For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് പ്രശ്‌നത്തിനും സുരേഷ് ഗോപിയെ വിളിക്കാം; അദ്ദേഹം തനിക്ക് ഏട്ടനെ പോലെയാണെന്ന് ദിലീപ്

  |

  കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് നടന്‍ ദിലീപ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് ആദ്യമായി നായകനാവുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒടിടി റിലീസിലൂടെ ഡിസംബര്‍ മുപ്പതിന് എത്തുന്ന ചിസിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് നടനിപ്പോള്‍. പല അഭിമുഖങ്ങളിലൂടെയുമായി നിരവധി കാര്യങ്ങളാണ് ദിലീപ് തുറന്ന് സംസാരിച്ചത്.

  ഇതിനിടെ നടന്‍ സുരേഷ് ഗോപിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. ഓണ്‍ലുക്കേഴ്‌സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹത്തിന്റെ തിരിച്ച് വരവിനെ കുറിച്ചുമൊക്കെ ദിലീപ് വെളിപ്പെടുത്തുന്നത്.

  'ദൈവത്തോട് ആണ് ഏറ്റവും വലിയ കടപ്പാടുള്ളത്. സിനിമ എന്ന് പറഞ്ഞാല്‍ സ്വപ്‌നമാണ്. അങ്ങോട്ടുള്ള വാതില്‍ തുറന്ന് തന്നത് ജയറാമേട്ടനാണ്. അതിലൂടെയാണ് കയറുന്നത്. പിന്നെ ഓരോ ജംഗ്ഷനിലെത്തുമ്പോഴും ഓരോ ആളുകള്‍ ഉണ്ടായിരുന്നു കൈ പിടിച്ച് കേറ്റാന്‍. വിജയിച്ച സിനിമകളുടെ നിര്‍മാതാക്കളും സംവിധായകരും എഴുത്തുകാരുമൊക്കെ ആ കൂട്ടത്തില്‍ ഉണ്ട്. സുരേഷ് ഗോപിയോട് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി പറഞ്ഞിരുന്നു.

  സുരേഷേട്ടനെ പോലൊരു നടന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ്. കാരണം സുരേഷേട്ടന്റെ ഒക്കെ സിനിമ കണ്ട് വന്ന ആളാണ് ഞാന്‍. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ എല്ലാ സിനിമകളും വന്‍ വിജയമായിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ സുരേഷേട്ടന്‍ അതിഥി വേഷത്തില്‍ എത്തി. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ഒരു ഇടി ഇടിച്ചാല്‍ മാറി നില്‍ക്കുമെന്ന തോന്നുന്ന ആളാണ് മാറി നില്‍ക്കുന്നത്. പിന്നെ അദ്ദേഹം എനിക്ക് സഹോദരനെ പോലെ ബന്ധമുള്ള ആളാണ്.

  മഞ്ജു വാര്യരുടെ ഏറ്റവും ശക്തമായ കഥാപാത്രം; ആ സിനിമ പുറത്തിറക്കിയത് വലിയ യുദ്ധത്തിലൂടെയെന്ന് രഞ്ജി പണിക്കര്‍

  സുരേഷേട്ടന്‍ മൊത്തത്തില്‍ മാറി നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ എനിക്കും അതെന്തിനാണെന്ന് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് ചോദിക്കുന്നത്. എന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ച് പറയാന്‍ പറ്റുന്ന ഏട്ടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി എന്നും ദിലീപ് പറയുന്നു. അതേ സമയം മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നുണ്ടോ എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും നടന്‍ പറഞ്ഞു. താനും അത്തരമൊരു വാര്‍ത്ത കേട്ടിരുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്.

  ഞാൻ പാട്ടുകാരിയാവുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ല, താൽപര്യം വേറെ ആയിരുന്നു, സുജാതയെ കുറിച്ച് ശ്വേത

  കുഞ്ഞികൂനന്‍, ചാന്തുപൊട്ട്, കല്യാണ രാമന്‍, സൗണ്ട് തോമം, ബാലന്‍ വക്കീല്‍ തുടങ്ങി വേഷ വൈവിധ്യങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച ജനപ്രിയ നായകന്റെ മറ്റൊരു വേഷപകര്‍ച്ച 'കേശു. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ചിലരുണ്ട്... അവരെയൊക്കെ നമുക്ക് മനസ്സറിഞ്ഞു നടന്‍ എന്ന് വിളിക്കാന്‍ പറ്റും. ജനപ്രിയ നായകന്റെ മറ്റൊരു വേഷ പകര്‍ച്ച കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളു. അതേ സമയം ദിലീപേട്ടനെ ആരൊക്കയോ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അതിനെയെല്ലാം അദ്ദേഹം അതിജീവിക്കുക തന്നെ ചെയ്യും.

  'എനിക്ക് പറ്റിയത് പോലെ ആകരുത്, പങ്കാളിയെ തെരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കണം'; മുന്നറിയിപ്പുമായി സാമന്ത!

  Recommended Video

  നോ ഷേവ് നവംബർ കഴിഞ്ഞിട്ടും ദിലീപേട്ടൻ എന്താ താടി വടിക്കാത്തത്..ആ രഹസ്യമിതാ


  ഓരോ ദിവസം കഴിയും തോറും വിവാദങ്ങള്‍ പുകഞ്ഞു വരികയാണ്. എങ്കിലും ദിലീപ് ചാനലുകളായ ചാനലുകള്‍ കയറി ഇറങ്ങി സിനിമയുടെ ഇന്റര്‍വ്യൂ കൊടുത്തു കൊണ്ടേ ഇരിക്കുന്നു? ഈ വിവാദങ്ങള്‍ ഒന്നും എന്റെ രോമത്തില്‍ ഏല്‍ക്കില്ല എന്ന മട്ടിലാണ് പുള്ളിക്കാരന്‍, ഇപ്പോഴും എന്തൊരു ആത്മവിശ്വാസം ആണ്.. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ദിലീപിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്

  Read more about: dileep ദിലീപ്
  English summary
  Dileep Opens Up About His Brotherly Affection With Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X