For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ വച്ച് വീണ്ടുമൊരു മരക്കാര്‍ സിനിമ ആലോചിക്കാം: എംഎ നിഷാദ്

  |

  നീണ്ട നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിച്ച സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള വിവാദങ്ങളും ആശങ്കകളുമൊക്കെയുണ്ടായിരുന്നു. ഒടുവില്‍ സിനിമ തീയേറ്ററുകളില്‍ തന്നെ റീലിസ് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ 12 മണിക്ക് മുതല്‍ ആരംഭിച്ച ഫാന്‍സ് ഷോകളുമായി വന്‍ വരവേല്‍പ്പായിരുന്നു മരക്കാറിന് ആരാധകര്‍ നല്‍കിയത്. എന്നാല്‍ ചിത്രത്തിന് ലഭിച്ചു വരുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്.

  കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam

  കറുപ്പിൽ തിളങ്ങി താരം, ചിത്രം വൈറലാവുന്നു

  ഇതിനിടെ ഇപ്പോഴിതാ മരക്കാറിനെക്കുറിച്ചുള്ള സംവിധായകന്‍ എംഎ നിഷാദിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് നിഷാദ് മറുപടി നല്‍കുന്നത്. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ചവച്ചുവെന്നും പ്രിയദര്‍ശന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ട സിനിമയാണിതെന്നുമായിരുന്നു നിഷാദ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേസമയം കുഞ്ഞാലി മരക്കാറിന്റെ കഥ ഇനിയും സിനിമയാക്കാമെന്നും നല്ല തിരക്കഥയുണ്ടെങ്കില്‍ മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ ആലോചിക്കാം എന്നാണ് നിഷാദ് പറയുന്നത്. ആ വാക്കുകളിലേക്ക്.

  മരക്കാര്‍ കണ്ടു.. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റ്‌റെ,ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്..അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍,നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്.
  ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍...സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും,ഛായാഗ്രഹകന്‍,തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും,പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റ്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റ്‌റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ...

  ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്‌നഫലമായ, അന്നമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഘലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്....ഈ കാലഘട്ടത്ത്. കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റ്‌റെ സംവിധാനത്തില്‍
  മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ
  ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഐ റിപ്പീറ്റ്, നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്. എന്നു പറഞ്ഞാണ് നിഷാദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

  വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് മരക്കാര്‍. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രഭു, മാമുക്കോയ, ഇന്നസെന്റ്, മുകേഷ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറ് കോടിയോളം മുടക്കുമുതലുള്ള ചിത്രമാണ് മരക്കാര്‍. അതേസമയം റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി നേടിക്കഴിഞ്ഞിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും മരക്കാറിനാണ്. ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  'തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവ് അവൾക്കുണ്ട്', മുൻ ഭാര്യയെ കുറിച്ച് അർബാസ് ഖാൻ

  അതേസമയം ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടത്തുന്നതായും ആരോപണമുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

  English summary
  Director MA Nishad About Marakkar And His Wish For A Mammootty Starrer Marakkar Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X