Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
മമ്മൂക്കയുടെ ഡേറ്റ് ഉളളതാണ് വീണ്ടും അതിനായി പ്രേരിപ്പിക്കുന്നത്, സംവിധാനം ഉപേക്ഷിച്ചോ ചോദ്യത്തിന് ജോണി ആന്റണി
ഹാസ്യതാരം എന്ന നിലയില്‍ മലയാളത്തില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് ജോണി ആന്റണി. വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ജോണി ആന്റണി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. സംവിധാനത്തില്‍ നിന്നും ഇടവേള എടുത്ത ജോണി ആന്റണി ഇപ്പോള്‍ അഭിനയ രംഗത്താണ് സജീവമായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിലൂടെയാണ് നടനായി ജോണി ആന്റണി സജീവമാകുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രാധാന്യമുളള റോളുകളില്‍ ജോണി ആന്റണി എത്തി.
ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം
സിഐഡി മൂസ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഒരുക്കിയാണ് സംവിധായകനായി ജോണി ആന്റണി തുടങ്ങിയത്. പിന്നാലെ പത്ത് സിനിമകള്‍ സംവിധായകന് തന്റെ കരിയറില്‍ ഒരുക്കി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് കൂടുതലായും ജോണി ആന്റണിയുടെതായി പുറത്തിറങ്ങിയത്. സി ഐഡി മൂസയ്ക്ക് ശേഷം വലിയ പ്രതീക്ഷകളോടെയാണ് ജോണി ആന്റണിയുടെ സിനിമകള്‍ക്കായെല്ലാം പ്രേക്ഷകര്‍ കാത്തിരുന്നത്.

അതേസമയം സംവിധാനം നിര്‍ത്തിയോ എന്ന ചോദ്യത്തിന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്. സംവിധാനം നിര്‍ത്തിയിട്ടില്ലെന്നാണ് ജോണി ആന്റണി പറയുന്നത്. സംവിധാനം നിര്‍ത്തിയിട്ടില്ലെന്നും മമ്മൂട്ടിയുടെ ഡേറ്റ് എപ്പോഴും ഉണ്ടെന്നും ജോണി ആന്റണി പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തേക്ക് സംവിധാനം ഉണ്ടാവില്ലെന്നും സംവിധായകന് അറിയിച്ചു.

ഞാന്‍ സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന് ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമായി. പിന്നെ മമ്മൂട്ടി ഡേറ്റ് തന്നെങ്കിലും സിനിമ നടന്നില്ല. ബിജു മേനോനും ഷെയിന്‍ നിഗവും നായകന്മാരാവുന്ന സിനിമ പ്ലാന്‍ ചെയ്തപ്പോഴാണ് ഷെയ്നിന്റെ വിലക്കും മറ്റും വന്നത്. മമ്മൂട്ടിയുടെ ഡേറ്റ് ഉളളതാണ് വീണ്ടും സംവിധായകനാവാന്‍ പ്രേരിപ്പിക്കുന്നത് എന്ന് ജോണി ആന്റണി പറയുന്നു. എന്നാല്‍ എന്തായാലും അടുത്ത ഒരു വര്‍ഷത്തേക്ക് സംവിധാനത്തിലേക്ക് മടങ്ങില്ല.

അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുളള സ്ഥാനം ഉണ്ടാവണമെന്നില്ല. എന്നെക്കാള്‍ നല്ല നടന്മാര് ഇഷ്ടം പോലെയുണ്ട്. സംവിധാനം വലിയ ടെന്‍ഷനുളള പണിയാണ്. എന്നാല്‍ അഭിനയം രസകരമാണ്, ജോണി ആന്റണി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തുറുപ്പുഗുലാന്‍ ജോണി ആന്റണിയുടെതായി വലിയ വിജയം നേടിയിരുന്നു. മമ്മൂട്ടി പൂണ്ടുവിളയാടിയ ചിത്രമായിട്ടാണ് തുറുപ്പുഗുലാനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. മമ്മൂട്ടിയുടെ കോമഡിയും ഡാന്‍സും മാസും എല്ലാമുളള പക്കാ മാസ് എന്റര്ടെയ്നര് ചിത്രമായിരുന്നു തുറുപ്പുഗുലാന്‍.

തുറുപ്പുഗുലാന്‍ ശേഷം ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന് എന്നീ സിനിമകളും മമ്മൂട്ടി ജോണി ആന്റണി കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ പുലിമുരുകനൊപ്പം ആയിരുന്നു തോപ്പില്‍ ജോപ്പന് റിലീസ് ചെയ്തത്. പുലിമുരുകന് തരംഗമായ സമയത്ത് തോപ്പില്‍ ജോപ്പനും ഹിറ്റായി മാറി. മോഹന്‍ലാലിന്റെ പുലിമുരുകനൊപ്പം ആയിരുന്നു തോപ്പില്‍ ജോപ്പന് റിലീസ് ചെയ്തത്. പുലിമുരുകന് തരംഗമായ സമയത്ത് തോപ്പില്‍ ജോപ്പനും ഹിറ്റായി മാറി.
ദിലീപിന് മുന്‍പ് നായകനായി തീരുമാനിച്ചത് ചാക്കോച്ചനെ, അന്ന് സംഭവിച്ചത് പറഞ്ഞ് തിരക്കഥാകൃത്ത്

എന്റര്ടെയ്നര് സിനിമകളാണ് സംവിധായകന്റെ കരിയറില്‍ കൂടുതല്‍ പുറത്തിറങ്ങിയത്. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനീതും വിനു മോഹനും പ്രധാന വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്റുകളില്‍ വിജയം നേടി. ഭാമയും കാതല്‍ സന്ധ്യയുമാണ് നായികമാരായി എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് തുടങ്ങിയവരെ നായകന്മാരാക്കിയും ജോണി ആന്റണി സിനിമകള്‍ എടുത്തിരുന്നു.
അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ്, സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി