For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിച്ചിത്രത്താഴിൽ ആദ്യം മനസിൽ വന്ന മുഖം ശോഭനയുടേത്!! പിന്നെയാണ് മോഹൻലാൽ വന്നത്, ഫാസിൽ പറയുന്നു..

|

മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. 1993 മധു മുട്ടമറ്റം തിരക്കഥ എഴുതിയ ഫാസിൽ സംവിധാനം ചെയ്ത സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചർച്ച വിഷയമായിരുന്നു. സിനിമ പുറത്തിങ്ങി 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മണിച്ചിത്രത്താഴിന് നിറയെ ആരാധകരാണ്.

ഐഎഫ്എഫ്കെ തനിയ്ക്ക് ഏറെ പ്രധാനപ്പെട്ടത്!! 22 വർഷം മുൻപുളള ആ കഥ ഓർമിപ്പിച്ച് നന്ദിതാ ദാസ്

എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഗണത്തിൽ നിസംശയം ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സണ്ണിയും, നകുലനും, ഗംഗയും മടമ്പള്ളിയിലെ ആ തെക്കിനിയും ജിവിക്കുന്നുണ്ട്. ചിത്രത്തിൽ അന്യായ പ്രകടനമായിരുന്നു ശോഭന കാഴ്ചവെച്ചത്. ചിത്രത്തിലൂടെ ദേശീയ-സംസ്ഥാന പുരസ്കരം നടിയെ തേടിയെത്തിരുന്നു. മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിൽ പ്രേക്ഷകർ കാണാത്ത ഓട്ടേറെ കാണാകാഴ്ചകളുണ്ട്. ഇപ്പോഴിത അത്തരത്തിലുളള സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഫാസിൽ. കേരളകൗമുദി ഫ്ലാഷിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.

അയാൾ കുറെ അനുഭവിച്ചതല്ലേ? താനും ഇത് അനുഭവിച്ചതാണ്, പുറത്തു വരാൻ സമയമെടുക്കും, ശ്രീശാന്തിന്റെ ജയിൽ വാസാത്തിനെ കുറിച്ച് ബിഗ്ബോസ് ഹൗസിൽ സൽമാൻ

 ശോഭന തന്നെ

ശോഭന തന്നെ

സിനിമയുടെ നായികയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ തന്നെ ആദ്യം പുറത്തു വന്നത് ശോഭനയുടെ മുഖമായിരുന്നു. അത് ഉറപ്പിച്ച ശേഷമായിരുന്നു മറ്റ് കഥാപാത്രങ്ങളെ കുറിച്ച് ആലോചിച്ചത്. തുടക്കം മുതലെ നാഗവല്ലിയായി ശോഭന തന്നെയായിരുന്നു മനസ്സിൽ. അതിനു ശേഷമാണ് മോഹൻലാലും സുരേഷ് ഗോപിയും മറ്റുളളവരും ചിത്രത്തിലേയ്ക്ക് കടന്നു വരുന്നത്.

ശോഭനയെ പരിഗണിക്കാൻ കാരണം

ശോഭനയെ പരിഗണിക്കാൻ കാരണം

ചിത്രത്തിനെ കുറിച്ച് ആദ്യം ചർച്ച നടക്കുമ്പോൾ തന്നെ നാഗവല്ലി ഒരു നർത്തകിയായിരിക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഈ കഥാപാത്രത്തിലേയ്ക്ക് ശോഭനയുടെ മുഖമാണ് കയറി വന്നത്. കൂടാതെ ചിത്രത്തിലൊരിടത്തും നാഗവല്ലിയെ കാണിക്കുന്നില്ല. തിരക്കഥ രൂപപ്പെടുമ്പോൾ മുതൽ ആദ്യം മനസ്സിലേയ്ക്ക് വന്ന ഓരോയൊരു മുഖം ശോഭനയുടേത് മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലം പിന്നീട് ചർച്ചകളിലൂടെയും മറ്റുമാണ് ചിത്രത്തിലെത്തിയതെന്ന് ഫാസിൽ കൂട്ടിച്ചേർത്തു

 മൊഴിമാറ്റനുളള കാരണം

മൊഴിമാറ്റനുളള കാരണം

മണിച്ചിത്രത്താഴ് എന്ന ചിത്രം സകല റെക്കോഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന ചിത്രമായിരുന്നു. പിന്നീട് ഈ ചിത്രം ഇന്ത്യൻ സിനിമയിലെ വിവാദ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മണിച്ചിത്രത്താഴ് പുറത്തിറങ്ങി 10 വർഷത്തിനു ശേഷമായിരുന്നു ചിത്രം റിമേക്ക് ചെയ്തത്. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്.എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.

  ചിത്രത്തിന്റെ ക്ലൈമാക്സ്

ചിത്രത്തിന്റെ ക്ലൈമാക്സ്

ചിത്രത്തിന്റെ ക്ലൈമാക്സ് ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. അത്രയധികം ഗംഭീരമായ ഒരു ക്ലൈമാക്സായിരുന്നു . നകുലന്റെ കഥാപാത്രത്തെ പലകയില്‍ കിടത്തി ചുവന്ന പട്ട് പുതപ്പിച്ച് ഗംഗയ്ക്ക് മുന്നിലേക്ക് വച്ചു കൊടുക്കുകയും പിന്നീട് പലക കറക്കി നകുലനെ രക്ഷിക്കുന്നതും. ഒടുവിൽ എല്ലാം ശുഭമെന്ന രീതിയിൽ കണ്ണാട ഊരി സംതൃപ്തിയോടെ സണ്ണി ചിരിക്കുന്നതുമാണ് ക്ലൈമാക്‌സ്. ഈ ക്ലൈമാക്സിനു പിന്നിൽ സുരേഷ് ഗോപിയാണത്രേ. താരമാണ് ഇത്തരത്തിലുളള ഒരു ക്ലൈമാക്സ് നിർദ്ദേശിച്ചത്. ഫാസിൽ തന്റെ ആത്മകഥയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സിനെ കിറിച്ച് പറഞ്ഞിരുന്നു.

English summary
director fazil says about sobhana entry in manichithrathazhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more