For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഗ് ബജറ്റോ താരമൂല്യമോ ഇല്ല, എന്നിട്ടും ക്വീന്‍ സൂപ്പര്‍ ഹിറ്റ്! നവാഗതരുടെ മാസിന് ഒരു വയസ്!

|

കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്്ക്ക് ഒരുപാട് നവാഗതരെ ലഭിച്ചിരുന്നു. സംവിധായകന്മാരായിട്ടും നടീ നടന്മാരായിട്ടുമെല്ലാം കഴിവ് തെളിയിച്ച താരങ്ങളായിരുന്നു 2018 ല്‍ പിറന്നത്. അതില്‍ ശ്രദ്ധിക്കപ്പെട്ടത് ക്വീ്ന്‍ സിനിമയായിരുന്നു. സംവിധായകനടക്കം സിനിമയില്‍ അഭിനയിച്ചവരെല്ലാം നവാഗതരായിരുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.

പുലിമുരുകന് രണ്ടാം ഭാഗമോ? ഇത്തവണ മാസ് എന്റര്‍ടെയിനറാണ്! ലാലേട്ടന്റെ അടുത്ത 100 കോടി ചിത്രം വരുന്നു?

27 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ വീണു! രജനികാന്തിനെ മുട്ടുകുത്തിച്ച് അജിത്തിന്റെ മാസ് പ്രകടനം!

ബിഗ് ബജറ്റ, താരമൂല്യമോ ഇല്ലാതെ റിലീസിനെത്തിയ ക്വീനിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. പുതുമുഖങ്ങള്‍ക്ക് മലയാള സിനിമയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. 2018 ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ പിന്നാലെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഒന്നരമാസം കൊണ്ട് കുറച്ചത് 15 കിലോ!! ഇത് മാണികണ്ഠൻ മധുര പ്രതികാരം...

 ക്വീന്‍

ക്വീന്‍

ഡിജോ ജോസ് ആന്റണി എന്ന നവാഗതന്റെ സംവിധാനത്തിലെത്തിയ ഡ്രാമ ത്രില്ലറായിരുന്നു ക്വീന്‍. 2018 ജനുവരിയിലെത്തിയ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ഈ ചിത്രം. അഭിനേതക്കാളും പുതുമുഖങ്ങളായിരുന്നെങ്കിലും റിലീസിന് മുന്‍പ് തന്നെ സിനിമയിലെ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയ വഴി ഹിറ്റായിരുന്നു. റിലീസിനെത്തിയതിന് ശേഷം പ്രതീക്ഷകള്‍ക്കപ്പുറം വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സിനിമയില്‍ അഭിനയിച്ച എല്ലാ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നായികയായെത്തിയ സാനിയ ഇയ്യപ്പന് പിന്നീട് കൈനിറയെ സിനിമകളായിരുന്നു. നടന്‍ ധ്രുവന്‍ പുതിയ സിനിമകളുടെ തിരക്കിലാണ്.

 ട്രോളന്മാരുടെ പ്രിയപ്പെട്ട ചിന്നു

ട്രോളന്മാരുടെ പ്രിയപ്പെട്ട ചിന്നു

പത്താം ക്ലാസുകാരിയായ സാനിയ ഇയ്യപ്പനായിരുന്നു ക്വീനില്‍ നായികയായെത്തിയത്. ചിന്നു എന്ന വേഷത്തില്‍ സാനിയ തകര്‍ത്തഭിനയിച്ചിരുന്നു. എന്നാല്‍ സ്വയം പരിചയപ്പെടുത്തുന്ന ചിന്നുവിനെ ഏറ്റവുമധികം ശ്രദ്ധിച്ചത് ട്രോളന്മാരായിരുന്നു. അക്കാലത്ത് സോഷ്യല്‍ മീഡിയിയല്‍ എന്ത് പറഞ്ഞാലും ചിന്നുവിന്റെ പേരിലുള്ള ട്രോളുകളായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ജയസൂര്യയുടെ പ്രേതം 2, മോഹന്‍ലാലിന്റെ ലൂസിഫര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാന്‍ സാനിയയ്ക്ക് അവസരം ലഭിച്ചിരുന്നു.

 ഡിജോ ജോസ് ആന്റണിയുടെ വാക്കുകളിലേക്ക്

ഡിജോ ജോസ് ആന്റണിയുടെ വാക്കുകളിലേക്ക്

ജനുവരി 12, 2 വര്‍ഷത്തെ കാത്തിരിപ്പിനും, അധ്വാനത്തിനും, പരിശ്രമങ്ങള്‍ക്കും ശേഷം ക്വീന്‍ തിയേറ്ററുകളിലെത്തിയ ദിവസം. നവാഗതരുടെ ഒരു കൂട്ടായ്മ ആയിരുന്നു ഈ ക്വീന്‍ എന്ന ചിത്രം. അതൊരു ടീം വര്‍ക്ക് തന്നെ ആയിരിന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍, അഭിനേതാക്കള്‍, സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചവര്‍ എന്നിങ്ങനെ ഒരു കൂട്ടം യുവ പ്രതിഭകളുടെ പരിശ്രമങ്ങളുടെ ഫലം കൂടി പൂവണിഞ്ഞ ദിവസം. ഒരുപാട് നടീ നടന്മാരെക്കണ്ടു സംസാരിച്ചു പരാജയപ്പെട്ടിടത്തു നിന്നാണ് ക്വീന്‍ നവാഗതരെ അണിനിരത്തി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെല്ലുവിളികള്‍ നിറഞ്ഞ ആ ദൗത്യം ഞങ്ങളെ വിശ്വസിച്ചു നിര്‍മ്മിക്കാന്‍ ഒരു നിര്‍മ്മാതാവ് തയ്യാറായി എന്നുള്ളത് തന്നെ ആയിരുന്നു മുന്‍പോട്ടുള്ള വഴികളിലെ യാത്ര സുഖമമാക്കിയത്.

 പുതുജീവിതം നല്‍കി ക്വീന്‍

പുതുജീവിതം നല്‍കി ക്വീന്‍

എങ്കിലും പിന്നെയും ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു, നവാഗതവരുടെ ചിത്രം തിയേറ്ററില്‍ എത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ അതിനെ എത്തരത്തില്‍ സ്വീകരിക്കും എന്നൊക്കെയുള്ളത് അതിലേറെ വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങളായിരുന്നു. എങ്കിലും ഒരുപാട് സന്തോഷമുണ്ട് ഒരു നല്ല സന്ദേശം അതിന്റെ വാണിജ്യ മൂല്യങ്ങളില്‍ കുറവ് വരുത്താതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നോര്‍ക്കുമ്പോള്‍. ക്വീന്‍ നല്‍കിയ വിജയം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പുതുജീവിതം നല്‍കി. പിന്നീട് അത്തരത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി എത്തിയ ഒരുപാട് ചിത്രങ്ങള്‍ക്ക് ക്വീന്‍ ഒരു പ്രചോദനമായി മാറി എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ദിനം

എങ്കിലും ചെറിയ വിഷമമുള്ളത് എന്തെന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസായത്തില്‍ ചുരുക്കം ഹിറ്റുകള്‍ ഒന്നായിട്ടും പലയിടത്തു നിന്നും, പല ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലെ ഹിറ്റ് ചാര്‍ട്ടിലും ക്വീന്‍ തഴയപ്പെട്ടതായി കണ്ടു. നവാഗതര്‍ മാത്രമായതുകൊണ്ടാകാം. കണ്ടില്ലെന്നു നടിക്കാനാവുന്നില്ല... എന്നിരുന്നാലും എല്ലാവര്‍ക്കും നന്മകള്‍ വരുത്തട്ടെ. പ്രാര്‍ഥനകള്‍ മാത്രം. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ആ ദിനം വീണ്ടും ആഗതമായിരിക്കുകയാണ്.

 പുതിയ വിശേഷങ്ങള്‍

പുതിയ വിശേഷങ്ങള്‍

ഇത്തവണ പുതിയ ചിന്തകള്‍, പുതിയ വിശേഷങ്ങള്‍, പുതിയ പദ്ധതികള്‍. ഞങ്ങളെ ചിറക് വെച്ചു പറക്കാന്‍ പഠിപ്പിച്ചത് നിങ്ങളാണ്. പ്രതീക്ഷകള്‍ ഏറെയാണ്, 2018 ജനുവരി 12 നു ഞങ്ങളെ നിങ്ങള്‍ പ്രോത്സാഹിപ്പിച്ചത് പോലെ ഇനിയുള്ള കാലത്തും ആ പിന്തുണയുണ്ടാവണം... ക്വീന്‍ കുടുംബാംഗങ്ങളുമായി ഒരുമിച്ചൊരു ഒത്തുചേരല്‍ ആഗ്രഹിക്കുന്നുണ്ട്. അതിനെ പറ്റിയുള്ള വിവരങ്ങള്‍ അറിയിക്കാം... അതോടൊപ്പം ഇന്ന് വൈകിട്ട് 6 മണിക്കാണ് നെഞ്ചിനകത്ത് റിലീസ് ചെയ്യുന്നത്. അതിനും സപ്പോര്‍ട്ട് ഉണ്ടാവണം.. ഡിജോ ജോസ് ആന്റണി എന്നുമാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

View this post on Instagram

ജനുവരി 12, 2 വർഷത്തെ കാത്തിരിപ്പിനും, അധ്വാനത്തിനും, പരിശ്രമങ്ങൾക്കും ശേഷം #ക്വീൻ തിയേറ്ററുകളിലെത്തിയ ദിവസം. നവാഗതരുടെ ഒരു കൂട്ടായ്മ ആയിരുന്നു ഈ ക്വീൻ എന്ന ചിത്രം. അതൊരു ടീം വർക്ക് തന്നെ ആയിരിന്നു, ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ, അഭിനേതാക്കൾ, സാങ്കേതിക രംഗത്ത് പ്രവർത്തിച്ചവർ എന്നിങ്ങനെ ഒരു കൂട്ടം യുവ പ്രതിഭകളുടെ പരിശ്രമങ്ങളുടെ ഫലം കൂടി പൂവണിഞ്ഞ ദിവസം. ഒരുപാട് നടീ നടന്മാരെക്കണ്ടു സംസാരിച്ചു പരാജയപ്പെട്ടിടത്തു നിന്നാണ് #ക്വീൻ നവാഗതരെ അണിനിരത്തി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം ഞങ്ങളെ വിശ്വസിച്ചു നിർമ്മിക്കാൻ ഒരു നിർമ്മാതാവ് തയ്യാറായി എന്നുള്ളത് തന്നെ ആയിരുന്നു മുൻപോട്ടുള്ള വഴികളിലെ യാത്ര സുഖമമാക്കിയത്. എങ്കിലും പിന്നെയും ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു, നവാഗതവരുടെ ചിത്രം തിയേറ്ററിൽ എത്തിക്കുമ്പോൾ പ്രേക്ഷകർ അതിനെ എത്തരത്തിൽ സ്വീകരിക്കും എന്നൊക്കെയുള്ളത് അതിലേറെ വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങളായിരുന്നു. എങ്കിലും ഒരുപാട് സന്തോഷമുണ്ട് ഒരു നല്ല സന്ദേശം അതിന്റെ വാണിജ്യ മൂല്യങ്ങളിൽ കുറവ് വരുത്താതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നോർക്കുമ്പോൾ. ക്വീൻ നൽകിയ വിജയം ഞങ്ങൾക്കെല്ലാവർക്കും ഒരു പുതു ജീവിതം നൽകി. പിന്നീട് അത്തരത്തിൽ പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകി എത്തിയ ഒരുപാട് ചിത്രങ്ങൾക്ക് ക്വീൻ ഒരു പ്രചോദനമായി മാറി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. എങ്കിലും ചെറിയ വിഷമമുള്ളത് എന്തെന്നാൽ കഴിഞ്ഞ വർഷം റിലീസായത്തിൽ ചുരുക്കം ഹിറ്റുകൾ ഒന്നായിട്ടും പലയിടത്തു നിന്നും, പല ഓൺലൈൻ ഗ്രൂപ്പുകളിലെ ഹിറ്റ് ചാർട്ടിലും ക്വീൻ തഴയപ്പെട്ടതായി കണ്ടു. നവാഗതർ മാത്രമായതുകൊണ്ടാകാം. കണ്ടില്ലെന്നു നടിക്കാനാവുന്നില്ല... എന്നിരുന്നാലും എല്ലാവർക്കും നന്മകൾ വരുത്തട്ടെ... പ്രാർഥനകൾ മാത്രം. ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച ആ ദിനം വീണ്ടും ആഗതമായിരിക്കുകയാണ്. ഇത്തവണ പുതിയ ചിന്തകൾ, പുതിയ വിശേഷങ്ങൾ, പുതിയ പദ്ധതികൾ... ഞങ്ങളെ ചിറക് വെച്ചു പറക്കാൻ പഠിപ്പിച്ചത് നിങ്ങളാണ്. പ്രതീക്ഷകൾ ഏറെയാണ്, 2018 ജനുവരി 12 നു ഞങ്ങളെ നിങ്ങൾ പ്രോത്സാഹിപ്പിച്ചത് പോലെ ഇനിയുള്ള കാലത്തും ആ പിന്തുണയുണ്ടാവണം... ക്വീൻ കുടുംബാംഗങ്ങളുമായി ഒരുമിച്ചൊരു ഒത്തുചേരൽ ആഗ്രഹിക്കുന്നുണ്ട്. അതിനെ പറ്റിയുള്ള വിവരങ്ങൾ അറിയിക്കാം... അതോടൊപ്പം ഇന്ന് വൈകിട്ട് 6 മണിക്കാണ് #നെഞ്ചിനകത്ത് റിലീസ് ചെയ്യുന്നത്. അതിനും സപ്പോർട്ട് ഉണ്ടാവണം.. ©Dijo Jose Antony

A post shared by Dijo Jose Antony (@dijojoseantony) on

English summary
Dijo Jose Antony talks about Queen movie 1 year celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more