For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാലുവും അബു വളയംകുളവും പ്രധാന വേഷത്തിലെത്തുന്ന 'ദേരഡയറീസ്'' ഒടിടി റിലീസിനെത്തുന്നു

  |

  പൂര്‍ണ്ണമായും യുഎഇയില്‍ ചിത്രീകരിച്ച മലയാളചിത്രം ''ദേരഡയറീസ്'' ഒടിടി റിലീസിനെത്തുന്നു. മാര്‍ച്ച് 19-ന് നിസ്ട്രീമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. എംജെഎസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനു വേണ്ടി മധു കറുവത്ത് നിര്‍മ്മിക്കുന്ന ദേരഡയറീസ്, രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാന്‍ കരിയാടനാണ്. ചിത്രം . യുഎഇയില്‍ നാലുപതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരന്‍, അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളില്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ദേരഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗള്‍ഫിന്റെയും കഥകളില്‍ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണ് ചിത്രം.

  Dera Daires

  തമിഴ് സൂപ്പര്‍ താരം വിജയ്‌സേതുപതി നിര്‍മ്മിച്ച 'മേര്‍ക്കുതൊടര്‍ച്ചിമലൈ' എന്ന തമിഴ്ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം, ചിത്രത്തില്‍ നായകവേഷമായ യൂസഫിനെ അവതരിപ്പിക്കുന്നു. ഈട, അഞ്ചാംപാതിര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അബു സുപ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ടങ്കിലും നായകനായെത്തുന്ന ആദ്യചിത്രമാണിത്. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധപിടിച്ചുപ്പറ്റുന്ന ഷാലുറഹീമാണ് മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു, ലൂക്ക, എടക്കാട് ബറ്റാലിയന്‍, മറഡോണ, ഒറ്റക്കൊരുകാമുകന്‍, കളി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിയിലെ ഹിറ്റ് എഫ് എം 96.7 ആര്‍.ജെ അര്‍ഫാസ് ഇക്ബാല്‍ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നു.

  അബുവളയംകുളം, ഷാലുറഹീം, അര്‍ഫാസ് ഇക്ബാല്‍, മധു കറുവത്ത്, ഷമീര്‍ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണന്‍, ജയരാജ്, അഷ്‌റഫ് കളപ്പറമ്പില്‍, രാകേഷ് കുങ്കുമത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ഫൈസല്‍, അബ്രഹാം ജോര്‍ജ്ജ്, സഞ്ജു ഫിലിപ്‌സ്, അജേഷ് രവീന്ദ്രന്‍, വിനയന്‍, നവീന്‍ഇല്ലത്ത്, റോണി അബ്രഹാം, കണ്ണന്‍ചന്ദ്ര, കിരണ്‍പ്രഭാകര്‍, സാല്‍മണ്‍, സുനില്‍ ലക്ഷ്മീകാന്ത്, സംഗീത, സന്തോഷ് തൃശൂര്‍, അഷ്‌റഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സാറസിറിയക്, അനുശ്രീ, ബിന്ദുസഞ്ജീവ്, രമ്യ, രേഷ്മരാജ്, സിന്‍ജല്‍ സാജന്‍, ബേബി ആഗ്‌നലെ എന്നിവരോടൊപ്പം യുഎഇയിലെ മറ്റുകലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

  ബാനര്‍ - എംജെഎസ് മീഡിയ, നിര്‍മ്മാണം - മധു കറുവത്ത്, രചന, സംവിധാനം - മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍, ഛായാഗ്രഹണം - ധീന്‍ കമര്‍, എഡിറ്റിംഗ് - നവീന്‍ പി. വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, ഗാനരചന - ജോപോള്‍, സംഗീതം, പശ്ചാത്തലസംഗീതം - സിബു സുകുമാരന്‍, ആലാപനം - വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ.എസ്. ഹരിശങ്കര്‍, ആവണി, ചമയം - സുബ്രു തിരൂര്‍, കല - പ്രദീപ് എം.പി., സജീന്ദ്രന്‍ പുത്തൂര്‍, വസ്ത്രാലങ്കാരം - അജിമുളമുക്ക്, സജിത്ത് അബ്രഹം, അസോസിയേറ്റ് ഡയറക്ടര്‍ - അജീംഷാ, മുനീര്‍ പൊന്നള്‍പ്പ്, ശബ്ദലേഖനം - വൈശാഖ് സോബന്‍, ശബ്ദമിശ്രണം - ഫസല്‍. എ ബക്കര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - റെജു ആന്റണി ഗബ്രിയേല്‍ (യുഎഇ), ക്യാമറ അസ്സോസിയേറ്റ് - മോനച്ചന്‍, ഡിസൈന്‍സ് - പ്രദീപ് ബാലകൃഷ്ണന്‍, സംവിധാന സഹായികള്‍ - രഞ്ജിത്ത് പുലിക്കടത്ത് ഉണ്ണി, ഷറഫ് അലവി, സിജന്‍ ജോസ്, സ്റ്റില്‍സ് - അബ്ദുള്‍ ലത്തീഫ് ഒ.കെ., ഒടിടി റിലീസ് - നിസ്ട്രീം, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി - ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, പിആര്‍ഓ - അജയ്തുണ്ടത്തില്‍.

  Read more about: movie
  English summary
  Dera Daires Released On Nee-Stream
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X