For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  |

  ജനപ്രിയ നായകന്‍ ദിലീപിന്‌റെ എറ്റവും പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സൂപ്പര്‍താരത്തിന്‌റെ ഒരു സിനിമ ഒടുവില്‍ പുറത്തിറങ്ങിയത് 2019ലാണ്. സുഗീത് സംവിധാനം ചെയ്ത മൈ സാന്റ എന്നയാണ് ദിലീപിന്റെതായി അവസാനം റിലീസ് ചെയ്തത്. കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി ഒരുങ്ങുന്നുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോവുകയായിരുന്നു. ബിഗ് ബഡ്ജറ്റ് സിനിമകളും കോമഡി എന്റര്‍ടെയ്നര്‍ സിനിമകളും ഉള്‍പ്പെടെ ദിലീപിന്‌റെതായി വരുന്നുണ്ട്

  ഗ്ലാമറസ് നായിക പായല്‍ രജ്പുത്തിന്‌റെ ചിത്രങ്ങള്‍, കാണാം

  അതേസമയം ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്‌റെ നാഥനും എല്ലാവര്‍ക്കും പ്രതീക്ഷയുളള ചിത്രമാണ്. ആദ്യമായാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നത്. പ്രഖ്യാപന വേള മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം കൂടിയാണ് കേശു ഈ വിടിന്‌റെ നാഥന്‍.

  ദിലീപ് ചിത്രത്തിന്‌റെ ലൊക്കേഷനില്‍ നിന്നുളള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാദിര്‍ഷ തന്നെയാണ് തന്‌റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രം പങ്കുവെച്ചത്. ദിലീപും അനുശ്രീയുമാണ് നാദിര്‍ഷയ്‌ക്കൊപ്പം ചിത്രത്തിലുളളത്. പൊളളാച്ചിയിലാണ് കേശു ഈ വീടിന്‌റെ നാഥന്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ദിലീപ് രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്‌റെ നാഥന്‍.

  നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപാണ്. അമര്‍ അക്ബര്‍ അന്തോണി, മേരാ നാം ഷാജി തുടങ്ങിയവയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റു സിനിമകള്‍. അതേസമയം വമ്പന്‍ താരനിരയാണ് ദിലീപിനൊപ്പം കേശു ഈ വീടിന്‌റെ നാഥനില്‍ എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ദിലീപ് സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഒരുക്കിയത്. ദിലീപിന്‌റെയും നാദിര്‍ഷയുടെയും പ്രൊഡക്ഷന്‍ ബാനറായ നാദ് ഗ്രൂപ്പ് ചിത്രം നിര്‍മ്മിക്കുന്നു.

  ആദ്യ തമിഴ് ചിത്രമാണ്, ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് ഈ സിനിമ: മണിക്കുട്ടന്‍

  ഹരിശ്രീ അശോകന്‍, സലീംകുമാര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദിഖ്, പ്രചോദ് കലാഭവന്‍, എലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേഷ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് കേശു ഈ വീടിന്‌റെ നാഥനിലെ മറ്റ് പ്രധാന താരങ്ങള്‍.

  അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മലയാളത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എല്ലാവര്‍ക്കുമുളള മറുപടിയാണ് ഈ പടം

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  ഹരിനാരായണന്‌റെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. അനില്‍ നായര്‍ ഛായാഗ്രഹണവും സാജന്‍ എഡിറ്റും ചെയ്യുന്നു. കേശു ഈ വീടിന്‌റെ നാഥന് പുറമെ ഖലാസി എന്ന ചിത്രവും ദിലീപിന്‌റെതായി പ്രഖ്യാപിച്ചിരുന്നു. ബേപ്പൂര്‍ തുറമുഖത്തിന്‌റെ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. കൂടാതെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗങ്ങളും ദിലീപിന്‌റെതായി ആരാധകര്‍ പ്രതീക്ഷിക്കുന്നു. സി ഐഡി മൂസ, റണ്‍വേ, ഈ പറക്കും തളിക തുടങ്ങിയ സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജോഷിയുടെ ഓണ്‍ ഏയര്‍ ഈപ്പനും ദിലീപിന്‌റെ മറ്റൊരു ചിത്രമാണ്. കൂടാതെ പറക്കും പപ്പന്‍ എന്ന സിനിമയെ കുറിച്ചുളള റിപ്പോര്‍ട്ടുകളും മുന്‍പ് വന്നു.

  ബസിന്‌റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നാണ് ലാലിന്റെയും സംഘത്തിന്റെയും യാത്ര, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  Read more about: dileep anusree nadirsha
  English summary
  dileep's latest look from nadirsha's keshu ee veedinte nadhan movie goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X