For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ മാസ് എന്‍ട്രി കാണാന്‍ ഇരിക്കുന്നതേയുള്ളു! ജനപ്രിയന്റേതായി വരാനിരിക്കുന്നത് 7 ചിത്രങ്ങള്‍!

  |
  ഇനി ദിലീപിന്റെ സമയമാണ് മോനെ

  ജനപ്രിയ നടന്‍ ദിലീപിന് നല്ല കാലം തെളിഞ്ഞിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുന്ന ജനപ്രിയന് കൈനിറയെ സിനിമകളാണ്. 2018 ല്‍ കമ്മാരസംഭവം മാത്രമായിരുന്നു ദിലീപിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഈ വര്‍ഷം അക്കാര്യത്തില്‍ മാറ്റമുണ്ടാവും. 2019 ന്റെ തുടക്കത്തിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം നേടിയ ചിത്രമായി മാറിയിരിക്കുകയാണ്.

  പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തിയ സിനിമയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ഈ ചിത്രം ഫെബ്രുവരി 21 നായിരുന്നു റിലീസ് ചെയ്തത്. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. പക്കാ എന്റര്‍ടെയിനര്‍ ചിത്രമായിരുന്നതിനാല്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. പുതിയ വര്‍ഷത്തില്‍ നല്ല തുടക്കമാണ് ലഭിച്ചത്. ഇനി വരാനിരിക്കുന്നതും അഡാറ് ചിത്രങ്ങളാണ്.

  പ്രൊഫസര്‍ ഡിങ്കന്‍

  പ്രൊഫസര്‍ ഡിങ്കന്‍

  ചിത്രീകരണം പൂര്‍ത്തിയാക്കിയ കൊണ്ടിരുന്ന ദിലീപ് ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ദിലീപിനെ നായകനാക്കി രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ബാങ്കോക്കില്‍ നിന്നുമായിരുന്നു നടത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്താന്‍ സാധ്യതയുള്ള പ്രൊഫസര്‍ ഡിങ്കനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. ഒരു മജീഷ്യന്റെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംമ്പഡ്കി ആണ് സംഘട്ടനമൊരുക്കുന്നത്. നമിത പ്രമോദാണ് ഈ ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിങ്ങനെ വേറെയും താരങ്ങള്‍ ചിത്രത്തിലുണ്ട്.

   ശുഭരാത്രി

  ശുഭരാത്രി

  ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയ്ക്ക് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപ് നായകനായെത്തുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യഥാര്‍ത്ഥത്തില്‍ നടന്നൊരു സംഭവി കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

   വാളയാര്‍ പരമശിവം

  വാളയാര്‍ പരമശിവം

  ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തിയ സിനിമയായിരുന്നു റണ്‍വേ. റണ്‍വേയിലെ ദിലീപ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു വാളയാര്‍ പരമശിവം. കേരള തമിഴ്‌നാട് ബോര്‍ഡറിലൂടെ സ്പീരിറ്റ് കടത്തുന്ന വാളയാര്‍ പരമശിവത്തിന് ആരാധകരുടെ എണ്ണം കൂടുതലായിരുന്നു. ദിലീപും കാവ്യ മാധവനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് രണ്ടാം ഭാഗമായിട്ടാണ് വാളയാര്‍ പരമശിവം എന്ന പേരില്‍ പുതിയ സിനിമ വരുന്നത്. ജോഷി തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

   ജാക്ക് ഡാനിയേല്‍

  ജാക്ക് ഡാനിയേല്‍

  സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ഫഹദിന്റെ ഞാന്‍ പ്രകാശനിലൂടെയാണ് അഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ഈ ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഗോപി സുന്ദറാണ് സംഗീതം. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍.

   പിക് പോക്കറ്റ്

  പിക് പോക്കറ്റ്

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിക്കപ്പെട്ട ദിലീപ് ചിത്രമാണ് പിക് പോക്കറ്റ്. ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് പി ബാലചന്ദ്രകുമാറാണ്. നര്‍മവും ആക്ഷനും കലര്‍ന്നൊരു ക്ലീന്‍ എന്റര്‍ടെയിനര്‍ ചിത്രമായിരിക്കുമിതെന്നാണ് സൂചന. ശിവാനി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ശിവാനി സുരാജാണ് നിര്‍മാണം. ദിലീപിനൊപ്പം ഈ ചിത്രത്തില്‍ മറ്റ് പല വമ്പന്‍ താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് സൂചന.

   പ്രിയദര്‍ശന്റെ സിനിമ

  പ്രിയദര്‍ശന്റെ സിനിമ

  മേഘം, വെട്ടം എന്നീ സിനിമകള്‍ക്ക് ശേഷം പ്രിയദര്‍ശനും ദിലീപും ഒന്നിക്കുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാവുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു അഭിമുഖത്തില്‍ താന്‍ പ്രിയദര്‍ശനൊപ്പം സിനിമ ചെയ്യാന്‍ പോവുന്ന കാര്യം ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്നൊരു എന്റര്‍ടെയിനര്‍ മൂവിയായിരിക്കും ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് പ്രിയദര്‍ശന്‍. ഇതിന് ശേഷമായിരിക്കും ദിലീപ് ചിത്രവുമായി മുന്നോട്ട് പോവുക.

   പറക്കും പപ്പന്‍

  പറക്കും പപ്പന്‍

  പേര് കൊണ്ട് തന്നെ ഞെട്ടിച്ച ദിലീപ് ചിത്രമാണ് പറക്കും പപ്പന്‍. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്. നവാഗതനായ വിയാന്‍ വിഷ്ണുവാണ് സംവിധാനം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഒരുമിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

  English summary
  Dileep's upcoming movies in this year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X