For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ തടിയാന്ന് വിളിച്ചു; കുഞ്ചാക്കോ ബോബനെ അനുകരിച്ച് തുടങ്ങിയ വര്‍ക്കൗട്ടിനെ കുറിച്ച് അരുണ്‍ ഗോപി

  |

  സിനിമ തിരക്കുകളൊന്നുമില്ലാതെ സിനിമാ താരങ്ങളും സംവിധായകന്മാരുമെല്ലാം വീടുകളില്‍ കഴിയുകയായിരുന്നു. റിമി ടോമി അടക്കം നിരവധി താരങ്ങളാണ് വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം നിയന്ത്രിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ അരുണ്‍ ഗോപിയാണ് തന്റെയും വര്‍ക്കൗട്ടിന്റെ രഹസ്യങ്ങളെ കുറിച്ച് പറഞ്ഞത്.

  കുഞ്ചാക്കോ ബോബനെ കണ്ടാണ് താന്‍ വര്‍ക്കൗട്ട് തുടങ്ങിയതെന്നാണ് താരം പറഞ്ഞത്. 108 കിലോ ശരീരഭാരമുണ്ടായിരുന്ന അരുണ്‍ ഗോപി ഇപ്പോള്‍ 87 കിലോയിലെത്തിയ വിശേഷമാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

  108 ല്‍ നിന്നും അഞ്ച് മാസം കൊണ്ട് 87 ല്‍ എത്തി. ഒരു ലോക്ഡൗണ്‍ അപാരതയായിരുന്നു. ലോക്ഡൗണ്‍ സമയത്ത് ഒന്നും ചെയ്യാനില്ല. ഒരുപാട് സമയവും ഉണ്ട്. തടിയാണെങ്കില്‍ കൂടികൊണ്ടുമിരിക്കുന്നു. ഭാര്യയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിച്ചാല്‍ 108 ല്‍ നിന്ന് 118 ലേക്ക് പോകും എന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് ഡയറ്റ് ചെയ്യാമെന്ന് തീരുമാനിച്ചത്. എനിക്ക് വെറുതേയിരിക്കുമ്പോള്‍ ഡയറ്റ് ചെയ്യാനൊക്കെ എളുപ്പം പറ്റും. ഷൂട്ടിനിടയിലോ യാത്ര ചെയ്യുമ്പോഴോ ഒന്നും അത് പറ്റാറില്ല. അങ്ങനെയാണെങ്കില്‍ കൊറോണ കാലത്ത് വീട്ടില്‍ ഒതുങ്ങിയിരിക്കുന്ന സമയമാണ് തടിയെ വരുതിക്ക് നിര്‍ത്താന്‍ ഏറ്റവും നല്ലതെന്ന് മനസിലായി.

  എനിക്ക് എത്ര സമയം വേണമങ്കിലും ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റും. പക്ഷേ കഴിക്കുമ്പോല്‍ അണ്‍ലിമിറ്റഡ് ആയി പോകും എന്നതാണ് പ്രശ്‌നം. ആ സാധ്യത മുതലാക്കി, സ്വന്തമാക്കി ഒരു ഡയറ്റ് പ്ലാന്‍ കണ്ടെത്തുകയായിരുന്നു. ഇഷ്ടമുള്ളതൊക്കെ എനിക്ക് കഴിക്കുകയും വേണമായിരുന്നു. അതായത്, രാവില് 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. എന്നിട്ട് ഉച്ചയ്ക്ക് 3 മണിക്ക് ലഞ്ച്. അത്രയുമാണ് ഒരു ദിവസത്തെ ഭക്ഷണം. ദിവസവും 4 ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കും. പൊറോട്ടയും ബീഫും വരെ ഞാന്‍ ബ്രേക്ക് ഫാസ്റ്റിന് കഴിക്കാറുണ്ട്. മധുരം പൂര്‍ണമായും ഒഴിവാക്കി. പൊതുവേ ഞാന്‍ മധുരം കുറച്ചേ ഉപയോഗിക്കാറുള്ളു. കാപ്പിയും ചായയും പതിവില്ല.

  വര്‍ക്കൗട്ടിന്റെ തുടക്കത്തില്‍ കുഞ്ചാക്കോ ബോബന്റെ ഒരു വര്‍ക്കൗട്ട് രീതിയുടെ അനുകരണമായിരുന്നു. അതായത് ചാക്കോച്ചന്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിന്റെ പടികള്‍ കയറിയിറങ്ങി വര്‍ക്കൗട്ട് ചെയ്യുന്ന ആളാണ്. ഞാനും അതാണ് ആദ്യം പരീക്ഷിച്ചത്. അതിന് ശേഷം ജിമ്മില്‍ പോയി തുടങ്ങി. എന്റെ കൂട്ടുകാരന്‍ ജെയ്‌സണ്‍ ജേക്കബ് അദ്ദേഹത്തിന്റെ ഡ്രീം ജിം എനിക്ക് വേണ്ടി തുറന്ന് തന്നു. അദ്ദേഹത്തിന്റെ ട്രെയിനിങ് കൂടിയപ്പോള്‍ തടി പെട്ടെന്ന് കുറഞ്ഞു. ഒപ്പം ബാഡ്മിന്റന്‍ കളിയും ഉണ്ടായിരുന്നു.

  സത്യത്തില്‍ ഞാന്‍ ജീവിക്കുന്നത് തന്നെ നല്ല ഭക്ഷണം കഴിക്കാനാണ്. ഞാന്‍ സ്ഥലങ്ങളെ കുറിച്ച് പറയുന്നത് പോലും അവിടുത്തെ നല്ല ഭക്ഷണശാലകളെ കുറിച്ച് സൂചിപ്പിച്ചാണ്. എന്റെ ടെന്‍ഷന്‍സും വിഷമങ്ങളുമൊക്കെ ഭക്ഷണം കഴിച്ച് തീര്‍ക്കുന്ന ആളാണ് ഞാന്‍. ആ ഞാനാണ് ഈ ഡയറ്റ് ചെയ്തത് എന്നോര്‍ക്കണം.

  Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam

  എന്റെ ഷര്‍ട്ടുകള്‍ എനിക്ക് ചേരാതെയായി. ഭാര്യ തടിയാ... ന്ന് വിളിക്കാനും തുടങ്ങി. ഒപ്പം വണ്ണം കൂടുന്നതിന്റെ പ്രയാസങ്ങള്‍ എനിക്കും തോന്നി തുടങ്ങി. അങ്ങനെയാണ് തടി കുറക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഷര്‍ട്ടിന്റെ അളവ് ലാര്‍ജ്, പാന്റിന്റേത് 34. അതൊക്കെ വലിയ കാര്യമാണ്.ഇനി ഇത് മെയിെൈന്റന്‍സ് ചെയ്യാനാണ് പ്ലാന്‍. പക്ഷേ അത് നല്ല ഭക്ഷണം കാണുന്നത് വരെയേ പറ്റൂ... എങ്കിലും ഇതിന്റെ ഒരു രീതി ഞാന്‍ മനസിലാക്കി. എങ്ങനെ തടി കുറയ്ക്കാം മെയിന്റെയ്ന്‍ ചെയ്യാം എന്നൊക്കെ പിടികിട്ടി. ഇപ്പോള്‍ മാസ്‌കും വെച്ച് ഈ രൂപത്തില്‍ എന്നെ കാണുമ്പോള്‍ ആരും തിരിച്ചറിയുന്നില്ല.

  English summary
  Dileep's Ramaleela Fame Director Arun Gopi About His Workout
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X