For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിജുവിനൊപ്പം അഭിനയിക്കാന്‍ മടിച്ച താരങ്ങള്‍, ഒടുവില്‍ ആ റോള്‍ ചെയ്തത് അവര്‍: അനുഭവം പങ്കുവെച്ച് ജിബു ജേക്കബ്‌

  |

  ബിജു മേനോന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നാണ് വെളളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയിരുന്നു. വെളളിമൂങ്ങയിലെ സിപി മാമച്ചന്‍ നടന്‌റെ കരിയറിലെ മികച്ച റോളുകളിലൊന്നായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. അന്ന് സഹനടനായും മറ്റ് ക്യാരക്ടര്‍ റോളുകളിലും മാത്രം അഭിനയിച്ച താരം ഒരിടവേളയ്ക്ക് ശേഷം നായകവേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു വെളളിമൂങ്ങ. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് പലരും സിനിമ കണ്ടത്.

  bijumenon-jibujacob

  എന്നാല്‍ മിക്കവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ചിത്രമായി വെളളിമൂങ്ങ മാറി. വലിയ ഹൈപ്പുകളില്ലാതെ എത്തിയ ബിജു മേനോന്‍ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ബിജു മേനോനൊപ്പം അജു വര്‍ഗീസ്, ടിനി ടോം, ശശി കലിംഗ, പാഷാണം ഷാജി, നിക്കി ഗല്‍റാണി, വീണാ നായര്‍ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 2014ലാണ് വെളളിമൂങ്ങ റിലീസ് ചെയ്തത്. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ് വെളളിമൂങ്ങ. ജോജി തോമസിന്‌റെ തിരക്കഥയിലാണ് ജിബു ജേക്കബ് ചിത്രം എടുത്തത്. ബിജിബാല്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടു. വെളളിമൂങ്ങയ്ക്ക് ശേഷമാണ് നായകനടനായി ബിജു മേനോന്‍ മലയാളത്തില്‍ സജീവമായത്.

  അതേസമയം ബിജു മേനോനൊപ്പം അന്ന് സപ്പോര്‍ട്ടിംഗ് റോളില്‍ അഭിനയിക്കാന്‍ പലരും തയ്യാറായില്ല എന്ന് പറയുകയാണ് സംവിധായകന്‍ ജിബു ജേക്കബ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. അജു വര്‍ഗീസ് ചെയ്ത റോളിലേക്ക് ആദ്യം മറ്റ് ആര്‍ട്ടിസ്റ്റുകളെ നോക്കിയിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ ബിജുവിന്‌റെ മാമച്ചന് താഴെ നില്‍ക്കുന്ന റോള്‍ ചെയ്യാന്‍ ആരും തയ്യാറായില്ല. പിന്നെയാണ് അജുവിനോട് കഥ പറയുന്നത്. അജു അത് ചെയ്യാന്‍ തയ്യാറായി. ബിജു അന്ന് കാരക്ടര്‍ റോളുകള്‍ ചെയ്തുനില്‍ക്കുന്ന സമയം ആയതുകൊണ്ടാണ് പലരും നടനൊപ്പം അഭിനയിക്കാന്‍ മടിച്ചത്.

  സെയ്ഫിന്‌റെ മുഖത്തടിച്ചത് ഞാനാണ് എന്ന് പറഞ്ഞപ്പോള്‍ ഷര്‍മിള ടാഗോറിന്‌റെ മറുപടി, അനുഭവം പങ്കുവെച്ച് നടി

  അജുവിന്‌റെ റോളിന് പുറമെ സിനിമയില്‍ ആസിഫ് അലി ചെയ്ത അതിഥി വേഷത്തിനും മറ്റ് താരങ്ങളെ നോക്കിയിരുന്നു എന്നും ജിബു ജേക്കബ് പറഞ്ഞു. എന്നാല്‍ ആരെയും ആ റോളിലേക്ക് കിട്ടിയില്ല. പിന്നെ ബിജു മേനോന്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ആസിഫ് വന്ന് ആ റോള്‍ ചെയ്തു. വെളളിമൂങ്ങയിലെ ബിജുവിന്റെ റോള്‍ മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്നാണ് ആദ്യം തന്നോട് തിരക്കഥാകൃത്ത് പറഞ്ഞതെന്നും ജിബു ജേക്കബ് പറഞ്ഞു. എന്നാല്‍ മമ്മൂക്കയെ ഇങ്ങനെയുളള റോളുകളില്‍ നമ്മള്‍ പലവട്ടം കണ്ടതാണ്. അതുകൊണ്ട് ബിജു തന്നെയായിരുന്നു എന്‌റെ മനസില്‍. ബിജുവിനോട് കഥ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പറഞ്ഞതെല്ലാം നടന് മനസിലായി. പിന്നെ നിര്‍മ്മാതാക്കളെ കണ്ടെത്താനുളള ശ്രമങ്ങളായിരുന്നു. പലരെയും സമീപിച്ചെങ്കിലും കിട്ടിയില്ല.

  പാര്‍വ്വതിയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  പിന്നെ അജു വര്‍ഗീസും ടിനി ടോം എല്ലാം കട്ടയ്ക്ക് കൂടെ നിന്നു. അങ്ങനെ ഒന്ന് ഒന്നര വര്‍ഷം കൊണ്ട് ഒരു നിര്‍മ്മാതാവിനെ ലഭിച്ചു. ഓര്‍ഡിനറിയിലെ റോള്‍ കണ്ടാണ് മാമച്ചനായി ബിജു തന്നെ മനസില്‍ വന്നതെന്നും സംവിധായകന്‍ പറഞ്ഞു. വെളളിമൂങ്ങ ഞാന്‍ സംവിധാനം ചെയ്യാന്‍ വേണ്ടി തുടങ്ങിയ സിനിമയൊന്നും അല്ല. സിനിമയുടെ കഥ ചില സംവിധായകരോട് പറഞ്ഞെങ്കിലും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പ്രോജക്ട് നടക്കില്ലെന്ന് കരുതി സങ്കടപ്പെട്ട് തിരക്കഥാകൃത്ത് വിഷമിച്ചിരിക്കുമ്പോള്‍ ഞാന്‍ സംവിധാനം ചെയ്യാം എന്ന് പറയുകയായിരുന്നു, അഭിമുഖത്തില്‍ ജിബു ജേക്കബ് ഓര്‍ത്തെടുത്തു.

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  Read more about: biju menon jibu jacob
  English summary
  director jibu jacob reveals about supporting roles in biju menon starrer vellimoonga movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X