For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുധീഷ് വന്നതോടെ ദിലീപിന് ചാന്‍സ് നഷ്ടപ്പെട്ടു; ഇതോടെ ദിലീപ് കരച്ചിലായി, പിന്നെ നടന്നതിനെ കുറിച്ച് ക്യാമറമാന്‍

  |

  നടന്‍ ദിലീപ് ആദ്യമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രശസത ക്യാമറമാന്‍ വേണു ഗോപാല്‍. അദ്ദേഹം ക്യാമറ ചെയ്തിരുന്ന സുദിനം എന്ന സിനിമയിലാണ് ആദ്യമായി ദിലീപിന് ഡയലോഗ് പറഞ്ഞ് അഭിനയിക്കാന്‍ അവസരം കിട്ടിയത്. ചിത്രത്തില്‍ സുധീഷ് ചെയ്ത വേഷം ചെയ്യാനിരുന്നത് ദിലീപായിരുന്നു. പെട്ടെന്ന് സുധീഷ് വന്നതോടെ ആ അവസരം നഷ്ടപ്പെട്ടു. ഇതോടെ ജനപ്രിയ നായകന്‍ കരച്ചില്‍ വരെ ആയി പോയെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വേണു വെളിപ്പെടുത്തുന്നത്.

  ദിലീപും ഞാനുമായി ഭയങ്കര സൗഹൃദമാണ്. ഇപ്പോഴും അങ്ങനെ തന്നെ തുടര്‍ന്ന് വരികയാണ്. സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ ദിലീപിന് ആദ്യമായി ഡയലോഗ് കിട്ടിയത് സുദിനം എന്ന സിനിമയിലായിരുന്നു. അന്ന് സുധീഷ് തിരക്കുള്ള നടനാണ്. നല്ല ക്യാരക്ടര്‍ റോളും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സിനിമയിലേക്ക് സുധീഷ് വരുമോ എന്ന സംശയം ഉണ്ടായിരുന്നു. ഇനി സുധീഷ് വന്നിട്ടില്ലെങ്കില്‍ ആ കഥാപാത്രം ദിലീപ് ചെയ്യാം എന്നാണ് തീരുമാനിച്ചത്. ദിലീപ് അതുവരെ എവിടെയും അഭിനയിച്ചിട്ടില്ല.

  എല്ലാ ദിവസവും ലൊക്കേഷനില്‍ വന്ന് ദിലീപ് മിമിക്രി ഒക്കെ കാണിച്ച് നില്‍ക്കുകയാണ്. അങ്ങനെ സംസാരിച്ച് നില്‍ക്കുന്ന സമയത്താണ് ഉച്ചയായപ്പോഴെക്കും സുധീഷ് വരുന്നത്. ഇതോടെ ദിലീപ് പെട്ടെന്ന് മൂഡ് ഓഫ് ആവുകയും കരയുകയും വരെ ചെയ്തിരുന്നു. സുദിനത്തിലെ ഏറ്റവും നല്ല കഥാപാത്രം സുധീഷിന്റേതാണ്. അങ്ങനെ ദിലീപ് കരച്ചിലായാതോടെ ലാല്‍ ജോസും സംവിധായകന്‍ നിസാറുമൊക്കെ ചേര്‍ന്ന് കുറച്ച് സീനുകള്‍ കൂടി ആഡ് ചെയ്തു. അതില്‍ സുധീഷിന്റെ ഫ്രണ്ടായി ദിലീപിന് അഭിനയിക്കാന്‍ ചാന്‍സ് കൊടുത്തു. അതിലൂടെയാവും ദിലീപ് ആദ്യമായി ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത്.

  സൗന്ദര്യം കൂടിയത് കൊണ്ട് നടിയ്ക്ക് നഷ്ടമായ സൗഭാഗ്യം; പിന്നെ നടന്നതൊക്കെ ചരിത്രമാണെന്ന് നുസ്രത്ത് ബറൂച്ച

  ദിലീപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു കുറച്ച് സീനുകള്‍ കൂട്ടി ചെയ്തത്. അത് സത്യമായ കാര്യമാണ്. ആ സിനിമയുടെ ക്യാമറമാന്‍ ഞാനായിരുന്നു. അതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നതെന്ന് വേണു ഗോപാല്‍ വ്യക്തമാക്കുന്നു. ദിലീപ് വളരെ കഠിനാധ്വാനിയാണ്. ഒരു കാലത്ത് ദിലീപിന്റെ ഒത്തിരിയധികം സിനിമകളില്‍ ഞാന്‍ ക്യാമറ ചെയ്തിരുന്നു. അക്കാലത്ത് ഇന്ദ്രന്‍സ് താടി വെച്ചിരുന്നു. അദ്ദേഹത്തെ കണ്ടാല്‍ തന്നെ പ്രേക്ഷകരുടെ കൈയ്യടി ഉറപ്പാണ്. ത്രീ മെന്‍ ആര്‍മി എന്ന സിനിമയില്‍ ഇന്ദ്രന്‍സ് രജനികാന്തിന്റെ ബാഷ സ്റ്റൈലിലൊക്കെ വന്നിരുന്നു. ഇപ്പോള്‍ മാത്രമല്ല ആ കാലത്തും ഇന്ദ്രന്‍സ് ഇല്ലാത്ത പടങ്ങള്‍ ഇല്ലായിരുന്നു. അദ്ദേഹം ഒരു പരിപാടിയില്‍ സ്റ്റേജിലേക്ക് കയറി വരുമ്പോള്‍ ആര്‍പ്പുവിളിയും കൈയ്യടികളുമായിരുന്നു.

  സിംഗിള്‍ അല്ല, നിങ്ങള്‍ ലേശം താമസിച്ച് പോയി; ഭര്‍ത്താവിനെ കാണിച്ച് ആരാധകനോട് കുടുംബവിളക്കിലെ വേദിക

  Nadirshah talks about Keshu Ee Veedinte Nathan

  ഇന്ദ്രന്‍സേട്ടന്‍ കഴിവ് തെളിയിച്ച് തെളിയിച്ച് വന്ന് ഗംഭീര ആര്‍ട്ടിസ്റ്റായി മാറി. ഭാഗ്യം എന്ന് പറയുന്നത് എല്ലാവര്‍ക്കും ഉണ്ടാവും. ജോജു ജോര്‍ജ്, ബാബുരാജ് ഇവരെ ഒക്കെ നോക്കിക്കേ. എത്രയോ കാലം വില്ലനായി നിന്ന ആളാണ് ബാബുരാജ്. ഇപ്പോള്‍ നല്ല കഥാപാത്രമല്ലേ കിട്ടിയത്. അതുപോലെ ബൈജു. പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ഇടയ്ക്ക് ചെയ്തതെങ്കിലും ഇപ്പോള്‍ അദ്ദേഹം തിരക്കിലാണ്. അതാണ് നല്ല സമയം എന്ന് പറയുന്നത്. ചാക്കോച്ചനും അങ്ങനെയാണ്. അഞ്ചാറ് കൊല്ലം അദ്ദേഹത്തെ കാണാന്‍ പോലും ഇല്ലായിരുന്നു. പിന്നെ ഒറ്റയടിക്ക് അങ്ങനെ കേറി വരികയായിരുന്നു. എല്ലാവര്‍ക്കും പെട്ടെന്നൊരു നല്ല ദിവസം വരുമെന്നും വേണു ഗോപാല്‍ പറയുന്നു.

  റഹ്മാനെ പോലുള്ളവരോട് പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടി കഠിനാധ്വാനം ചെയ്തു; 70 വയസിലും അതിന് മാറ്റമില്ല, കുറിപ്പ്

  Read more about: dileep ദിലീപ്
  English summary
  Dileep Cried After Losing His Role In Sudhinam Movie, Cinematographer Venugopal Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X