For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ​പ്പു​വി​നെ​ ​പോ​ലൊരു​ ​ക​ഥാ​പാ​ത്രം ല​ഭി​ച്ചി​ല്ല! കുടുംബവിളക്കിലെ അനിരുദ്ധ് ഇവിടെയുണ്ട്

  |

  സിനിമ ബന്ധങ്ങളില്ലാതെ സിനിമയിൽ എത്തി, ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ താരമാണ് ശ്രീജിത് വിജയ്. നടനെ കുറിച്ച് ആദ്യമോർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് രതിനിർവേദത്തിലെ പപ്പു എന്ന കഥാപാത്രമാണ്. ഈ ചിത്രം തന്നെയാണ് ശ്രീജിത്തിന്റെ കരിയർ മാറ്റി മറിച്ചതും. പിന്നീടും നിരവധി ചിത്രങ്ങളിൽ ശ്രീജിത് വിജയ് പ്രത്യക്ഷപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ സിനിമയിൽ അപ്രതൃക്ഷനാവുകയായിരുന്നു .

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലാണ് ശ്രീജിത് നിലവിൽ അഭിനയിക്കുന്നത്. സീരിയലിലെ അനിരുദ്ധ് എന്ന കഥാപാത്രം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിഗ് സ്ക്രീനിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി വർഷങ്ങൾക്ക് ശേഷം മിനിസ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ആദ്യം ചോദിച്ചത് ആ ഇടവേളയെ കുറിച്ചായിരുന്നു. ഇപ്പോഴിത സിനിമയിൽ നിന്ന് വിട്ട് നിൽക്കാനുളള കാരണം വെളിപ്പെടുത്തി ശ്രീജിത്ത് വിജയ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  ഇരുപത്തിയൊന്നാം വയസ്സിലാണ് രതിനിർവേദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്. ആളുകൾ ഇപ്പോഴും സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ഫാസിൽ സാറിന്റെ ലീവിങ് ടുഗദർ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. രണ്ടാമത്തെ സിനിമയാണ് രതിനിർവേദം. ഒരു നടൻ എന്ന നിലയിൽ പ്രശസ്തി നേടി തന്ന ചിത്രം. ഒരു പുതുമുഖ നടന് തുടക്കത്തിൽ തന്നെ ശക്തമായ​ര​തി​ച്ചേ​ച്ചി​യെ​യും​ ​പ​പ്പു​വി​നെ​യും​ ​ആ​രാ​ധി​ച്ച​വ​ർ​ക്കു​ ​മു​ൻ​പി​ൽ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മോ​ശ​മാ​ക്കാ​നും​ ​പാ​ടി​ല്ല. പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

  സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ശേഷം ദുബായിൽ ഒരു കമ്പനിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു. സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ ഓഫർ വന്നത്. ഉയർന്ന ശമ്പളവും ലഭിച്ചു. ആ സമയത്ത് മികച്ച ചിത്രങ്ങളൊന്നും തേടി വന്നില്ലായിരുന്നു. അങ്ങനെ ജോലി സ്വീകരിച്ചു. ഒരുപാട് ഇഷ്ടപ്പെടുകയും കുറെ കഷ്ടപ്പെട്ടുമാണ് സിനിമയിൽ എത്തിയത്. സിനിയോട് തന്നെയാണ് താൽപര്യം.. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യാനാണ് ആഗ്രഹം. അതിനാൽ തന്നെ ശക്തമായി മായി വീണ്ടും തിരിച്ചു വരും. എത്രയും വേഗം അത് സംഭവിക്കുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും ശ്രീജിത്ത് അഭിമുഖത്തിവൽ പറയുന്നു.

  മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെലുങ്ക് ചിത്രമായ സത്യസായിബാബ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാബയുടെ ചെറുപ്പകാലം അഭിനയിക്കാനാണ് തന്നെ വിളിച്ചത്. പിന്നീടത്തെ കാലഘട്ടം അവതരിപ്പിക്കുന്നത് ദിലീപേട്ടനും. സിനിമയുടെ സംവിധായകന്റെ അപ്രതീക്ഷിത വിയേഗം ചിത്രത്തെ ബാധിച്ചു. കൂടാതെ ഹിന്ദി സിനിമ അമർ കോളനി എന്ന ഫീച്ചർ ഫിലിമിലും അഭിനയിച്ചു. സിദ്ധാർഥ് ചൗഹനാണ് സംവിധായതകൻ. സിംലയിലായിരുന്നു സിനിമയുടെ ചിത്രീകരണം. നല്ലൊര സ്കൂൾ അനുഭവമായിരുന്നു സിനിമ നൽകിയിരുന്നത്. കൂടാതെ സീരിയലുകളിലും അഭിനയിച്ചുവെന്നും ശ്രീജിത്ത് പറഞ്ഞു. ടെലിവിഷൻ അവതാരകനായിച്ചും നടൻ പ്രത്യക്ഷപ്പെട്ടിരുന്നു.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ശ്രീജിത്ത് അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്. ദുബായിയിൽ നിന്ന് നാട്ടിൽ വന്നപ്പോഴാണ് അർച്ചനയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ഒന്നര വർഷം പ്രണയിച്ചു. അതു കഴിഞ്ഞ് വീട്ടുകാരെ അറിയിച്ചു. 2018 മെയ് 12 ന് വിവാഹിതരാവുകയായിരുന്നു അർച്ചനയുടെ നാട് കണ്ണൂരിലാണെങ്കിലും പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. കാക്കനാട് ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.

  Read more about: sreejith vijay
  English summary
  Didn't Get the Best Character in the Movie, Sreejith Vijay About His Serial debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X