For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ മക്കളെ കൊഞ്ചിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സാധിച്ചിട്ടില്ല, അത് ഇവനിലൂടെ ചെയ്യുന്നു'; ലാൽ ജോസ്

  |

  മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

  രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയിലൂടെ മുൻനിര സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്നു.

  തനിക്ക് സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നുവെന്നും‌ ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടറാണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും ലാൽ ജോസ് പറഞ്ഞിട്ടുണ്ട്.

  Also Read: നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  'പിന്നെ ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ ഞാൻ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടർക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു.'

  'അവിടുത്തെ ബന്ധം വെച്ച് കമൽ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയിൽ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം മാത്രമാണ് അന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തത്. പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടർമാർ ഒരുമിച്ച് ആശുപത്രിയിലായി.'

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  'അന്ന് എനിക്ക് നിൽക്കാൻ പോലും സമയമില്ലാത്ത തരത്തിൽ പണികൾ ഉണ്ടായിരുന്നു സെറ്റിൽ. അതെല്ലാം ഞാൻ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമൽ സാർ എന്നോട് ഒപ്പം കൂടിക്കോളാൻ പറഞ്ഞത്' എന്നാണ് സിനിമയിലേക്ക് എത്തിയ കഥ ചോദിക്കുമ്പോൾ ലാൽ ജോസ് പറയാറുള്ളത്.

  സൗബിൻ നായകനായ മ്യാവുവാണ് ഏറ്റവും അവസാനം ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ. ലാൽ ജോസിന്റെ സംവിധാനത്തിൽ ഇനി റിലീസിനെത്താൻ പോകുന്നത് സോളമന്റെ തേനീച്ചകൾ എന്ന സിനിമയാണ്.

  മഴവില്‍ മനോരമയുടെ നായിക നായകന്‍ റിയാലിറ്റി ഷോയുടെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകള്‍.

  ഈ മാസം പതിനെട്ടിന് ചിത്രം തീയറ്ററുകളിലെത്തും. മത്സരത്തില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാല്‍ജോസ് തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകള്‍ ഒരുക്കിയിട്ടുള്ളത്.

  ഇപ്പോൾ‌ തന്റെ കൊച്ചുമകൻ മാത്തുവിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ലാൽ‌ ജോസിന്റെ വീഡിയോയാണ് വൈറലാകുന്നത്. '30ആം വിവാഹ വാർഷിക ദിനത്തിൽ തങ്ങൾക്ക് കിട്ടിയ വലിയ സമ്മാനമാണ് കൊച്ചുമകൻ മാത്തു'വെന്നാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ലാൽ ജോസ് പറഞ്ഞത്.

  'എടാ മാത്തൂ... അപ്പുവിന്‍റേയും അമ്മുവിന്‍റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്‍റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്' എന്നാണ് ലാൽ ജോസ് ചിത്രങ്ങളോടൊപ്പം കുറിച്ചത്.

  ലാൽ ജോസിന്റെ മകൾ ഐറിന്റെ മകനാണ് മാത്തു. 'സോളമന്റെ തേനീച്ചകൾ ഒരു ലവ് സ്റ്റോറിയാണ്. പക്ഷെ പതിവായി കാണുന്ന രീതിയിലുള്ള പ്രണയ കഥയല്ല ചിത്രത്തിലെ നായകനേയും നായികയേയും പിരിക്കുന്നത് ഒരു മിസ്റ്ററി സംഭവാണ്. ആ മിസ്റ്ററിയുടെ സെലൂഷനാണ് സോളമന്റെ തേനീച്ചകൾ എന്ന സിനിമയിലൂടെ പറയുന്നത്.'

  'മാത്തു വന്നത് വലിയൊരു സന്തോഷമാണ്. എനിക്ക് എന്റെ മക്കളെ ഇങ്ങനെ കൊ‍ഞ്ചിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ എനിക്ക് സാധിച്ചിട്ടില്ല.'

  'ആ സമയത്ത് അസോസിയേറ്റായി തിരക്കിട്ട് പ്രവർത്തിക്കുന്ന സമയമായിരുന്നു. ഇപ്പോൾ കൊച്ചുമകനെ എപ്പോഴും കാണാൻ ശ്രമിക്കും. എല്ലാ മാസവും അവനെ കാണാണമെന്നതാണ് ചിന്ത' ലാൽ ജോസ് പറയുന്നു. സോളമന്റെ തേനീച്ചകളിൽ വിദ്യാസാ​ഗറാണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്.

  Read more about: lal jose
  English summary
  Director Lal Jose open up Solamante Theneechakal movie experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X