For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മോഹൻലാലും ശ്രീനിവാസനും, ദാസനും വിജയനുമായി അജു വർഗീസും ധ്യാനും

  |

  ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയില്‍ ഏറെ പരിചയവും നേടിയ മാക്‌സ് വെല്‍ ജോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം ആണ് നായിക.

  Dhyan Sreenivasan,Aju Varghese

  ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേര് ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് ഇവര്‍ തങ്ങളുടെ സ്വപ്ന സായൂജ്യത്തിനായി ഇറങ്ങിത്തിരിക്കുന്നു. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും, നര്‍മ്മങ്ങളുമൊക്കെ കൂടിച്ചേര്‍ന്നതാണ് ഈ സിനിമ.

  ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റെ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി, എന്നിവര്‍ക്കൊപ്പം സണ്ണി വെയ്‌നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായും എത്തുന്നു. അനില്‍ ലാലിന്റെ ഗാനങ്ങള്‍ക്ക് പ്രകാശ് അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. സന്തോഷ് തനിമ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- അസീസ് കരുവാക്കുണ്ട്, മേക്കപ്പ്-മീരാമാക്‌സ്, കോസ്‌റ്യും ഡിസൈന്‍ - മുദുല, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അംബ്ബോസ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - എസ്സാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി പുതുപ്പള്ളി, വാര്‍ത്താ പ്രചരണം- വാഴൂര്‍ ജോസ്.

  ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം.അഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25 ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി. റോജി.എം.ജോണ്‍ എം.എല്‍.എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി.പി.കെ.ബദറുദ്ദീന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

  Read more about: dhyan sreenivasan aju varghese
  English summary
  Dhyan Sreenivasan And Aju Varghese new Movie khali purse of the billionaires rolling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X