For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിംഗിന്റെ അടുത്ത് വരെ എത്തിയപ്പോള്‍ ആ സിനിമകള്‍ ഉപേക്ഷിച്ചു; ദിലീഷ് പോത്തൻ പറയുന്നു...

  |

  റിയലസ്റ്റിക് സിനിമകൾ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ദിലീഷ് പോത്തൻ ‌. 2016 ൽ പുറത്ത് ഇങ്ങിയ മഹേഷിന്റെ പ്രതികാരം ഇന്നും മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. പിന്നീട് പുറത്ത് ഇറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ജോജിയുമെല്ലാം ഭാഷവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. സംവിധായകൻ എന്നതിൽ ഉപരി ക്യാമറയ്ക്ക് മുന്നിലും അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കമെങ്കിലും ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു പേരാണ ദിലീഷിന്റേത്.

  Dileesh Pothan

  എന്നാല്‍ എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ദിലീഷ് പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സാഹചര്യങ്ങള്‍ അനുകൂലമായി വന്നതുകൊണ്ട് റിയലിസ്റ്റിക് സിനിമകള്‍ ചെയ്തുവെന്നു മാത്രം. എനിക്കിഷ്ടപ്പെട്ടവയാണ് ഞാന്‍ ചെയ്യുന്നതെന്നും അഭിമുഖത്തില്‍ പറഞ്ഞു.

  മോഹൻലാലിന്റെ ആ സ്വഭാവം എടുത്തു പറയേണ്ടതാണ്, നടനെ കുറിച്ച് ഉണ്ണി മേനോന്‍

  'ഷൂട്ടിങ്ങിന്റെ അടുത്തെത്തിയശേഷം തൃപ്തി പോരാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച സിനിമകള്‍പോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും. ശ്രമിക്കുക എന്നതാണ് എന്റെ പോളിസി. പരാജയത്തില്‍നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ടയാളാണ് ഞാന്‍,' ദിലീഷ് പറഞ്ഞു.ചെയ്യാന്‍കഴിയുന്ന സിനിമയാണെന്ന് തോന്നിയാല്‍ ഏതു ചിത്രവും ചെയ്യും. ചില ടൈപ്പുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ലെന്നും ദിലീഷ് തുറന്നു പറഞ്ഞു.

  പുഷ്പ 2 നെ നോട്ടമിട്ട് പ്രമുഖ നിർമാണ കമ്പനി,വാഗ്ദാനം ചെയ്തത് വൻ തുക, നിലപാട് അറിയിച്ച് നിർമാതാക്കൾ

  സംവിധാനത്തിലെ തന്റെ രീതികളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. താരങ്ങള്‍ക്ക് മുന്‍കൂട്ടി സീന്‍ വായിക്കാന്‍ നല്‍കാറില്ല. അവര്‍ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം കൂടുതല്‍ സ്വാഭാവികമാകാന്‍ ഇതാണ് ഏറ്റവും മികച്ച മാര്‍ഗമെന്നും ദിലീഷ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നിര്‍മാതാവായെത്തുന്ന പുതിയ ചിത്രമായ ഭാവനയുടെ പണിപ്പുരയിലാണ് അദ്ദേഹം. പുതിയ സംവിധായകനാണ് സിനിമ ചെയ്യുന്നതെന്നും നവാഗതര്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയെന്നും ദിലീഷ് പോത്തന്‍ അറിയിച്ചു.

  സംവിധാനമാണ് ഏറ്റവും ഇഷ്ടമാണെന്നും ദിലീഷ് പറയുന്നു. ഏറ്റവും റിസ്കുള്ള ജോലികൂടിയാണത്​. ഒരു സിനിമ സംവിധാനം ചെയ്താൽ രണ്ടു വർഷം ആയുസ്സ്​ കുറയുമെന്നാണ് പറയുക. മൂന്നു സിനിമ കഴിഞ്ഞപ്പോൾ ആറു വർഷം ആയുസ്സ്​ കുറഞ്ഞിട്ടുണ്ടാവും. ആദ്യ സിനിമയായ 'മഹേഷിന്‍റെ പ്രതികാരം ' ചെയ്തപ്പോൾ ഒരു മുടിപോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിത്തുടങ്ങിയത്.

  അഭിനയിക്കുമ്പോഴും നിർമിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്. മൂന്നും മൂന്നാണ്. ആക്ടർ സിനിമയെ സമീപിക്കുന്നതു പോലെയല്ല സംവിധായകൻ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങനെയല്ലാതെ ആ സിനിമയെ സമീപിച്ചാൽ മറ്റൊരു ഡയറക്ടറുടെ കാര്യത്തിൽ കൈകടത്തലാകും. എന്‍റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാൻ കഴിഞ്ഞത്.

  സംവിധാനം ചെയ്ത മൂന്ന് ചിത്രത്തിലും ഫഹദ് തന്നെയായിരുന്നു നായകൻ. നോമൽ ആയി സംഭവിച്ചു പോയതാണെന്നും ദിലീഷ് പോത്തൻ പറയുന്നു.
  '' രണ്ടു സിനിമ കഴിഞ്ഞപ്പോൾ അടുത്തത് മറ്റാരെയെങ്കിലുംവെച്ച് ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്. പ​േക്ഷ, ചില സാഹചര്യങ്ങൾ വന്നപ്പോൾ അതിങ്ങനെയായി. മൂന്നാമത്തെ ചിത്രം 'ജോജി' ഒരുപാട് പരിമിതികൾക്കുള്ളിൽനിന്ന് ചെയ്ത ചിത്രമാണ്. കോവിഡിന്‍റെ സാഹചര്യത്തിൽ അത്തരമൊരു ചിത്രം ചെയ്യണമെങ്കിൽ ഒരുപാട് സഹകരണം വേണ്ടിവരും. അതാണ് ഫഹദിനെക്കുറിച്ച് ആലോചിക്കാനുള്ള പ്രധാന കാരണം. ഇതിനെല്ലാമുപരി അസാധ്യ അഭിനയപാടവമുള്ള നടനല്ലേ ഫഹദ്. ഓരോ കഥാപാത്രത്തെയും പഠിച്ച് നിരീക്ഷിച്ചാണ് അവതരിപ്പിക്കുന്നത്. നല്ല ചോദ്യങ്ങളും ചോദിക്കും. അതല്ലാതെ, ഒരു ഗ്രൂപ്പിനെവെച്ച് മാത്രമേ സിനിമ ചെയ്യൂ എന്ന ഒരു പിടിവാശിയുമില്ലെന്നും അദ്ദേഹം പറയുന്നു''.

  Read more about: dileesh pothan
  English summary
  Dileesh Pothan Opens About His Movie, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X