For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനഞ്ച് ദിവസം കൊണ്ട് ഉണ്ടായ മാറ്റം, മേക്കോവര്‍ ചിത്രങ്ങളുമായി അര്‍ച്ചന കവി

  |

  നീലത്താമര എന്ന ചിത്രം മുതല്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി അര്‍ച്ചന കവി. ലാല്‍ജോസ് സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് നടിക്ക് ലഭിച്ചത്. ചിത്രത്തിലെ അനുരാഗ വിലോചനനായി ഗാനരംഗം ഹിറ്റായതും നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. നീലത്താമരയില്‍ കേന്ദ്രകഥാപാത്രമായാണ് അര്‍ച്ചന എത്തിയത്. നടന്‍ കൈലാഷ് ആണ് അര്‍ച്ചനയുടെ നായകനായി അഭിനയിച്ചത്. നീലത്താമരയ്ക്ക് ശേഷം സൂപ്പര്‍താര ചിത്രങ്ങളില്‍ ഉള്‍പ്പെടെ നായികയായി നടി എത്തി. കുഞ്ചാക്കോ ബോബന്റെ നായികയായുളള മമ്മി ആന്‍ഡ് മീ എന്ന ചിത്രം അര്‍ച്ചന കവിയൂടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  archanakavi

  ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തത്. തുടര്‍ന്ന് ആസിഫ് അലി ചിത്രങ്ങളായ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണിബീ തുടങ്ങിയ സിനിമകളിലും നടി വേഷമിട്ടു. ദിലീപ് ചിത്രം നാടോടിമന്നനിലും നായികമാരില്‍ ഒരാളായി അര്‍ച്ചന കവി എത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഇരുപതിലധികം സിനിമകളില്‍ അര്‍ച്ചന കവി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അവതാരകയായും സംവിധായികയായും നടി പ്രവര്‍ത്തിച്ചു.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അതേസമയം ശരീരഭാരം കുറച്ചതിനെ കുറിച്ചുളള നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ചിത്രങ്ങളിലൂടെ കാണിച്ചാണ് നടി എത്തിയത്. ലോക്ഡൗണ്‍ കാലത്ത് മാനസികമായ ആരോഗ്യ വ്യതിയാനത്തെ തുടര്‍ന്ന്‌
  നടിയുടെ ശരീരഭാരം വര്‍ധിച്ചിരുന്നു. ഇപ്പോള്‍ തന്‌റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനിലൂടെ കണ്ടുമുട്ടിയ പിടി രാജേഷ് എന്ന ഫിറ്റ്‌നെസ് ട്രെയിനറാണെന്ന് നടി കുറിച്ചു.

  അർച്ചന കവി എവിടെയാണ്? | filmibeat Malayalam

  ഒമ്പത് വര്‍ഷത്തെ പരിചയം, ദേവിക-വിജയ് സൗഹൃദം വിവാഹത്തില്‍ എത്തിയത് ഇങ്ങനെ

  വ്യായാമം ഇപ്പോഴും തുടരുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അര്‍ച്ചന കവി പറഞ്ഞു. അതേസമയം 2016ലാണ് നടിയുടെ ഒരു സിനിമ ഒടുവില്‍ പുറത്തിറങ്ങിയത്. മക്ബൂല്‍ സല്‍മാന്‍ നായകനായ ദൂരം എന്ന ചിത്രം ആ വര്‍ഷം അര്‍ച്ചനയുടെതായി പുറത്തിറങ്ങി. സ്റ്റാന്‍ഡപ്പ് കോമേഡിയനായ അബീഷ് മാത്യൂവാണ് അര്‍ച്ചനയെ വിവാഹം കഴിച്ചത്. 2015 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. വെബ് സീരീസ് രംഗത്ത് ഇപ്പോഴും സജീവമാണ് അര്‍ച്ചന കവി. തൂഫാന്‍ മെയില്‍, ബിഗ് ടോക്ക്‌സ്, മീനവിയല്‍, ബേ കണ്‍ട്രോള്‍, തുടങ്ങിയവയെല്ലാം നടിയുടെതായി വന്ന സീരിസുകളാണ്.

  നീലത്താമരയിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നടിക്ക് ലഭിച്ചിരുന്നു. മികച്ച പുതുമുഖ താരത്തിനുളള അവാര്‍ഡാണ് അര്‍ച്ചനക്ക് ലഭിച്ചത്. പിന്നീട് മികച്ച ജോഡികള്‍ക്കുമുളള പുരസ്‌കാരം മമ്മി ആന്‍ഡ് മീയിലെ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബനൊപ്പം നടി നേടി. ദിലീപിന്‌റെ സ്പാനിഷ് മസാല എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് നടി. അതിഥി വേഷത്തിലാണ് അര്‍ച്ചന എത്തിയത്. ബെസ്റ്റ് ഓഫ് ലക്ക്, മഴവില്ലിനറ്റം വരെ, അഭിയും ഞാനും, പട്ടം പോലെ, ബാംഗിള്‍സ്, ടു നൂറാ വിത്ത് ലവ്, ആറവാന്‍, ബാക്ക് ബെഞ്ച് സ്റ്റുഡന്റ് തുടങ്ങിയവയും നടി അഭിനയിച്ച മറ്റ് ചിത്രങ്ങളാണ്.

  അര്‍ച്ചനയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്‌. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വിശേഷങ്ങള്‍ കൂടുതലായി പങ്കുവെക്കാറുളളത്. ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളും ഇടക്കിടെ അര്‍ച്ചന പങ്കുവെക്കാറുണ്ട്. ഡാന്‍സ് വീഡിയോകള്‍ പങ്കുവെച്ചും എത്താറുണ്ട് താരം. 2016ല്‍ ഒരുങ്ങിയ 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കളളന്‍' എന്ന സിനിമയിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

  English summary
  dileep's nadodi mannan actress archana kavi about her body tranformation, latest pictures trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X