twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിയുടെ കുടുംബത്തോട് ഇങ്ങനെയൊക്കെ മതിയോ?

    By Ravi Nath
    |

    മലയാളസിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ചാര്‍ത്തി വെക്കേണ്ട പേരുകളിലൊന്നാണ് ലോഹിതദാസിന്റെത്. അങ്ങനെയുള്ള ലോഹിയുടെ ഭാര്യയും മക്കളും ഇങ്ങനെ കൈനീട്ടി നടക്കേണ്ടതുണ്ടോ

    ബാബുരാജിന്റെ കുടുംബത്തിനും ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിനും മറ്റ് പലര്‍ക്കും സഹായഹസ്തം നല്കിയ ഫെഫ്കയ്ക്കും അമ്മയ്ക്കും ഇതില്‍ ഒന്നും ചെയ്യാനില്ലേ..ഒന്നും ചെയ്യാതെ ഈ സംഘടനയില്‍ എത്രകാലം പിടിച്ചു
    നില്ക്കും.

    കലാസാംസ്‌കാരികമേഖലയില്‍ ധൂര്‍ത്തിനുവേണ്ടി ലക്ഷങ്ങള്‍ പൊടിച്ചുകളയുന്ന സര്‍ക്കാര്‍ സംവ ിധാനമെങ്കിലും ഈ കലാകാരന്റെ
    കാര്യത്തില്‍ മാതൃകാപരമായ ചുവടെടുക്കണം പലിശ ഇളവുചെയ്തും കാലാവധി നീട്ടിയും, ഒരു കലാകാരനോടുള്ള ബഹുമാനാര്‍ത്ഥം വിട്ടുവീഴ്ചകള്‍ ചെയ്ത് സഹായിക്കണം. ഒന്നും കണ്ടിട്ടും കാണാതെ നടിക്കുന്ന വര്‍ക്കുമുമ്പില്‍ സാംസ്‌ക്കാരിക വകുപ്പും സിനിമാവകുപ്പും അലംഭാവം കാണിക്കരുത്.

    ബിഗ്ബിയുടെ എബിസിഎല്‍ കോടികണക്കിനു രൂപ അദാലത്ത് നടത്തിതള്ളിക്കളഞ്ഞ പാരമ്പര്യം ഇവിടുത്തെ ബാങ്കുകാര്‍ക്കും
    കേന്ദ്ര സാമ്പത്തികമന്ത്രാലയത്തിനുണ്ട്. (സൗന്ദര്യമത്സരം നടത്തി കടംവന്നത്). അതൊന്നും ഒരു പാവം മലയാളി സംവിധായകനോ തിരക്കഥാകൃത്തിനോ അനുകൂലമായി വരില്ല എന്നാണോ. സിനിമയുടെ പള്‍സ് അറിയുന്ന മന്ത്രിയെങ്കിലും ഇതിലൊരു അടിയന്തിരനടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

    ലോഹിതദാസിന്റെ പ്രതിഭ കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ കിട്ടിയവര്‍, ഭരത് അവാര്‍ഡുകള്‍കിട്ടിയവര്‍, പുരസ്‌കാരങ്ങള്‍ കൈപ്പറ്റിയ സംവിധായകര്‍, ലക്ഷങ്ങള്‍ ഉണ്ടാക്കിയ നിര്‍മ്മാതാക്കള്‍, ലാഭം കെയ്ത തിയറ്ററുകള്‍, വിതരണക്കാര്‍, ഇപ്പോഴും ലാഭം കൊയ്യുന്ന ചാനലുകാര്‍, ആവശ്യത്തിനും അനാവശ്യത്തിനും വിലക്കുമായി ചാടി പുറപ്പെടുന്ന സിനിമ സംഘടനക്കാര്‍, ആരെങ്കിലും മുന്‍കൈയ്യെടുത്ത് കൂട്ടായ് നിന്ന് ഇനിയും രംഗം കൂടുതല്‍ വഷളാക്കാതെ ലോഹിതദാസിന്റെ കുടുംബത്തെ സാധാരണക്കാരായിനിലനിര്‍ത്താന്‍ സഹായിക്കണം ആ കുട്ടികള്‍ക്ക് പ്രതീക്ഷകള്‍ നല്കണം.

    എന്തുകൊണ്ട് കടം വന്നു എന്ന് ചിന്തിച്ച് തല പുണ്ണാക്കുന്നവര്‍, വിചാരണ ചെയ്യുന്നവര്‍ ഇനിയുള്ള നാളുകള്‍ എങ്ങിനെ പരിഹാരം എന്നും ഗൗരവമായി ചിന്തിക്കണം. ലോഹിയെ സഹായിച്ച ഒട്ടേറെപ്പേര്‍ ഇവിടെയുണ്ട് അവരെ മറന്നുകൊണ്ടല്ല അവരുടെ ശ്രമങ്ങള്‍ക്ക് കൂടി അര്‍ത്ഥമുണ്ടാകണമെങ്കില്‍ കൂട്ടായ്മയുടെ മാന്യതയ്ക്കിത് പരിഹരിക്കാനാവണം. പ്രേക്ഷകര്‍ സജീവമായി രംഗത്തുണ്ടാകും.

    English summary
    Sindhu Lohithadas, wife of the late ace scriptwriter and director Lohithadas is reeling under heavy debt burden.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X