For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്, മനസ് തുറന്ന് ഫാസിൽ

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. ഇന്നും സിനിമ കോളങ്ങളിൽ ഫാസിൽ ചിത്രങ്ങൾ ചർച്ച വിഷയമാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞ ഫാസിൽ മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു സമ്മാനിച്ചത്. താര സമ്പന്നതയാണ് അധികം ഫാസിൽ ചിത്രങ്ങളുടേയും പ്രത്യേകത. മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, കുഞ്ചാക്കേ ബോബന്റെ അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്.

  കാലത്തിനൊപ്പം സഞ്ചരിച്ച സിനിമാക്കാരിൽ ഒരാളാണ് ഫാസിൽ. കാലത്തിന് അനിയോജ്യമായ ചിത്രങ്ങളാണ് മലയാളി പ്രേക്ഷകർക്കായി ഇതുവരെ സമ്മാനിച്ചതിൽ അധികവും.

  ‌മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ്, അനിയത്തി പ്രാവ്, കൈയ്യെത്തും ദൂരത്ത് തുടങ്ങിയ ഫാസിൽ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് തുടങ്ങിയ താരങ്ങളുടെ തലവര മാറ്റി മറിച്ച ചിത്രങ്ങളായിരുന്നു ഇവ. മലയാള സിനിമയ്ക്ക് കഴിവുള്ള താരങ്ങളെയായിരന്നു ഫാസിൽ ചിത്രങ്ങളിലൂട‍െ നൽകിയത്. കൈയ്യെത്തും ദൂരത്ത് പരാജയമായിരുന്നുവെങ്കിലും ഈ ചിത്രം ഫഹദിന്റെ കരിയറിലെ നിർണ്ണയകമായ ടേണിങ്ങ് പോയിന്റായിരുന്നു.

  സംവിധായകൻ എന്നതിൽ ഉപരി ഫാസിൽ അഭിനേതാവ് കൂടിയാണ്. ഇപ്പോഴിത സിനിമയിലെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഫാസിൽ. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയൻ കുഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ നിർമ്മാണ രംഗത്ത് ചുവട് വയ്ക്കുന്നത്. ചിത്രത്തിന്റെ കഥയാണ് സിനിമ നിർമ്മാണത്തിലേയ്ക്ക് തന്നെ കൊണ്ട് എത്തിച്ചതെന്നും ഫാസിൽ പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി നല്ലൊരു കഥ തിരയുകയായിരുന്നെന്നും അങ്ങനെയാണ് മലയന്‍ കുഞ്ഞിലേയ്ക്ക് എത്തിയതെന്നും ഫാസിൽ പറയുന്നു.

  ചിത്രത്തിൽ പൂർണ്ണമായും ഒരു നിർമ്മാതാവിന്റെ റോളിൽ മാത്രമായിരിക്കുമെന്നും ഫാസിൽ അഭിമുഖത്തിൽ പറയുന്നു. ദൂരെ നിന്ന് നോക്കുന്ന ഒരാൾ മാത്രമായിരിക്കും ഞാന്‍. കാസ്റ്റിംഗടക്കം മറ്റെല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും ചെയ്യുന്നതും മഹേഷും സജിമോനും ചേര്‍ന്നാണ്. എനിക്ക് അഭിനയിക്കുന്നതിനോട് വിരോധമൊന്നുമില്ല. പക്ഷേ പൂര്‍ണ്ണമായും ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ പറഞ്ഞു. ഒരു ത്രില്ലര്‍ മൂവിയാണ് മലയന്‍കുഞ്ഞ്. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ടുള്ളൊരു കഥയാണ് ഇതിന്റേത്. ത്രില്ലര്‍ സിനിമകള്‍ക്ക് എക്കാലത്തും പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ളൊരു സംഗതിയാണ്. ഫെബ്രുവരിയോടെ പടം തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

  മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam

  2011 ൽ പുറത്തിറങ്ങിയ ലിവിംഗ് ടുഗെദർ ആണ് ഫാസിൽ സംവിധാനം ചെയ്ത അവസാന ചിത്രം. പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹവും ഫാസിൽ അഭിമുഖത്തിൽ പ്രകടപ്പിച്ചിട്ടുണ്ട്. 2021ല്‍ സംവിധാനത്തില്‍ ഒരു ചിത്രം പ്രതീക്ഷിക്കാമോ? എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ മറുപടി. പ്രതീക്ഷിക്കുന്നതിന് കുഴപ്പമൊന്നുമില്ല. എനിക്കും ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  ഈ കൊറോണ പലരേയും പലതരത്തിലാണ് ബാധിച്ചിരിക്കുന്നത്. എന്നെ കൊറോണക്കാലം വായിക്കാനും എഴുതാനും തോന്നുന്നില്ല എന്ന അവസ്ഥയിലേയ്ക്കാണ് കൊണ്ടുവന്നിരിക്കുന്നത്.ഒരു കഥ എഴുതാമായിരുന്നല്ലോ, അല്ലെങ്കില്‍ രണ്ട് നോവല്‍ എഴുതിത്തീര്‍ക്കാമായിരുന്നല്ലോ എന്നൊക്കെ പറയാമെങ്കിലും ഒന്നിനും മനസ് വരുന്നില്ല എന്നതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും ഫാസിൽ അഭിമുഖത്തിൽ പറയുന്നു.

  Read more about: fazil
  English summary
  Director Fazil About his Upcoming Movie in 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X