For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവെന്ന് പറഞ്ഞപ്പോൾ ദിലീപിന് ഒരു സന്തോഷം, ഇവർക്ക് എന്ത് പറ്റിയെന്ന് ആരാധകർ, നടന്റെ വാക്കുകൾ...

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് ദിലീപ്. നടന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിനിമയിൽ പകരക്കാരനില്ലാതെ തിളങ്ങി നിൽക്കുമ്പോളായിരുന്നു നടനെ തേടി വൻ പ്രതിസന്ധികൾ എത്തുന്നത്. ഇന്നും അതുമായി ബന്ധപ്പെട്ട കേസും പ്രശ്നങ്ങളും അവസാനിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി പ്രേക്ഷകരിൽ നിന്നും മീഡിയയിൽ നിന്നും ദിലീപ് മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത നടൻ വീണ്ടും മിനിസ്ക്രീനിൽ സജീവമായിരിക്കുകയാണ്.

  വേറിട്ട ലുക്കില്‍ നവ്യ നായര്‍; തിരിച്ചുവരവിനുള്ള കാത്തിരിപ്പിലെന്ന് ആരാധകര്‍

  കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത, സീരിയലിന്റെ സമയത്തിന് മാറ്റം, ആഘോഷമാക്കി ആരാധകർ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ്. നവ്യയുടെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് മഞ്ജുവിനെ കുറിച്ച് നടൻ പറഞ്ഞത്. നവ്യയുടെ ആദ്യത്തെ ചിത്രം ദിലീപിനോടൊപ്പമായിരുന്നു. മഞ്ജുവും ദിലീപും ചേർന്നാണ് നവ്യയുടെ മോണോ ആക്ട് വീഡിയോ കണ്ടതും പിന്നീട് സിനിമയിലേയ്ക്ക് തിരഞ്ഞെടുത്തതും. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിത നടന്റെ ഈ വീഡിയോ വീണ്ടും ചർച്ചയാവുകയാണ്. ഇത്രയും സ്നേഹത്തിലും അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ മഞ്ജുവും ദിലീപും എങ്ങനെ വേർപിരിഞ്ഞുവെന്നാണ് ആരാധകർ ചോദിക്കുന്നത്.

  ലൈഫിൽ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരാൾ, അനുമോളുടെ പിറന്നാൾ ആശംസ വൈറൽ

  മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കഥ ഇതുവരെ എന്ന പരിപാടിയിലാണ് നവ്യയയെ കുറിച്ച് പറഞ്ഞത്. ദിലീപ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ... '' 'കഴിഞ്ഞദിവസം നവ്യക്ക് കിട്ടിയ പോലെയുള്ള ഒന്ന് എനിക്ക് കിട്ടി ഒരു സ്റ്റേറ്റ് അവാർഡ്. പിന്നെ എനിക്ക് തോനുന്നു കഥ ഇതുവരെ എന്ന പരിപാടിയിൽ ഗസ്റ്റിനേക്കാളും കൂടുതൽ തവണ വന്നിട്ടുള്ളത് ഞാൻ ആണെന്ന്. അതിന് അവസരം തന്ന മഴവിൽ മനോരമയോട് നന്ദി. പിന്നെ ഇതിൽ എത്തുന്ന നായികമാരിൽ ഏറ്റവും കൂടുതലും എന്റെ നായികമാരായി എത്തിയവർ ആണ് അതിലെനിക്ക് ചെറിയ അഭിമാനവും അഹങ്കാരവും ഒക്കെയുണ്ടെന്ന്'' താരം ആമുഖമായി പറയുന്നുണ്ട്.

  നവ്യയെ കുറിച്ച് പറയുകയാണെങ്കിൽ 'ഇഷ്ടം' എന്ന സിനിമയിൽ എന്റെ ഒപ്പം ആദ്യമായി അഭിനയിച്ച ഒരാളാണ്. നവ്യയെ ആ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്, മുൻപ് ചെയ്ത ഒരു മോണോ ആക്ട് കണ്ടിട്ടാണ്. സിദ്ദു പനക്കൽ എന്ന കൺട്രോളർ ആണ് വീഡിയോ കാസ്റ്റ് കൊണ്ടു വരുന്നത്. സിബി സാറുമൊക്കെ വീട്ടിൽ പോയിട്ട് എടുത്ത കാസറ്റ് ആണ് എന്ന് തോനുന്നു. അദ്ദേഹം എന്നോട് പറഞ്ഞു , ദിലീപ് ഈ കാസറ്റ് ഒന്ന് കാണുമോ? ഇതിൽ ഒരു കുട്ടിയുണ്ട്. ഞങ്ങൾക്ക് ഓക്കെയാണ്. നിങ്ങൾക്കും കൂടി ഓക്കെയാണോ എന്ന് നോക്കാനായി അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു സാറൊക്കെ അല്ലെ തിരഞ്ഞെടുക്കുക എന്ന്. അങ്ങനെയല്ല, ഈ വീഡിയോ ഒന്ന് കാണാൻ സിബി സാർ‍ എന്നോട് പറഞ്ഞു.

  സിബി സാർ പറഞ്ഞത് പ്രകാരം ആ മോണോ ആക്ട് വീഡിയോ ഞാനും മഞ്ജുവും ഒരുമിച്ചിരുന്നാണ് കണ്ടത്. അത് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നവ്യയിൽ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് എന്ന് തോന്നി. അത് ഇങ്ങനെ ഉണരാൻ പോകുന്നു എന്ന് തോന്നി. അപ്പോൾ തന്നെ മഞ്ജുവിനോട് ഞാൻ ഇക്കാര്യം പറയുകയും ചെയ്തു. സിബി സാറിനെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു. ഭാവിയിൽ ഒരു വലിയ കലാകാരി ആകാനുള്ള ആളാണ് ഈ കാസറ്റിനുള്ളിൽ ഉള്ളതെന്ന് അന്ന് തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഞാൻ ഓക്കെ പറഞ്ഞതോടെയാണ് നവ്യ ഇഷ്ടത്തിലേക്ക് എത്തി.

  നവ്യ നൽകുന്ന ബഹുമാനത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. ''ആദ്യം കാണുന്ന നിമിഷം മുതൽ ഏറ്റവും ഒടുവിൽ കാണുന്ന നിമിഷം വരെ ആദ്യം എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും നവ്യ പെരുമാറുന്നത്. ഞാൻ ഇടക്കിടയ്ക്ക് ഇത് പറയാറുണ്ട്, നമ്മൾ സീനിയേഴ്സ് എന്ന നിലയിൽ നവ്യ തരുന്ന ബഹുമാനം അത് എടുത്തു പറയേണ്ട ഒന്നാണ്. അത് ഇന്നും നഷ്ട്ടപെട്ടിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വീണ്ടും നവ്യ അഭിനയിക്കാൻ വരുന്നു എന്ന് അറിയുന്നു. വീണ്ടും വലിയ വലിയ ബഹുമതിയും അംഗീകാരങ്ങളും നവ്യയെ തേടി എത്തട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് ദിലീപ് അവസാനിപ്പിക്കുന്നത്.

  ആ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയി വീണ്ടും വൈറലായിട്ടുണ്ട്. ഇതോടു കൂടി താരങ്ങളുടെ വേർപിരിയൽ വീണ്ടും ചർച്ചയായിട്ടുണ്ട്.'' ദിലീപേട്ടന് മഞ്ജു എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു ഹാപ്പിയുണ്ടാിരുന്നു, അതെ എന്ന് ശരിവെച്ച് കൊണ്ട് ഒന്നിച്ച് ജീവിക്കാൻ പറ്റില്ല അവർക്ക്, പിന്നെപ്പോൾ മുതലാകും അവരുടെ ജീവിതത്തിൽ പാളിച്ചകൾ ഉണ്ടായത്. എത്ര നല്ല ബന്ധം ആയിരുന്നു എന്നിങ്ങനെയുളള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടാതെ നവ്യ- ദിലിപ് ജോഡിയെ കുറിച്ചും ആരാധകർ വാചലരാവുന്നുണ്ട്. നല്ല കോമ്പോ ആണ് ഇവരുടെതെന്നാണ്ആരാധകർ പറയുന്നത്. കൂടാതെ ഇവർ ഒരിക്കൽ കൂട താരങ്ങളെ ഒന്നിച്ചു കാണാനുളള ആഗ്രഹം ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

  ദിലീപിന്റെ ഭാഗ്യ നായികയായിരുന്നു നവ്യ. ഇരുവരും ഒന്നിച്ച ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. 2001 പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി ഇവർ മാറി. ഇഷ്ടത്തിന് ശേഷം മഴത്തുളളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തിൽ സുന്ദരൻ എന്നി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം വൻ വിജയവുമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം നവ്യ സിനിമയിൽ മടങ്ങി എത്തിയിട്ടുണ്ട്. 'ഒരുത്തി'യാണ് നടിയുടെ പുതിയ ചിത്രം. വികെ പ്രകാശാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദൃശ്യം 2 ന്റെ കന്നഡ പതിപ്പിലും നവ്യ അഭിനയിക്കുന്നുണ്ട്.

  ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam

  കടപ്പാട്- വീഡിയോ, മഴവിൽ മനോരമ

  Read more about: dileep navya nair manju warrier
  English summary
  Dileep About Navya's movie debut, Fans Ask About What happened Dileep and manju's Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X