twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡബ്യൂസിസിയുമായുള്ള തർക്കം വേഗം തീർക്കണം!! അല്ലെങ്കിൽ സിനിമയ്ക്ക് ദോഷം, മുന്നറിയിപ്പുമായി നടി

    വനിത സംഘടനയായിരുന്നു ദിലീപിന്റെ മടങ്ങി വരവിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയത്

    |

    മലയാള സിനിമ ലോകത്തെ തന്നെ പിടിച്ച് ഉലച്ച സംഭവമായിരുന്നു ദീലീപിന്റെ എഎംഎംഎയിലേയ്ക്കുള്ള പ്രവേശനം. ദീലീപിന്റെ മടങ്ങി വരവിന് പച്ച കൊടി കാണിച്ച സംഘടനയ്ക്കെതിരെ വിമർശനവുമായി മലയാള സനിമ ലോകവും തെന്നിന്ത്യൻ സിനിമ സംഘടനകളും രംഗത്തെത്തിയിരുന്നു. ദീലീപിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയപ്പോൾ‌ മലയാള സനിമ പിളർപ്പിന്റെ വക്കിലേയ്ക്കണ് പോയത്.

     ആർക്കാണ് ഹേറ്റ് ക്യാംപെയ്നെ പേടി! പാട്ടുകൾക്ക് ലഭിച്ച ഡിസ് ലൈക്കുകളെ കുറിച്ച് ഇവർക്കും പറയാനുണ്ട് ആർക്കാണ് ഹേറ്റ് ക്യാംപെയ്നെ പേടി! പാട്ടുകൾക്ക് ലഭിച്ച ഡിസ് ലൈക്കുകളെ കുറിച്ച് ഇവർക്കും പറയാനുണ്ട്

    അഭിനേതാക്കളുടെ ഇടയിൽ തന്നെ ദിലീപ് വിഷയത്തിൽ രണ്ട് ചേരികൾ രൂപം കൊണ്ടിരുന്നു. വനിത സംഘടനയായിരുന്നു ദിലീപിന്റെ മടങ്ങി വരവിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയത്. ഇതിനു പിന്നാലെ മലയാള സിനിമ മേഖലയിലുള്ളവർ രംഗത്തെത്തിയിരുന്നു. ദീലീപിന്റെ മടങ്ഭി വരവിൽ ശബ്ദം ഉയർത്തിയ താരമായി രുന്നു നടി പത്മപ്രിയ. ഇപ്പേഴിത എഎംഎംഎയോട് ആവശ്യം ഉന്നയിച്ച് വീണ്ടും താര രംഗത്തെത്തിയിട്ടുണ്ട്.

     മോഹൻലാലിനെതിരെ മുഖം തിരിച്ച് കമൽഹാസൻ!! എടുത്ത തീരുമാനം ശരിയായില്ല... മോഹൻലാലിനെതിരെ മുഖം തിരിച്ച് കമൽഹാസൻ!! എടുത്ത തീരുമാനം ശരിയായില്ല...

     സിനിമയ്ക്ക് ദോഷം

    സിനിമയ്ക്ക് ദോഷം

    മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകളായ എഎംഎംഎയും വനിത സംഘടനയായ ഡബ്യൂസിസിയും തമ്മിലുള്ള അഭിപ്രായഭിന്നത വേഗം തന്നെ പരിഹരിക്കണമെന്ന് പത്മപ്രിയ പറഞ്ഞു. സംഘടനകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത സിനിമകൾക്ക് ഗുണം ചെയ്യില്ലെന്നും നടി പറഞ്ഞു.

     ഡബ്യൂസിസിയ്ക്കെതിരെ തെറ്റായ കാഴ്ചപ്പാട്

    ഡബ്യൂസിസിയ്ക്കെതിരെ തെറ്റായ കാഴ്ചപ്പാട്

    വനിത കൂട്ടയ്മയായ ഡബ്യൂസിസി അമ്മയ്ക്കെതിരെ നില കൊള്ളുന്ന സംഘടനയാണെന്നുള്ള കാഴ്ചപ്പാട് തെറ്റാണെന്നും പത്മപ്രിയ പറഞ്ഞു. സിനിമ മേഖലയിൽ നിലനിൽക്കുന്ന ലിംഗ വിവേചനവും ഒപ്പം തുല്യനീതി എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഡബ്യൂസിസി രൂപം നൽകിയത്. കുറ്റാരോപിതാനയ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താര സംഘടനയോട് തങ്ങൾക്ക് അഭിപ്രായഭിന്നത മാത്രമേയുള്ളൂവെന്നും. ഇക്കാര്യത്തിൽ ജനാധിപത്യപരമായ അഭിപ്രായത്തെ മാനിച്ച് തുറന്ന ചർച്ചവേണമെന്നും പത്മപ്രിയ പറ‍ഞ്ഞു.

    കത്ത് നൽകി

    കത്ത് നൽകി

    ദിലീപ് വിഷയത്തിൽ തുറന്ന ചർച്ച ആവശ്യപ്പെട്ട് വനിത സംഘടന പ്രവർത്തകരായ പത്മപ്രിയ, പാർവതി , രേവതി എന്നിവർ എഎംഎംഎയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇന്ന് പ്രസിഡന്റ് മോഹൻലാൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്താണെന്നും അദ്ദേഹം വന്നാൽ ഉടൻ ചർച്ചയുണ്ടാകുമെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറ‍ഞ്ഞിരുന്നു. എന്നാൽ ഇതുവരേയും വനിത സംഘടനയുമായി ചർച്ച നടന്നിട്ടില്ല. ഇതിനെ തുടർന്നായിരുന്നു പത്മപ്രിയ രംഗത്തെത്തിയത്.

     തിയതി ഉടനെ

    തിയതി ഉടനെ

    ഡബ്യൂസിസിയുമായി ഉടൻ ചർച്ചയുണ്ടാകുമെന്ന് മോഹൻലാൽ മാധ്യമങ്ങളെ കണ്ടപ്പോൾ പറ‍ഞ്ഞിരുന്നു. വനിത സംഘടനയിലെ അംഗങ്ങളുമായി കൂടിച്ചേർന്ന് അവർ പറ്റുന്ന ഒരു തീയതിയിൽ ആകും യോഗമെന്നും താരം അന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് തിരക്കുകളുമായി പുറത്തായിരുന്നതു കൊണ്ടാണ് ഇത് ഇത്രയും നീട്ടി കൊണ്ട് പോയതെന്ന് താരം പറ‍ഞ്ഞിരുന്നു. മോഹൻലാൽ നടത്തിയ പത്ര സമ്മേളനം മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മോഹൻലാൽ സമ്മോളനത്തിൽ പറഞ്ഞ പല കാര്യങ്ങളും എതിർത്ത് വനിത സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമ മേഖലയിൽ തുടരുന്ന പ്രശ്നം കൂടുതൽ സങ്കീർണ്ണമായി കൊണ്ടിരിക്കുകയാണ്.

    English summary
    dileep re entry issue, wcc and amma confict negativly effected in malayalam cinima
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X