For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  |

  വര്‍ങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെ അകാലത്തില്‍ വേര്‍പിരിയേണ്ടി വന്ന ദുരന്തമാണ് നടി മേഘ്‌ന രാജിന്റെ ജീവിതത്തിലുണ്ടായത്. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും ഇനിയും നടി മുക്തയായിട്ടില്ല. എന്നാല്‍ മകന്റെ വരവോട് കൂടി ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവാനാണ് മേഘ്‌നയിപ്പോള്‍ ശ്രമിക്കുന്നത്.

  വലിയ പ്രായമായിട്ടില്ലല്ലോ, മേഘ്‌നയ്ക്ക് ഇനിയും വിവാഹം കഴിക്കാം എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും അവര്‍ക്കുള്ള മറുപടി കഴിഞ്ഞ ദിവസം നടി നല്‍കിയിരുന്നു. അതേ സമയം യഥാര്‍ഥത്തില്‍ ചിരു തിരിച്ച് വന്നത് പോലെ തോന്നിയ നിമിഷം മേഘ്‌നയുടെ ജീവിതത്തിലുണ്ടായി. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചിരുവിന്റെ ശബ്ദം കേട്ട് മേഘ്‌ന ഞെട്ടിയത്. അന്ന് പ്രചരിച്ച വീഡിയോയിലെ പ്രസക്തഭാഗം ഇങ്ങനെയാണ്..

  പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരാവുന്നത്. രണ്ട് വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2020 ജൂണില്‍ ചിരഞ്ജീവി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആ സമയത്ത് മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ചിരു മരിച്ച് മാസങ്ങള്‍ക്കുള്ളില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

  Also Read: 'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ

  ഇപ്പോള്‍ മകന്‍ റയാന്‍ രാജ് സര്‍ജയുടെ കൂടെ സന്തുഷ്ടയായി കഴിയുകയാണ് മേഘ്‌ന. ഇക്കഴിഞ്ഞ വാലന്റ്റൈന്‍സ് ദിനത്തില്‍ നടി ഒരു റിയാലിറ്റി ഷോ യില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് നടി അവിടെ പങ്കുവെച്ചത്. ചിരഞ്ജീവിയും മേഘ്‌നയും ഒരുമിച്ച് ജീവിച്ച നാളുകളിലെ ഓര്‍മ്മകള്‍ അവിടെ കൊണ്ട് വരാന്‍ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. അങ്ങനെ കാണിച്ച ഓരോ ഫോട്ടോയെ കുറിച്ചും അതെടുത്ത നിമിഷത്തെ പറ്റിയുമൊക്കെ മേഘ്‌ന സംസാരിച്ചു.

  Also Read: ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്

  ഇതിനിടയിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിരഞ്ജീവിയുടെ ശബ്ദം കേള്‍പ്പിച്ചത്. 'ഹായ് മേഘ്‌ന, നീയെനിക്ക് വളരെ വളരെ സ്‌പെഷ്യലായിട്ടുള്ള ആളാണ്. നിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം പകരുന്നതാണ്. അതെനിക്ക് വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഒത്തിരി സ്‌നേഹവും, നല്ല ആരോഗ്യവും, ഭാഗ്യവും സമൃദ്ധിയും മനസമാധാനവും, ഒത്തിരി പണവും തന്ന് ദൈവം നിന്നെ അനുഗ്രഹിക്കട്ടേ, ലവ് യൂ.. ' എന്നുമാണ് ഓഡിയോയില്‍ ചിരഞ്ജീവി പറയുന്നത്.

  Also Read: ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര

  പെട്ടെന്ന് ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന ഞെട്ടിപ്പോയി. അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ട് നടി കരയാനും തുടങ്ങി. 'ഇത് സത്യമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്' എന്ന് പറഞ്ഞാണ് മേഘ്‌ന പൊട്ടിക്കരഞ്ഞത്. പ്രേക്ഷകരെ പോലും കരയിപ്പിച്ച് കൊണ്ടാണ് നടിയുടെ വീഡിയോ വൈറലായത്.

  ഓരോ നിമിഷവും ജീവിക്കണമന്നാണ് ചിരു പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ഞാനിത് വരെ ചിന്തിച്ചിട്ടില്ല. നാളെയെ കുറിച്ചോര്‍ത്ത് താന്‍ ടെന്‍ഷനടിക്കാറില്ല. ചിലര്‍ വിവാഹം കഴിക്കാന്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ കുഞ്ഞിന്റെ കൂടെ സന്തോഷത്തോടെ ജീവിച്ചാല്‍ പോരെ എന്ന് ചോദിക്കും. മകന്റെ കൂടെ ഞാനിപ്പോള്‍ സന്തോഷവതിയാണ്. ബാക്കി കാര്യങ്ങള്‍ക്കൊന്നും ചെവി കൊടുക്കാറില്ലെന്നാണ് മേഘ്‌ന പറയുന്നത്.

  Recommended Video

  ചീരുവിന്റെ മരണശേഷം ആദ്യമായി മേഘന ക്യാമറയ്ക്ക് മുന്നിലേക്ക്.ആശംസകളുമായി നസ്രിയ

  മേഘ്നയുടെ വീഡിയോ കാണാം

  English summary
  Did You Know? Once Meghana Raj Burst Into Tears When She Hear Chiranjeevi Sarja's Voice
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X