For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പടം തുടങ്ങുന്നതിന് മുന്‍പ്‌ ​മമ്മൂക്ക നല്‍കിയ മുന്നറിയിപ്പ്, അതുപോലെ സംഭവിച്ചു; ജൂഡ് ആന്തണി ജോസഫ്

  |

  സാറാസിന്‌റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ആമസോണ്‍ പ്രൈം വഴി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രമേയവും താരങ്ങളുടെ പ്രകടനവുമെല്ലാം സാറാസില്‍ മികച്ചുനിന്നു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശിഗദ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ജൂഡ് സാറാസുമായി എത്തിയത്. സാറാസിന് മുന്‍പ് മറ്റൊരു ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയം പ്രമേയമാക്കിയുളള ഒരു ചിത്രമാണ് ജൂഡ് പ്രഖ്യാപിച്ചത്.

  ദംഗല്‍ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  സിനിമ തുടങ്ങുന്നതിന് മുന്‍പ്‌ മമ്മൂട്ടി നല്‍കിയ മുന്നറിയിപ്പ് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ജൂഡ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രളയം പ്രമേയമാക്കിയുളള ചിത്രത്തിന്റെ ലൊക്കേഷന്‍ കൃത്യമായി കിട്ടിയതെന്ന് സംവിധായകന്‍ പറയുന്നു. 'വലിയൊരു ഗ്രാമം സെറ്റിടണമായിരുന്നു. വെളളം കയറുന്നതും ആളുകള്‍ അതില്‍ മുങ്ങിപ്പോവുന്നതുമൊക്കെ ഷൂട്ട് ചെയ്യുന്നതിന് ഒരു പ്ലാനുണ്ടായിരുന്നു'.

  'അപ്പോ ആ പ്ലാന് വേണ്ടി ഒരു ആറുമാസം കേരളത്തില്‍ ലൊക്കേഷനുകള്‍ നോക്കി. ഒരുപാട് അലഞ്ഞിട്ടാണ് ലൊക്കേഷന്‍ കിട്ടിയത്. അപ്പോ അവിടെ നമ്മള് സെറ്റിടാന്‍ വേണ്ടി അടുത്ത ആഴ്ച ജെസിബി കേറ്റാം എന്ന ചിന്തയില്‍ നില്‍ക്കുമ്പോളാണ് ലോക്ഡൗണ്‍ വരുന്നത്. അതിന് എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് മമ്മൂക്ക പറഞ്ഞിരുന്നു; കോവിഡ് എന്ന സാധനം വരുന്നുണ്ട്. ഒരുപക്ഷെ ഇന്‍ഡസ്ട്രി മൊത്തം സ്റ്റോപ്പ് ആയേക്കാം എന്ന്'.

  'അന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇത് ഇത്ര വലിയ സംഭവമാണെന്ന് ഞങ്ങള് വിചാരിച്ചില്ല. മുന്‍കൂട്ടി അദ്ദേഹം പറഞ്ഞിരുന്നത് കൊണ്ട് ഇത് പ്ലാന്‍ ചെയ്താല്‍ പൊളിയുമെന്ന് മനസിലായി. അതുകൊണ്ട് സെറ്റ് വര്‍ക്കൊന്നും പ്ലാന്‍ ചെയ്തില്ല. ഇല്ലായിരുന്നെങ്കില്‍ നമ്മള് സെറ്റ് വര്‍ക്കിന് ഇറങ്ങി കാശ് മൊത്തം വെറുതെ ആയിപ്പോയെന', ജൂഡ് ആന്റണി പറയുന്നു. 'ഇനി എല്ലാവരും വാക്‌സിനൊക്കെ എടുത്ത ശേഷം തുടങ്ങാമെന്നാണ് കരുതുന്നത്. ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞതാണ്'.

  'വെളളപ്പൊക്കം വരുന്നതിന് മുന്‍പുളള രംഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞതാണ്. ഇനി എല്ലാവരും വാക്‌സിന്‍ എടുത്ത ശേഷം, ആര്‍ക്കും ഒരു പ്രശ്‌നവും വരാത്ത രീതിയില്‍, കോവിഡ് വന്നാലും വന്നില്ലെങ്കിലും ഒറ്റയടിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റുന്ന അവസ്ഥ വരുമ്പോള്‍ ആ സിനിമ നടക്കും. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. ബാദുഷക്കയും ഒപ്പമുണ്ട്. ഞങ്ങള്‍ മൂന്ന് പേരും സംസാരിച്ചപ്പോള്‍ പറഞ്ഞത് ഇനി ആ പടം സ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഒറ്റയടിക്ക് ഷൂട്ട് ചെയ്ത് തീര്‍ക്കണം. ഇല്ലെങ്കില്‍ സാമ്പത്തിക നഷ്ടവും ഒരുപാട് താരങ്ങളുടെ സമയവും പോവുന്ന സിനിമയായിരിക്കും എന്നാണ്. എന്റെ ജീവിതത്തിലെ എറ്റവും വലിയ ആഗ്രഹമാണ് അങ്ങനെയൊരു സിനിമ'.

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  'കാരണം മലയാളികള്‍ ജാതിയും മതവും ഒന്നും നോക്കാതെ ഒരുമിച്ച് നിന്ന് അതീജിവിച്ച സമയമാണ് അത്. അപ്പോ ആ ഒരു സമയത്തെ ഫീല്‍ വരാന്‍ ഞാന്‍ എഴുത്തിലും ശ്രദ്ധിച്ചിട്ടുണ്ട്. സക്രിപ്റ്റ് വയിച്ചവരെല്ലാം ഗംഭീരമായിട്ടുണ്ടെന്നാണ് പറഞ്ഞത്. പിന്നെ സിനിമയാണ്, എങ്ങനെ വരുമെന്ന് അറിയില്ല. എന്റെ ഭാഗത്ത് നിന്നു 150 ശതമാനം എല്ലാവര്‍ക്കും ഇഷ്ടമാകുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അപ്പോ ആ സിനിമ എന്തായാലും വരും', ജൂഡ് ആന്തണി ജോസഫ് അറിയിച്ചു.

  English summary
  Director Jude Anthany Revealed Megastar Mammootty's Prediction About Covid 19
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X