Don't Miss!
- News
മുഖ്യമന്ത്രിയുടെ കാലില്‍ നീര്; എത്ര വേദന സഹിക്കുന്നുണ്ടാകാം... കെ സുധാകരന് മേയറുടെ മറുപടി
- Sports
IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
അഭിപ്രായം പറയുമ്പോള്‍ സുഡാപ്പിയും ജിഹാദിയും; മരക്കാര്‍ വിമര്‍ശനങ്ങളില്‍ എംഎ നിഷാദ്
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. ഹിറ്റ് കുട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ സിനിമയ്ക്ക് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ചിത്രത്തിന് രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. ഇതിനിടെ ചിത്രത്തിനെതിരെ മനപ്പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മരക്കാര്‍ ഒരു ചരിത്ര സിനിമയല്ലെന്ന സംവിധായകന് എംഎ നിഷാദിന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.
കറുപ്പിൽ തിളങ്ങി താരം, ചിത്രം വൈറലാവുന്നു
ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എംഎ നിഷാദ്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു നിഷാദിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞാല്‍ ജിഹാദിയും സുഡാപ്പിയും എന്നു വിളിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നാണ് നിഷാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

ഒരു സിനിമ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും പ്രേക്ഷകന്റെ സ്വാതന്ത്ര്യമാണ് അത് നല്ലതെന്നും മോശമെങ്കില്‍ മോശമെന്ന് പറയേണ്ടതും എന്ന് നിഷാധ് ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ഇത്രമാത്രം സിനിമയെ അവഗണിക്കേണ്ട കാര്യമില്ല. ഇതൊരു ചരിത്ര സിനിമയല്ല, സംവിധായകന്റെ ചിന്തകളില്‍ നിന്നും ഭാവനയില്‍ നിന്നും ഉയര്‍ന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിന്നു എന്ന് നിഷാദ് പറുന്നു. ഇതൊരു ചരിത്ര സിനിമയായി കാണാന്‍ എന്നിലെ പ്രേക്ഷകന് കഴിയുന്നില്ല. ചരിത്രമാകുമ്പോള്‍, അതിന് കൃത്യമായ റിസര്‍ച്ച് വേണം. അതിന് നല്ല കഴിവുളള ചരിത്രത്തെ പറ്റി നല്ല ബോധ്യമുളള തിരക്കഥാകൃത്തോ തിരക്കഥയോ വേണമെന്നുളളത് സന്തോഷ് ശിവന് ഞാന്‍ കൊടുത്ത ഉപദേശമാണെന്നും അദ്ദേഹം പറയുന്നു.
സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അതിന് ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. ഇതിലൂടെ ഇത്തരക്കാരുടെ മാനസിക നിലയാണ് വ്യക്തമാകുന്നതെന്ന് നിഷാദ് പറയുന്നു. താന്‍ എഴുതിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അതിന്റ അണിയപ്രവര്‍ത്തകര്‍ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എല്ലാത്തരം സിനിമകളും പ്രിയദര്ശന് ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം മനോഹരമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്നെ ഒരു തരത്തിലും സ്വാധിനിക്കാത്ത സിനിമയാണ് കലാപാനി. അതില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന ചോദിച്ചാല്‍ ഉണ്ടെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറയുന്നു.
പക്ഷേ മലയാള സിനിമയില്‍ ഈയടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായി സാങ്കേതിക മികവ് കണ്ട ഒരു സിനിമയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അരമണികൂര്‍ മാത്രമെ സിനിമയില്‍ പ്രണവുളളൂവെങ്കിലും വളരെ നന്നായി താരം അഭിനയിച്ചിട്ടുണ്ട്. എനിക്ക് വിമര്‍ശനപരമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും താന്‍ അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ സിനിമയുടെ പിറകില്‍ ഉണ്ടായിട്ടുളള മൂന്നുവര്‍ഷത്തെ പരിശ്രമത്തെ ഒരു കലാകരാന് എന്ന നിലയില്‍ ഞാന്‍ മാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ചവച്ചുവെന്നും പ്രിയദര്‍ശന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ട സിനിമയാണിതെന്നുമായിരുന്നു നിഷാദ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സംവിധായകന്റെ കുറിപ്പ് വായിക്കാം.
മമ്മൂട്ടിയെ വച്ച് വീണ്ടുമൊരു മരക്കാര്‍ സിനിമ ആലോചിക്കാം: എംഎ നിഷാദ്
മരക്കാര്‍ കണ്ടു.. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റ്റെ,ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ റഞ്ഞിട്ടുണ്ട്..അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍,നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും, ായാഗ്രഹകന്,തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും,പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റ്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്നും നിഷാദ് കുറിപ്പില്‍ പറഞ്ഞിരുന്നു.
ഈ കാലഘട്ടത്ത്. കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റ്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം എന്നും നിഷാദ് അഭിപ്രായപ്പെട്ടിരുന്നു.
-
'ഞാന്‍ ഇത് പറഞ്ഞാല്‍ ചാക്കോച്ചന് കലിപ്പാകുമോ?'; പറയാന്‍ മടിച്ച് അദിതി; ട്രോളാന്‍ സുരാജും
-
മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്