For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്‍ക്കും ഒരു നടനെയോ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല; പിന്തുണയുമായി സ്റ്റാര്‍ സംവിധായകന്‍

  |

  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമകള്‍ റിലീസ് ആക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ സമീപിക്കുകയായിരുന്നു സിനിമാപ്രവര്‍ത്തകര്‍. എന്നാല്‍ ഇതേതുടര്‍ന്ന് നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിന്റേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സിനിമകള്‍ക്ക് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  കിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാ

  ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണഅ സ്റ്റാര്‍ എന്ന സിനിമയുടെ സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡോമിന്‍ തന്റെ നിലപാട് അറിയിച്ചത്. ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക ? ആര്‍ക്കും ഒരു നടനെയോ ,നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ലെന്നാണ് ഡോമിന്‍ പറയുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്.

  prithviraj

  ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക ? ആര്‍ക്കും ഒരു നടനെയോ ,നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല. തീയേറ്ററുകളില്‍ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതില്‍ സംശയമില്ല.
  തിയേറ്ററിലെ ഇരുട്ടില്‍ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും,നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകള്‍ കാണാന്‍ പറ്റിയ പ്ലാറ്റഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകള്‍ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല. ഡോമിന്‍ പറയുന്നു.

  ഡോമിന്‍ സംവിധാനം ചെയ്യുന്ന സ്റ്റാറില്‍ ജോജു ജോര്‍ജ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം തീയേറ്ററിലാണ് റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 29 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജും എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ സിനിമയില്‍ സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവരാണ് ചിതത്രത്തിലെ മറ്റ് താരങ്ങള്‍.

  അതേസമയം പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂറിനെയും തിയറ്റര്‍ ഉടമകള്‍ വിലക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) സെക്രട്ടറി എം.സി. ബോബി അറിയിച്ചിട്ടുണ്ട്. . ഈ വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും പൃഥ്വിരാജും ജോജു ജോര്‍ജും പ്രധാനകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' എന്ന ചിത്രം ഒക്ടോബര്‍ 29നു തന്നെ തീയറ്ററുകളില്‍ എത്തും എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  വാര്‍ത്തയുടെ അടിസ്ഥാനം എന്താണ് അറിയില്ല. ആന്റണി പെരുമ്പാവൂര്‍ മൂന്ന് സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി തന്നെ എടുത്തതാണ്. അദ്ദേഹത്തിന്റെ മരക്കാര്‍ എന്ന പടം തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും ബേബി പറയുന്നുണ്ട്. കോടികള്‍ മുടക്കി അദ്ദേഹം എടുത്ത പടം രണ്ടുവര്‍ഷമായി റിലീസ് ചെയ്യാതെ ഇരിക്കുകയാണ്. അദ്ദേഹത്തിന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം, മറ്റു പല ചെലവും ഉണ്ടാകും അതുകൊണ്ടായിരിക്കണം അദ്ദേഹം ഒടിടിയിലേക്ക് എന്ന് പറഞ്ഞു തന്നെ മൂന്നു പടം എടുത്തത്. അതില്‍ കുറ്റപ്പെടുത്താന്‍ ഞങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

  Also Read: 'കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല', വിമർശനങ്ങൾക്കുള്ള മറുപടിയുമായി ജാക്വിലിൻ ഫെർണാണ്ടസ്

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  നേരത്തെ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ്. ഇതാണ് വിവാദങ്ങളുടെ കാരണം. അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ റിലീസും ഒടിടിയിലൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാറും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതൊന്നും സ്ഥിരീകരിക്കാതെ പോവുകയായിരുന്നു.

  Read more about: prithviraj
  English summary
  Director Domin Dsilva Comes In Support Of Prthviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X