For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീര ജാസ്മിനെയും നവ്യ നായരെയും വിവാഹം കഴിക്കാന്‍ ഇരുന്നതാണ്; എല്ലാം നശിപ്പിച്ചത് ആ സിനിമകളെന്ന് ധ്യാന്‍

  |

  നടന്‍ ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ സജീവമായി നില്‍ക്കുന്ന തരത്തിന്റെ പഴയൊരു അഭിമുഖം അടുത്തിടെ വൈറലായിരുന്നു. നവ്യ നായരെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും സഹോദരന്‍ വിനീത് മീര ജാസ്മിനെ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ് അന്ന് ധ്യാന്‍ പറഞ്ഞത്. അഭിമുഖത്തില്‍ അച്ഛനെ കുറിച്ചും മറ്റുമൊക്കെ ധ്യാന്‍ വളരെ രസകരമായി തന്നെ പറഞ്ഞിരുന്നു.

  നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam

  ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ പുറത്ത് വന്നതോടെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രചരിച്ചു. അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ കറക്ട് തന്നെ ആയിരുന്നു എന്നാണ് ഫിൽമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ധ്യാന്‍ പറയുന്നത്. രണ്ട് നടിമാരെ ഇഷ്ടപ്പെട്ടിരുന്നതിനെ പറ്റിയും താരം സൂചിപ്പിച്ചു. വിശദമായി വായിക്കാം...

  മീഡിയയിലുള്ള ഏതോ ഒരു സുഹൃത്താണ് ആ വീഡിയോ ആദ്യം അയച്ച് തരുന്നത്. അന്നേരം ഏഴായിരം പേര് മാത്രമേ അത് കണ്ടിട്ടുണ്ടായിരുന്നുള്ളു. പളനിയിലോ മറ്റോ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഞാനത് കാണുന്നത്. അത് കണ്ടപാടെ അങ്ങ് വിട്ട് കളഞ്ഞു. പിന്നെ ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് വീഡിയോ വ്യാപകമായി വൈറലായത്. അതിനെ പറ്റി ഒന്നും ഞാന്‍ ആലോചിച്ചിട്ട് ഒന്നുമില്ല. പറഞ്ഞത് പറഞ്ഞു. ചെറിയ രീതിയിലങ്ങ് നാറി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പക്ഷേ കുറേ ആള്‍ക്കാര്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇങ്ങനെ ഒക്കെ ആണല്ലേ. ജെനുവിന്‍ ആയിരുന്നല്ലോ എന്നിങ്ങനെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും നടന്‍ പറയുന്നു.

  അന്നൊക്കെ തലയില്‍ എണ്ണ തേച്ച് ഒരു സൈഡിലേക്ക് ഒട്ടിച്ച് വെക്കുന്നതായിരുന്നു ട്രെന്‍ഡ്. അന്ന് ഞാന്‍ ഹൃത്വിക് റോഷന്‍ ആണെന്നാണ് വിചാരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് കണ്ടപ്പോഴാണ് ഒരു കിഴങ്ങനായിരുന്നു എന്ന് മനസിലായത്. എന്റെ ലുക്കില്‍ മാത്രമേ പ്രശ്‌നമുള്ളു. പറഞ്ഞ കാര്യമൊക്കെ സത്യമായിരുന്നല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. പറഞ്ഞ രീതിയൊക്കെ നോക്കുമ്പോള്‍ കുഞ്ഞിരാമായണത്തിലെ ആ പൊട്ടനെ പോലെയുണ്ടെന്ന് ചിലര്‍ എന്നോട് സൂചിപ്പിച്ചു. ഞാനും നോക്കിയപ്പോള്‍ അത് കറക്ടാണ്. ആള് പൊട്ടനാണെങ്കിലും കാര്യം പറയുന്നതൊക്കെ സത്യമാണ്.

  ഇനി ജാതകം നോക്കണം, വിവാഹം ഏകദേശം തീരുമാനമാക്കി വെച്ചിരിക്കുകയാണെന്ന് സീരിയല്‍ നടി ഗൗരി കൃഷ്ണ

  ആ സമയത്ത് മീര ജാസ്മിന്‍, നവ്യ നായര്‍ ആണ്. അവരില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടേ പറ്റുകയുള്ളു. ചേട്ടനെ മീര ജാസ്മിനെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് വെള്ളിത്തിര ഇറങ്ങിയപ്പോള്‍ അതിന്റെ പോസ്റ്റര്‍ കണ്ട് അത്രയും തകര്‍ന്ന് പോയി. നവ്യ അതുവരെ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം കുടുംബ പശ്ചാതലത്തില്‍ ഉള്ളതാണ്. ഞാനങ്ങ് വിഷമിച്ച് പോയി. ആ സമയത്ത് തന്നെയാണ് മീര ജാസ്മിന്റെ ബാല എന്ന തമിഴ് സിനിമ ഇറങ്ങുന്നത്.

  അവളും ഞാനും സന്തോഷത്തിലാണ്; വേര്‍പിരിഞ്ഞതിന് ശേഷം മുന്‍ഭാര്യയെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗചൈതന്യ

  മീര ജാസ്മിനും അതുപോലെ തന്നെ ഒരു പാട്ട് സീനില്‍ അഭിനയിച്ചു. ഇതോടെ ചേട്ടനും തകര്‍ന്ന് പോയി. ഒരു റൂമില്‍ ഞാനും മറ്റേ റൂമില്‍ ചേട്ടനും തകര്‍ന്ന് ഇരിക്കുകയായിരുന്നു. അതോടെ രണ്ട് പേരെയും ഒഴിവാക്കി. കല്യാണം കഴിക്കുകയാണെങ്കില്‍ നവ്യയെയോ മീരയെയോ പോലെയുള്ളവര്‍ വേണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ച് ഇരുന്നത്. ഭയങ്കര സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ സിനിമ വന്നതോടെ പോയെന്നും ധ്യാന്‍ പറയുന്നു. പെണ്‍കുട്ടികളൊക്കെ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെയാണ് അന്ന് ചിന്തിച്ചിരുന്നത്. പിന്നീട് അതെല്ലാം മാറിയെന്നും താരം വ്യക്തമാക്കുന്നു.

  നടി അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മിലാണോ പ്രണയം? തന്റെ കാമുകി അതല്ലെന്ന് വെളിപ്പെടുത്തി താരം

  English summary
  Dhyan Sreenivasan Opens Up About The Viral Video And Meera Jasmine-Navya Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X