For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുപ്പത് വർഷമായി സഹിക്കുന്നു, അകന്ന് പോകാൻ ശ്രമിച്ചാലും കെട്ടിയിടുന്ന കുറ്റി'; ഭാര്യയെ കുറിച്ച് ലാൽ‍ ജോസ്!

  |

  മലയാള സിനിമയ്ക്ക് കലാമൂല്യമുള്ള ഒട്ടേറെ സിനിമകൾ സമ്മാനിച്ച് പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനാണ് ലാൽ ജോസ്. മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. ഒരു മറവത്തൂർ കനവിൽ തുടങ്ങി മ്യാവു വരെ മലയാള സിനിമാ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ ഇരുപത്തിയാറോളം ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ഏറെ നാൾ സിനിമയിൽ സഹ സംവിധായകനായിരുന്ന ശേഷമാണ് ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

  Also Read: 'അമ്മ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെ..., ഓർമകൾ എപ്പോഴും കൂടെയുണ്ട്'; ചിത്രങ്ങളുമായി സിദ്ധാർഥ് ഭരതൻ!

  മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് എടുത്ത ഒരു മറവത്തൂർ കനവ് വലിയ വിജയമായിരുന്നു. ചിത്രത്തിൽ ബിജു മേനോൻ, ദിവ്യാ ഉണ്ണി, മോഹനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാൽ‍ ജോസ് സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അവയിൽ ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകളുണ്ട്. ഒരു മറവത്തൂർ കനവ് സിനിമയ്ക്ക് വേണ്ടി ലാൽ ജോസിന് തിരക്കഥ എഴുതികൊടുത്തത് നടനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ ആയിരുന്നു. 1999ൽ ലാൽ ജോസ് തന്റെ രണ്ടാമത്തെ സിനിമ തിയേറ്ററുകളിലെത്തിച്ചു. ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിലായിരുന്നു ആ സിനിമ.

  Also Read: 'തുടക്കത്തിൽ‍ സ്വയം ചികിത്സിച്ചു, കുഞ്ഞിനോട് പോലും ദേഷ്യം തോന്നി'; സർജറിയെ കുറിച്ച് സൗഭാ​ഗ്യ വെങ്കിടേഷ്!

  ചിത്രത്തിലൂടെ നടി കാവ്യാ മാധവൻ‍ ആദ്യമായി നായികയായും സിനിമയിലേക്ക് എത്തി. ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ‍ മീശ മാധവൻ അടക്കം നിരവധി സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ലാൽ ജോസിന്റേതായി ഏറ്റവും അവസാനം റിലീസിനെത്തിയ സിനിമ മ്യാവൂ ആയിരുന്നു. ആദ്യം തിയേറ്ററുകളിലും പിന്നീട് ഒടിടിയിലുമായാണ് ലാൽ ജോസിന്റെ മാവ്യു റിലീസ് ചെയ്തത്. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറക്കിയ സിനിമ പൂർണമായും യുഎഇയിലാണ് ചിത്രീകരിച്ചത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ സൂപ്പർഹിറ്റ് വിജയ ചിത്രങ്ങൾ ശേഷം ലാൽ ജോസിന് വേണ്ടി ഡോ.ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ സിനിമ കൂടിയായിരുന്നു മ്യാവൂ.

  സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്ന് കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി സിനിമയിൽ അഭിനയിച്ചിരുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ലാൽ ജോസ് സിനിമകളിൽ‍ നിന്നും കഥാപരിസരം കൊണ്ട് മറ്റും മ്യാവു വേറിട്ട് നിന്നു. സോഷ്യൽ‍മീഡിയയിൽ ഏറെ സജീവമായിട്ടുള്ള ലാൽ ജോസ് ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'ഇന്ന് അവളുടെ പിറന്നാളാണ്... എത്ര പറന്ന് മാറിയാലും എന്നെ ഈ ഭൂമിയിൽ തന്നെ കെട്ടിയിടുന്ന കു(റ്റി)ട്ടിയുടെ പിറന്നാൾ... സന്തോഷ ജന്മദിനം കുറ്റിക്ക് മുപ്പതാണ്ടായി എന്നെ സഹിക്കുന്ന കാരുണ്യമേ... ലീനേ.... പിറന്നാളുമ്മകൾ' എന്നാണ് ലാൽ‍ ജോസ് കുറിച്ചത്. അടുത്തിടെയാണ് ഇരുവരും മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. സഹസംവിധായകനായി പ്രവർത്തിക്കുന്ന സമയത്താണ് ലാൽ ജോസ് 1992ൽ ലീനയെ വിവാഹം ചെയ്തത്. ഐറിനും കാതറിനുമാണ് ഇരുവരുടേയും മക്കൾ.

  ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam

  ലാൽ‍ ജോസിന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികൾ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയ്ക്ക് സോളമന്റെ തേനീച്ചകൾ എന്നാണ് പേരിട്ടിരിക്കുന്നത്. ശംഭു, ദർശന, ആഡിസ്, വിൻസി എന്നീ റിയാലിറ്റി ഷോ വിജയികൾക്കൊപ്പം ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ലാൽ ജോസിന് പുറമെ നടൻ കുഞ്ചാക്കോ ബോബൻ, നടി സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് എഴുപത്തിയഞ്ച് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ വിജയികളെ കണ്ടെത്തിയത്. പതിനായിരത്തിലധികം പേരെ ഓഡിഷൻ നടത്തി പതിനാറ് പേരെയാണ് ഫൈനൽ മത്സരിത്തിലേക്ക് തെരഞ്ഞെടുത്തത്. ഫൈനൽ വിജയികളാണ് സോളമന്റെ തേനീച്ചകളിലെ നായകനും നായികയും.

  Read more about: lal jose
  English summary
  Director Lal Jose wish a heart felt birthday for wife leena, social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X