For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ വന്നതോടെ ദിലീപിന്റെ ക്യാരക്ടര്‍ മാറി; തെങ്കാശിപട്ടണം സിനിമയെ കുറിച്ച് മെക്കാര്‍ട്ടിന്‍

  |

  മലയാളി പ്രേക്ഷകകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് തെങ്കാശിപ്പട്ടണം. 2000ല്‍ പുറത്ത് ഇറങ്ങിയ ചിത്രം ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. ദിലീപ്, സുരേഷ് ഗോപി, ലാല്‍, കാവ്യ മാധവന്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, സലിം കുമാര്‍ എന്നിങ്ങനെ വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. സിനിമയില്‍ ശത്രു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്.

  മറ്റുള്ളവര്‍ക്ക് ലക്ഷ്മി പ്രിയയോട് എന്താണ് ഇത്ര വിരോധം; വാക്കുകള്‍ വളച്ചൊടിക്കുന്നു, നടിയ്ക്ക് പിന്തുണ...

  ഇപ്പോഴിത തെങ്കാശിപ്പട്ടണം എന്ന ചിത്രം സംഭവിച്ചതിനെ കുറിച്ച് മനസ് തുറക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ മെക്കാര്‍ട്ടിന്‍. ബിഹൈന്‍ഡ് വുഡ്സിനോട് സംസാരിക്കവെയാണ് അദ്ദേഹം തെങ്കാശിപ്പട്ടണം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ സിനിമ ഹിറ്റാവുമെന്ന് ഞങ്ങള്‍ക്ക് ആദ്യമേ അറിയാമായിരുന്നു എന്നും മെക്കാര്‍ട്ടീന്‍ പറയുന്നു. 100 ദിവസത്തില്‍ അധികം സിനിമ ഓടിയിരുന്നു. മലയാളത്തില്‍ സിനിമ സൂപ്പര്‍ ഹിറ്റ് ആയതോടെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലും സിനിമ റീമേക്ക് ചെയ്തിരുന്നു.

  വിവാഹം നടക്കാന്‍ കാരണം കവിത ചേച്ചി, നടന്‍ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപര്‍ണ്ണിക

  സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'' ഈ സിനിമ ആദ്യം മോഹന്‍ലാലിനെ വെച്ച് എഴുതിയാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് മമ്മൂട്ടിയെ വെച്ചും എഴുതി നോക്കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. ഒടുവില്‍ സുരേഷ് ഗോപിയിലേക്കാണ് ചിത്രം എത്തിയത്. അദ്ദേഹം ഇത് കേട്ടപ്പോള്‍ത്തന്നെ സമ്മതിക്കുകയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ചിത്രം തുടങ്ങുന്നത്. ഈ സിനിമയുടെ കഥ മുഴുവന്‍ കണ്‍ഫ്യൂഷനായിരുന്നു'' മെക്കാര്‍ട്ടിന്‍ പറഞ്ഞു.

  ''കഥ പറയുമ്പോഴും കേള്‍ക്കുമ്പോഴുമെല്ലാം കണ്‍ഫ്യൂഷനുണ്ടായിരുന്നു. എന്നാല്‍ നന്നായി പറഞ്ഞില്ലെങ്കില്‍ അത് ചീറ്റിപ്പോവും. എന്നാല്‍ സ്‌ക്രിപ്റ്റ് നന്നായി വരികയും നല്ലപോലെ ചെയ്യാനും പറ്റി. പൊള്ളാച്ചി മാര്‍ക്കറ്റാണ് ഞങ്ങള്‍ തെങ്കാശിയാക്കിയത്. കണ്ണന്റെയും ദാസന്റെയും കഥയാണ്. അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദത്തിന്റെയോ പ്രണയത്തിന്റെയോ ഏത് കഥ വേണമെന്ന ചര്‍ച്ചയുണ്ടായിരുന്നു. അങ്ങനെയാണ് രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ വന്നത്. അതിന് ശേഷമാണ് ദിലീപിന്റെ ക്യാരക്ടറിനെക്കുറിച്ച് ആലോചിച്ചത്. അങ്ങനെ ഓട്ടോമറ്റിക്കായാണ് കാവ്യ മാധവന്റെ കഥാപാത്രം വന്നത്.

  പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരേഷ് ഗോപിയെ തീരുമാനിച്ചപ്പോള്‍ എല്ലാവരും ആദ്യം അമ്പരപ്പിലായിരുന്നു. കാരണം തോക്കില്ലാതെ അദ്ദേഹത്തെ കാണാത്ത കാലമായിരുന്നു അത്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. ഇത് അല്‍പ്പം വികലമായിപ്പോവുമോ, കാസ്റ്റിങ്ങ് കറക്റ്റല്ലല്ലോ, സുരേഷ് ഗോപി ട്രൗസര്‍ കാണിച്ച് കോമഡി പറയുന്നത് പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് രണ്ടുവിധത്തിലും എടുത്തിരുന്നുവെന്നും'' സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

  ''സിനിമയുടെ കഥ ചര്‍ച്ച ചെയ്തിരുന്ന സമയത്ത് എങ്ങും എത്താത്ത അവസ്ഥയായിരുന്നു. കണ്ണന്റെയും ദാസന്റെയും സഹോദരനായാണ് ആദ്യം ദിലീപിനെ കാസ്റ്റ് ചെയ്തത്. അത് കൊള്ളാമെന്ന് തോന്നി, സിനിമയുടെ അവസാനം അത് പറഞ്ഞാലോയെന്നായിരുന്നു കരുതിയത്. കണ്ണനും ദാസനും ഒരു പെങ്ങളുണ്ട്, അത് കാവ്യയെ ആക്കിയാല്‍ ദിലീപ് ആ പെങ്ങളെ പ്രേമിക്കുന്നതും ആയാലോ എന്നും ചിന്തിച്ചിരുന്നു. അതാണ് നല്ലതെന്ന് തോന്നി, അങ്ങനെയാണ് ദിലീപിന്റെ കഥാപാത്രം വന്നത്''.

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  സിനിമയ്ക്കായി ഷൂട്ടിംഗ് ലൊക്കേഷന്‍ കണ്ടെത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. പൊള്ളാച്ചി, ഉദുമല്‍പേട്ട ലൊക്കേഷനൊക്കെ കണ്ടു. ഷൂട്ട് തീരുമാനിക്കുകയായിരുന്നു. ഇന്ദ്രന്‍സിന് വരാനാവില്ലെന്ന കാര്യം അവസാനനിമിഷമാണ് ഞങ്ങള്‍ അറിയുന്നത്. ഉടനെ സ്‌ക്രിപ്റ്റിലൊരു അഴിച്ച് പണി നടത്തി സലീം കുമാറിന് കൊടുത്തത്. അതിനിടയില്‍ മച്ചാന്‍ വര്‍ഗീസും വന്നിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയാതെ പോവണ്ടെന്ന് അദ്ദേഹത്തോടും പറഞ്ഞിരുന്നു.

  English summary
  Directer Mecartin Opens Up About Thenkasipattanam Movie's Unkown Back Story, went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X