For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഇനി അറിയപ്പെടുന്നത് ഇങ്ങനെയായിരിക്കും! മമ്മൂക്കയുടെ ആ വാക്കിനെ കുറിച്ച് ഗ്ലാമറസ് വില്ലൻ

|

മോളിവുഡിലെ സുന്ദരനായ വില്ലൻ എന്നാണ് ദേവനെ വിശേഷിപ്പിക്കുന്നത്. നടൻ, വില്ലൻ, സ്വഭാവന നടൻ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും ദേവന്റെ കയ്യിൽ ഭഭ്രമാണ്. 1983 മുതലാണ് ദേവൻ സിനിമയിൽ ചുവട് വെയ്ക്കുന്നത്. പിന്നിട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ദേവന് കഴിഞ്ഞു. തടിച്ച് വയറ് ചാടി ഭീകരലുക്കുള്ള വില്ലന്മാർ മോളിവുഡിൽ അരങ്ങ് തകർത്തു കൊണ്ടിരുന്നപ്പോഴാണ്, വ്യത്യസ്ത ഗെറ്റപ്പുമായി ദേവൻ എത്തുന്നത്. മോഹൻലാലിനോടൊപ്പവും മമ്മൂക്കയ്ക്കൊപ്പും ശക്തനായ വില്ലനായി തിളങ്ങാൻ ദേവന് കഴിഞ്ഞിരുന്നു.

ഇപ്പോഴും അഭിനയത്തദിൽ സജീനമായി നിൽക്കുന്ന താരം ചുവട് മാറ്റത്തിനൊരുങ്ങുകയാണ്. വില്ലൻ ഗെറ്റപ്പിൽ നിന്ന് മാറി സ്വഭാവനടനിലേയ്ക്ക് എത്തിയ ദേവൻ ഇപ്പോഴിത കോമഡിയിൽ ഒരു പരീക്ഷണം നടത്തുകയാണ്. പിഷാരടി -മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവ്വനിലൂടെയാണ് ദേവൻ കോമഡിയിലേയ്ക്ക് ചുവട് വയ്ക്കുന്നത്. പ്രേക്ഷകരെ വിറപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന് ഈ ഒരു ഒറ്റ ചിത്രത്തിലൂടെ ദേവൻ തെളിയിച്ചിരിക്കുകയാണ്.

ഗാനഗന്ധർവനിൽ അതിഥി വേഷത്തിലാണ് ദേവൻ എത്തുന്നത്. ചെറിയ വേഷമണെങ്കിലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സീരയസ് കഥാപാത്രത്തിൽ നിന്ന് വില്ലൻ വേഷത്തിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‌‌

മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനഗന്ധർവനിലെ തന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ പൂർണ്ണ ക്രെഡിറ്റിും രമേശ് പിഷാരാടിക്കാണ്. പിഷാരടിയാണ് ചിത്രത്തിലെ കഥാപാത്രത്തിനെ കുറിച്ച് തന്നോട് ആദ്യം പറയുന്നത്. തന്നെ ഒന്നു സഹായിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് സിനിമയെ കുറിച്ച് തന്നോട് പറയുന്നത്. ഒരുപാട് ചർച്ചയിലൂടെയാണ് ദേവേട്ടനെ ഈ കഥാപാത്രത്തിനായി സജസ്റ്റ് ചെയ്തത്. കോമഡി കഥാപാത്രമാണ്. മറ്റൊരു ഹാസ്യതാരത്തിന്റെ കയ്യിൽ ഈ കഥാപാത്രം ഒതുങ്ങില്ല, ദേവേട്ടൻ ഈ കഥാപാത്രം ചെയ്യണമെന്നും പിഷാരടി ആവശ്യപ്പെടുകയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് കഥപാത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ പൂർണ്ണ ക്രെഡിറ്റും പിഷാരടിയ്ക്കുളളതാണ്.

മമ്മൂക്ക മാത്രമല്ല ആ സെറ്റിലുള്ള ഭൂരിഭാഗം പേരും തന്റെ അഭിനയം കണ്ട് ചിരിക്കുകയായിരുന്നു. എടോ ഇയാൾക്ക് ഇങ്ങനെയൊക്കെ ച ചെയ്യാൻ പറ്റുമല്ലേ. നീ ഇനി നോക്കിക്കോ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനിയും തന്നെ തേടിയെത്തും. ഇനി ചിരിയുടേയും ദേവനാകുമെന്ന് - അദ്ദേഹം പറഞ്ഞു. താൻ ആ കഥാപാത്രം അവതരിപ്പിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് എല്ലാവരുടേയും ഉള്ളിൽ അത്രത്തോളം ചിരി വന്നത്. ഒരു കോമഡി താരമാണ് ഇത് ചെയ്തതെങ്കിൽ ഇത്രയും ചിരിയുണ്ടാകില്ലായിരുന്നു- ദേവൻ പറഞ്ഞു.

വിവാഹദിനം നടി ധരിച്ചത് നിറയെ ദ്വാരങ്ങളുളള സാരി! പഴയ സാരി ധരിക്കാൻ കാരണമുണ്ട്, വെളിപ്പെടുത്തി താരം

എല്ലാവരും സിനിമയിൽ എത്തുന്നത് നയാക സ്വപ്നവും മനസ്സിൽ ഏറികൊണ്ടാണ്. സിനിമയിൽ എത്തുമ്പോൾ മനസ്സിൽ നായക സ്വപ്നം ഇല്ലെങ്കിലും പിന്നീട് നായകനാകണമെന്നുള്ള മോഹം എന്നിലേയ്ക്ക് വരുകയായിരുന്നു. സിനിമയിൽ വില്ലനാകണമെന്ന് വിചാരിച്ച് എത്തിയ ആളല്ല താൻ. ഇതൊക്കെ ജീവിതത്തിലേയ്ക്ക് എത്തിയത്. സംവിധയകന്മാരാണ് തന്നെ മിക്ക ചിത്രത്തിലും കാസ്റ്റ് ചെയ്യുന്നത്.

രജനികാന്തുമായി ഒരു അടുത്ത ബന്ധം ദേവനുണ്ട്. സ്റ്റൈൽ മന്നന്റെ ജീവിതത്തിൽ വഴിത്തിരിവായ പ്രണയത്തെ കുറിച്ചും ദേവൻ മനസ് തുറന്നു. നിന്നെ എനിയ്ക്ക് സിനിമ പോസ്റ്ററിൽ കാണണമെന്ന് പറഞ്ഞ് ചെന്നൈയിൽ പോകാൻ ബസ് കാശ് നൽകിയ രജനിയുടെ ആദ്യ പ്രണയിനിയെ കുറിച്ചും ദേവൻ വെളിപ്പെടുത്തി. ഇന്നുവരെ അവരെ അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാഷയുടെ ഷൂട്ടിങ്ങിനിടെ ഇത് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു- ദേവൻ പറഞ്ഞു.

ഗാനഗന്ധർവനിലെ ഒരു മേക്കിങ്ങ് വീഡിയോ പുറത്തു വന്നിരുന്നു. വെള്ളമടിച്ചുള്ള ദേവന്‍റെ നാഗനൃത്തമായിരുന്നു അത്. ചിത്രീകരണത്തിനിടയിൽ മമ്മൂക്ക ഉൾപ്പെടെയുള്ളവർ അത് കണ്ട് ചിരിച്ച് മറിയുന്ന രംഗങ്ങൾ ആ വീഡിയോയിൽ കാണാമായിരുന്നു. തിയേറ്ററുകളിൽ നിന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് ദേവന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്.

English summary
devan says about comedy scene in mammootty movies ganagandharvan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more