുണ്ട്. ശക്തമായ ആരാധകപിന്തുണയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടിയില്‍ ദീപനും മത്സരിച്ചിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായാണ് അദ്ദേഹം ബിഗ് ബോസില്‍ നിന്നും പുറത്തായത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി അനുഭവം പങ്കുവെച്ച് ദീപന്‍ എത്തിയിരുന്നു.

  വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദീപന്‍ മുരളി ബിഗ് ബോസിലേക്ക് എത്തിയത്. ഭാര്യയെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, ദിയ സന തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് അദ്ദേഹത്തിന്. ബിഗ് ബോസിന് ശേഷവും ഇവര്‍ ഈ സൗഹൃദം തുടരുന്നുണ്ട്. ദീപന്റെ കുഞ്ഞതിഥിയെ കാണാനും നൂലുകെട്ട് ചടങ്ങില്‍ പങ്കെടുക്കാനുമൊക്കെയായി ഇവരെത്തിയിരുന്നു. ബിഗ് ബോസിന്റെ അടുത്ത സീസണെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ തന്റെ നിര്‍ദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ ജനിച്ചതിന് ശേഷമുള്ള വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷം പങ്കുവെച്ചത്.

  മകളുടെ വരവ്

  മകളുടെ വരവ്

  അടുത്തിടെയായിരുന്നു ദീപന്‍ മുരളിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ ജനിച്ചുവെന്നും ആദ്യചിത്രം പങ്കുവെക്കുന്നുവെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം മേധസ്വിയുടെ ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. പൊതുവെ അറേഞ്ച് മാര്യേജ് എന്നാണ് പറയാറുള്ളതെങ്കിലും തങ്ങള്‍ക്കിടയില്‍ മുന്‍പേ പ്രണയമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

  ഉറക്കം പോയി

  ഉറക്കം പോയി

  മകള്‍ വന്നതോടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി ഇരുവരും പറയുന്നു. അതോടെ ഉറക്കത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നിരുന്നതായി ദീപന്‍ പറയുന്നു. ഇതാദ്യമായാണ് മകളെ ഒരു വീഡിയോയില്‍ കാണിക്കുന്നതെന്നും താരം പറയുന്നു. പുലര്‍ച്ചെയാണ് പലപ്പോഴും ഉറങ്ങാറുള്ളത്. ഒന്നൊന്നര പണിയാണ് മകള്‍ തനിക്കും മായയ്ക്കും തന്നുകൊണ്ടിരിക്കുന്നത്. സിനിമകളൊക്കെ ഡൗണ്‍ലോഡ് ചെയ്തുകണ്ട് പുലര്‍ച്ചെയാണ് ഉറങ്ങുന്നത്. അമ്പലത്തില്‍ പോവുന്നതൊക്കെ വൈകുന്നേരത്തേക്ക് മാറ്റിയെന്നും താരം പറയുന്നു.

  മായയെ കണ്ടുമുട്ടിയത്

  മായയെ കണ്ടുമുട്ടിയത്

  ഫിലിം അക്കാദമിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് മായയെ ആദ്യമായി കണ്ടതെന്ന് ദീപന്‍ പറയുന്നു. മള്‍ട്ടിമീഡിയ കഴിഞ്ഞ് അവിടെ ജോലി അന്വേഷിച്ച് വന്നതായിരുന്നു മായ. അന്ന് മായയെ ഇന്റര്‍വ്യൂ ചെയ്തത് താനായിരുന്നു. സെല്‍ഫ് ഇന്‍ഡ്രൊടക്ഷനില്‍ മായ വിറച്ചിരുന്നു. അതിനാല്‍ത്തന്നെ ആ കുട്ടിയെ ജോലിക്കെടുത്താല്‍ ശരിയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. പിന്നീട് ഇരുടെയോ റെക്കമന്റേഷനിലാണ് മായ അവിടെ ജോലിക്കെത്തിയത്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ ഫസ്റ്റ് കസിനാണ് മായയെന്നും ദീപന്‍ പറയുന്നു.

  അവരോടാണ് പറഞ്ഞത്

  അവരോടാണ് പറഞ്ഞത്

  ഒപ്പം പ്രവര്‍ത്തിക്കുന്നവരോടാണ് മായ തനിക്ക് ദീപനെ ഇഷ്ടമാണെന്ന് പറഞ്ഞത്. തന്നോട് നേരിട്ട് പറഞ്ഞിരുന്നില്ല. എന്നാല്‍ അവരെല്ലാം തന്റേയും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് മായയുടെ വീട്ടിലേക്ക് പ്രൊപ്പോസലുമായി പോവുകയായിരുന്നു. അമ്മയെ കാണാന്‍ ആശുപത്രിയിലേക്ക് മായ വന്നിരുന്നു. അമ്മയ്ക്കും മായയെ ഇഷ്ടമായിരുന്നു. തന്നെ സഹിക്കാന്‍ ഈ കുട്ടിക്കേ കഴിയുള്ളൂവെന്ന് അന്നേ തോന്നിയിരുന്നുവെന്നും ദീപന്‍ പറയുന്നു.

  English summary
  Deppan Murali About his life changes after daughter's entry.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X