For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വഴിതെറ്റി പോകുന്നു, വല്ല പണിക്കും പൊയ്ക്കൂടെ, കേൾക്കേണ്ടി വന്ന അവഗണനയെ കുറിച്ച് ധർമ്മജൻ

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധര്‍മജന്‍ ബൊള്‍ഗാട്ടി. മിമിക്രിയിലൂടെ വെള്ളിത്തിരയിൽ എത്തിയ കലാകാരനാണ് ധർമജൻ. ഏഷ്യാനെറ്റ് പ്ലസ് സംപ്രേക്ഷണം ചെയ്ത ഹാസ്യ പരിപാടി അവതാരകനായിട്ടാണ് താരം തന്റെ മിനിസ്ക്രീൻ കരിയർ ആരംഭിച്ചത്. പിഷാരടിക്കൊപ്പമായിരുന്നു താരത്തിന്റെ തുടക്കം. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 'ബഡായി ബംഗ്ലാവ് എന്ന കോമഡി ടോക്ക് ഷോ ധർമജന്റെ താരമൂല്യം കൂട്ടുകയായിരുന്നു.

  Dharmajan Bolgatty

  ആദ്യകാലത്ത് നേരിടേണ്ടി വന്ന അവഗണയെ കുറിച്ച് തുറന്ന് പറയുകയാണ് ധർമജൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നിലെ കലാകാരനെ അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നുവെന്നും മിമിക്രിയുമായി നടന്നപ്പോള്‍ വെറുതെ സമയം കളയാതെ വല്ല പണിക്കും പോയി ജീവിക്കൂ എന്ന് പറഞ്ഞവര്‍ ഏറെയാണെന്നും നടൻ പറയുന്നു.

  'സ്റ്റേജിലെ പ്രകടനങ്ങള്‍ക്ക് നാട്ടുകാര്‍ കൈയ്യടിക്കുകയും ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഇതാണ് എന്റെ വഴിയെന്നു ഞാന്‍ ഉറപ്പിച്ചു. കൂടെ നടന്നവരെല്ലാം ഓരോ ജോലി തേടി സ്വന്തം ജീവിതത്തിലേക്ക് മാറി നടന്നപ്പോഴും ഞാന്‍ കലാരംഗവുമായി കടന്നു കൂടി. ധര്‍മജന്‍ വഴിതെറ്റി പോകുന്നു. മിമിക്രി കാണിച്ചു നടക്കാതെ വല്ല പണിക്കും പോയ്ക്കൂടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തലയ്ക്ക് ചുറ്റും കറങ്ങി നടക്കുന്ന കാലമായിരുന്നു അത്. വീട്ടുകാര്‍ക്ക് എന്റെ കാര്യത്തില്‍ വലിയ ആശങ്കയുള്ളതായിട്ട് അന്നും ഇന്നും തോന്നിയിട്ടില്ല.

  പ്രോത്സാഹനമോ നിരുത്സഹപ്പെടുത്തലോ അവരില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഞാന്‍ നാലാളറിയുന്ന മുഖമായി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതൊന്നും അമ്മ തിരിച്ചറിഞ്ഞിട്ടില്ല. സിനിമാ നടന്‍ എന്ന നിലയില്‍ ഇന്ന് ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണിക്കപ്പെടും. അവിടെ പോകുമ്പോള്‍ മാലയും ബൊക്കയുമെല്ലാം നല്‍കി പലരും എന്നെ സ്വീകരിക്കും. തിരിച്ചു പോരുമ്പോള്‍ അതെല്ലാം വണ്ടിയില്‍ എടുത്തുവച്ചു തരും-ധർമജൻ അഭിമുഖത്തിൽ പറയുന്നു.

  2010 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധർമ്മജൻ വെള്ളിത്തിരയിൽ എത്തുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്തു വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രം ധർമജന്റെ കരിയർ മാറ്റി മറിക്കുകയായിരുന്നു. അഭിനേതാവ് മാത്രമല്ല മികച്ച ഗായകൻ കൂടിയാണ്.

  അമല പോളിന്റെ പുതിയ ചിത്രം വൈറലാകുന്നു

  Read more about: dharmajan bolgatty
  English summary
  Dharmajan Bolgatty Reveals Negative Comment to hear during the Mimicry period,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X