For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ സ്ത്രീകളോടും തൊഴുകൈയോടെ മാപ്പ് പറയു! ലജ്ജ തോന്നുന്നു, സംവിധായകനോട് അമ്മ

  |

  ബലാത്സംഗം ചെയ്യുന്നവരുമായി സ്ത്രീകൾ സഹകരിച്ചാൽ അക്രമം ഒഴിവാകുമെന്ന് പറഞ്ഞ, സംവിധായകൻ ഡാനിയൽ ശ്രാവണിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിത സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി അമ്മ രംഗത്ത്. മകന്റെ നീജ പരാമാർശത്തെക്കുറിച്ചോർത്ത് ലജ്ജിക്കുന്നെന്ന് അമ്മ പറയുന്നു. അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  തെലങ്കാനയിൽ യുവ ഡോക്ടറിനെതിരെ നടന്ന ക്രൂരമായ സംഭവം മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളോടൊപ്പം താരങ്ങളും അണിനിരന്നിരുന്നു. സമൂഹമധ്യമങ്ങളിലൂടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

  സംവിധായകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയർന്നു വന്നത്. ഇപ്പോഴിത മകനെ കുറിച്ച് ഓർത്ത് ലജ്ജതോന്നുതായി അമ്മ. വീഡിയോയിലൂടെയാണ് സംവിധായകനെതിരെ അമ്മ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ പരാമർശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പ് അപേക്ഷണമെന്നും ഇവർ മകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകന്റെ അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

   സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

  സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ഡയലിന്റെ കുറിപ്പ് ഇങ്ങനെയാണ്. ബലാത്സംഗം എന്നു പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷെ അതിനു ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിത സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാനുള്ള പ്രധാനക്കാരണക്കാർ. ബലാത്സംഗം ചെയ്യുന്ന ആളുകൾക്ക് നിയമം ഇളവ് ചെയാതാൽ ഇത്തരക്കാരുടെ മനസ്സിൽ കൊലപാതകം എന്നൊരു ചിന്ത മനസ്സിൽ വരില്ല. സമൂഹവും കോടതിയും ബലാത്സംഗം ചെയ്യുന്നവരെ വെറുതെ വിട്ടാൽ കൊലപാതകം എന്ന ക്രൂരകൃത്യത്തിൽ നിന്ന് സ്ത്രീകൾക്ക് രക്ഷപ്പെടാൻ സാധിക്കും.

  അക്രമമില്ലാത്ത ബലാത്സംഗങ്ങൾ സർക്കാർ നിയമവിധേയമാക്കണം. 18 വയസ്സിന് മുകളിൽ പ്രായമുള്ള പെൺക്കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം. എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കുകയുള്ളു. വീരപ്പനെ കൊന്നാൽ കള്ളക്കടത്ത് ഇല്ലാതാകില്ല, ലാദനെ കൊന്നാൽ തീവ്രവാദവും. ഇതിപോലെ തന്നെ നിർഭയ ആക്ട് കൊണ്ടു വന്നാൽ ബലാത്സംഗമോ ലൈംഗികാതിക്രമോ തടയാൻ സാധിക്കില്ല.

  ഏറ്റവും ഇഷ്ടം പുരുഷന്മാരുടെ പെർഫ്യൂം!അച്ഛന്റെ പെർഫ്യൂം സീക്രട്ടിനെ കുറിച്ച് വെളിപ്പെടുത്തി താരപുത്രി

  ഇന്ത്യയിലെ പെൺക്കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം. 18 വയസ്സ് കഴിഞ്ഞവർ കോണ്ടവും ഡെന്റൽ ഡാമും കൈവശം വയ്ക്കണം. ലൈംഗികാഭിലാഷം നടന്നു കഴിഞ്ഞാൽ ഒരു പുരുഷന്മാരും സ്ത്രീകള കൊലപ്പെടുത്തുകയില്ല. ഇത്തരത്തിലുള്ള എന്തെങ്കിലും ഒരു പദ്ധതി സർക്കാർ പാസ്സാക്കേണ്ടിയിരുന്നു.-സംവിധായകന്റെ കുറിപ്പിൽ പറയുന്നു

  ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ രൂക്ഷമായ വിമർശനമായിരുന്നു ഇയാൾക്കെതിരെ ഉയർന്നത്. സംഭവം വൻ വിവാദമായതോടെ സംവിധായകൻ ഫേസ്ബുക്കിൽ നിന്ന് കുറിപ്പ് പിൻവലിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോർട്ടുകൾ വ്യാപകമായി പ്രചരിച്ചു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആരാഞ്ഞ് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  English summary
  Director Daniel Shravan’s mother sad apologise to all women with folded hands
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more