For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിളങ്ങി നില്‍ക്കുന്ന കാലത്ത് എങ്ങോട്ടാണ് പോയത്; ഇടവേള വന്നതിനെ പറ്റി ദിലീപിന്റെ നായിക ചാര്‍മി കൗര്‍

  |

  ആകെ മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് ചാര്‍മി മലയാളത്തിലേക്ക് ആദ്യമായി അഭിനയിക്കാനെത്തുന്നത്. പിന്നീട് ദിലീപ് ചിത്രമായ ആഗതനില്‍ നായികയായിട്ടെത്തി. മമ്മൂട്ടിയുടെ കൂടെ താപ്പാന എന്ന ചിത്രത്തിലും നായിക വേഷം ചെയ്തതോടെ ചാര്‍മി ശ്രദ്ധേയായി.

  മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ അഞ്ചാറ് വര്‍ഷത്തിന് മുകളിലായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് കരിയറില്‍ ഹിറ്റായി നില്‍ക്കുന്ന സമയത്ത് തന്നെ ഇടവേള എടുത്തതെന്ന് ചോദിച്ചാല്‍ അതിനും വ്യക്തമായ ഉത്തരമാണ് ചാര്‍മി നല്‍കുന്നത്.

  charmi-kaur

  Also Read: സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; പാല് കുടിക്കുന്ന സീനെത്തിയപ്പോഴാണ് പണി കിട്ടിയതെന്ന് ദീപൻ മുരളി

  ഏറ്റവും പുതിയതായി ലീഗര്‍ എന്ന സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ചാര്‍മി. വിജയ് വേദരകൊണ്ട നായകനായി അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ അഭിനേത്രിയായിട്ടല്ല, നിര്‍മാതാവിന്റെ കുപ്പായമാണ് ചാര്‍മിയ്ക്ക്. കരണ്‍ ജോഹര്‍, പൂരി ജഗന്നാഥ്, എന്നിങ്ങനെ നാലഞ്ച് പേരുടെ കൂടെയാണ് ചാര്‍മിയും നിര്‍മാണ പങ്കാളിയായിരിക്കുന്നത്.

  charmi-kaur

  Also Read: വിവാഹമോചനം കഴിഞ്ഞ് വന്നപ്പോ മിണ്ടാതായതാണ്; വല്യച്ഛനുമായി വീണ്ടും മിണ്ടി തുടങ്ങിയെന്ന് ബിഗ് ബോസ് താരം ശാലിനി

  സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് നടിയിപ്പോള്‍. അതേ സമയം അഭിനയത്തില്‍ നിന്നും മാറി നിന്നതിനെ പറ്റി നടി പറഞ്ഞതിങ്ങനെയാണ്.. 'എനിക്കും ചുളിവുകള്‍ ഉണ്ടാകും, ഞാനും ഒരു തടിച്ചിയായി മാറും. ഇതൊക്കെ സാധാരണമാണ്. അതുപോലെ തന്നെയാണ് എന്റെ കരിയറിന്റെ ഉന്നതിയില്‍ ഇരിക്കുമ്പോള്‍ അഭിനയത്തില്‍ നിന്നും ഞാന്‍ മാറാന്‍ ആഗ്രഹിച്ചതെന്നാണ്' ചാര്‍മി പറയുന്നത്.

  Also Read: സണ്ണി ലിയോണിനെ പോലെയുണ്ടല്ലോ കാണാന്‍; ആരാധകരുടെ ചോദ്യത്തിന് അതേയെന്ന് മറുപടി പറഞ്ഞ് ഗായത്രി സുരേഷ്

  Recommended Video

  Kunchacko Boban Lungi Dance: ലുലുമാളിൽ ചാക്കോച്ചന് കിട്ടിയ മുട്ടൻ പണി കണ്ടോ,ലുങ്കിയുടുപ്പിച്ച് ഡാൻസ്

  സാധാരണ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നടിമാര്‍ മുന്നിലാണ്. വയര്‍ ചാടാനോ മുടി നരപ്പിക്കാനോ ഒന്നും ശ്രമിക്കാറില്ല. എല്ലായിപ്പോഴും മാനസികമായും ശാരീരികമായിട്ടും ചെറുപ്പമായി നിലനിര്‍ത്താനാണ് നടിമാര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ചാര്‍മി തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ്. ആ സ്വതന്ത്ര്യം അവര്‍ ആസ്വദിക്കുകയാണെന്നാണ് തോന്നുന്നത്. അതേ സമയം താന്‍ ജനിച്ചത് സിനിമകള്‍ നര്‍മ്മിക്കാന്‍ വേണ്ടിയാണെന്നും അതല്ലാതെ മറ്റൊന്നിനും അല്ലെന്നും ചാര്‍മി വ്യക്തമാക്കിയിരുന്നു.

  Read more about: actress
  English summary
  Dileep's Heroine Charmme Kaur Opens Up Why She Quit Acting During Peak Of Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X