twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവനെ മലയാള സിനിമയില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ സൂപ്പര്‍ താരങ്ങള്‍? നടുക്കുന്ന വെളിപ്പെടുത്തല്‍!

    |

    Recommended Video

    വെളിപ്പെടുത്തലുമായി Devan | filmibeat Malayalam

    ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ദേവന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പവുമൊക്കെ മത്സരിച്ച് അഭിനയിച്ച താരം ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഈ താരം സജീവമായിരുന്നു. സഹനടനായിത്തുടങ്ങിയ അദ്ദേഹം പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് തെളിയിച്ചിരുന്നു.

    കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകളെയാണ് താരം വിവാഹം ചെയ്തത്. സിനിമയിലും സീരിയലിലും സജീവമായിരുന്ന ഈ താരം നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികളില്‍ അഭിനയിച്ചിരുന്നു. ശ്രീനിവാസനും വിനീത് ശ്രീനിവാസനുമൊപ്പം ശക്തമായി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും അകന്നുനിന്നതിനെക്കുറിച്ച് ദേവന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ദേവനെന്ന താരം

    ദേവനെന്ന താരം

    വില്ലനായും നായകനായും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദേവന്‍. പാര്‍വതിയോടൊപ്പം അഭിനയിച്ച മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം എന്ന സിനിമയും അതിലെ മെല്ലെ മെല്ലെ എന്ന ഗാനവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രണയനായകനായി നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വില്ലത്തരത്തിലേക്ക് നീങ്ങിയത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില്ലനായാണ് പിന്നീട് അദ്ദേഹമെത്തിയത്. വില്ലന്‍ വേഷത്തില്‍ തുടക്കം കുറിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്.

    മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായി

    മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായി

    ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമായ താരത്തെ പിന്നീട് മലയാളത്തില്‍ കാണാതെയായി ഇതോടെയാണ് അദ്ദേഹത്തിന്റെ അപ്രത്യക്ഷമാവലിനെക്കുറിച്ച് ആരാധകര്‍ സംശയം ഉന്നയിച്ച് തുടങ്ങിയത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    നായകന്‍മാരുടെ തീരുമാനം

    നായകന്‍മാരുടെ തീരുമാനം

    ഇന്നിപ്പോള്‍ സഹനടനായും വില്ലനായും ആരൊക്കെ വരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നായകന്‍മാരാണ്. വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തിനെത്തുടര്‍ന്നാണ് താന്‍ അന്യഭാഷകളില്‍ ചേക്കേറിയതെന്നും അദ്ദേഹം പറയുന്നു. വിജയരാഘവന്‍ വേണോ, ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് നായകന്‍മാരാണ്. ഇത്തരം കാര്യത്തില്‍ താരങ്ങള്‍ ഇടപെടുന്ന രീതിയോട് തനിക്ക് താല്‍പര്യമില്ലെന്നും ദേവന്‍ പറയുന്നു.

    താരപദവികളോട് താല്‍പര്യമില്ല

    താരപദവികളോട് താല്‍പര്യമില്ല

    സിനിമയില്‍ സൂപ്പര്‍താരപദവികള്‍ നല്‍കുന്നതിനോട് താല്‍പര്യമില്ലെന്ന് അദ്ദേഹം വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍താരങ്ങളുടെ നിഴലില്‍ ജീവിക്കുന്ന സംവിധായകരെ വിമര്‍ശിച്ച് അദ്ദേഹം മുന്‍പ് രംഗത്തെത്തിയിരുന്നു. സിനിമ വിജയിക്കുന്നതിനായി ഏത് രീതിയും അവലംബിക്കുന്നതിനെയുമൊക്കെ അദ്ദേഹം മുന്‍പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

    English summary
    devan about his break in film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X