For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണിമൂണിനേക്കാൾ ഇഷ്ടം ഇതാണ്, മാലിദ്വീപിലെ സ്റ്റൈലൻ ചിത്രങ്ങളുമായി ശാലിൻ സോയ

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശാലിൻ സോയ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് നടി സിനിമ- സീരിയൽ രംഗത്ത് സജീവമായിരുന്നു. പരമ്പരയിൽ ദീപ റാണി എന്ന കഥാപാത്രത്തെയാണ് ശാലിൻ അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ശാലിൻ സോയയുടെ ചിത്രങ്ങളും പോസ്റ്റുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. നടിയുടെ മേക്കോവർ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ശരീരഭാരം കുറച്ച നടിയുടെ കഠിന പ്രയത്നത്തെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ മാലിദ്വീപ് ചിത്രങ്ങളാണ്. ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിത മാലി ദ്വീപിലേയ്ക്കുള്ള സോളോ ട്രിപ്പിനെ കുറിച്ച് വാചാലയാവുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് സോളോ ട്രിപ്പിനെ കുറിച്ച് നടി പറയുന്നത്.

  മാലിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് സ്വപ്നസാക്ഷാത്കാരത്തെ കുറിച്ച് നടി തുറന്നെഴുതിയത്. ഹണിമൂണിനേക്കാൾ പ്രിയം മാലിദ്വീപിലേക്കുള്ള സോളോ ട്രിപ്പിനോടാണെന്ന് താരം പറയുന്നു. ഏറെക്കാലം പലരോടും ഇങ്ങനെ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ സ്വപ്നം യാഥാർഥ്യമായി. ബഡ്ജറ്റ് ഹോളിഡെയ്സ് വഴിയാണത് നടന്നത്. അവരാണ് ഈ ട്രിപ്പ് ശരിയായതിന് പിന്നിൽ, ഷാലിൻ ചിത്രത്തിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു ഫാൻസി വെക്കേഷൻ എന്നതിലുപരി അവിടത്തെ പ്രാദേശിക കാഴ്ചകൾ കാണാനും, തനതു ഭക്ഷണം കഴിക്കുകയും, നാട് കാണുകയും, പാരാസെയ്‌ലിംഗ്, സ്‌കൂബാ തുടങ്ങിയവ ചെയ്യാനുമായിരുന്നു തനിക്ക് ഇഷ്ടം. കൂടാതെ ഒരു ഉപദേശവും താരം നൽകുന്നുണ്ട്. നിങ്ങളുടെസ്വപ്നം സാക്ഷാത്കരിക്കാൻ ഇവർ ബെസ്റ്റാണെന്നാണ് നടി പറയുന്നത്.

  കൊവിഡിന് മുൻപ് നിരവധി യാത്രകൾ നടത്തിയ താരം ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് പുറത്ത് യാത്ര പോകുന്നത്. ഏറെ ആഗ്രഹിച്ചയാത്രയായിരുന്നത് കൊണ്ട് തന്നെ ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. നടിയുടെ സന്തോഷം പങ്കുവെച്ച് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. മാലിയിയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

  ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയത് കൊണ്ട് കുട്ടിക്കാലത്ത് അധികം യാത്ര പോയിട്ടില്ലെന്നാണ് ശാലിൻ പറയുന്നത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച രാജസ്ഥാൻ യാത്രയെ കുറിച്ചും ശാലിൻ വെളിപ്പെടുത്തിയിരുന്നു. രണ്ട് പ്രാവിശ്യം രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴും ഓരായിരം മധുരമുള്ള ഓര്‍മ്മകളും അനുഭവങ്ങളുമായിരുന്നു ലഭിച്ചതെന്നും നടി പറയുന്നു. ഒരു ചെറിയ ഗ്രാമത്തില്‍ രണ്ട് മാസത്തോളം താമസിച്ചതാണ് അതില്‍ ഒരിക്കലും മറക്കാനാവാത്തത്. അറിയപ്പെടാത്തൊരു കുഗ്രാമത്തില്‍ അവിടുത്തെ ആളുകള്‍ക്കൊപ്പം കഴിഞ്ഞതും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചതും, അങ്ങനെ എനിക്ക് അറിയാത്തൊരു ജീവിതവുമായി ഞാന്‍ കുറച്ച് നാള്‍ അവിടെ കഴിഞ്ഞുവെന്നും രാജസ്ഥാൻ ഓർമ പങ്കുവെച്ച് ശാലിൻ പറഞ്ഞു.

  എന്താണ് ശാലിന് സംഭവിച്ചത്? | filmibeat Malayalam

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മാത്രമല്ല സംവിധായിക കൂടിയാണ് ശാലിൻ. മൂന്ന് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഒരുവൻ, വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, വിശുദ്ധൻ, ഡ്രാമ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ധാമക്കയിലാണ് ശാലിൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഉർവശിയുടേയും മുകേഷിന്റേയും മകളായിട്ടാണ് താരം എത്തിയത്.

  ശാലിൻ സോയ ഇൻസ്റ്റഗ്രാം ചിത്രം

  Read more about: shaalin zoya
  English summary
  Dhamaka Actress Shaalin Zoya Shared About Her Solo trip Pictures From maldives diaries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X