For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയെ കൊണ്ട് ഇത് സാധിക്കുമോ എന്ന് പലരും ചോദിച്ച; ടൊവിനോ 'കുപ്രസിദ്ധന്‍' ആയ കഥ

  |

  നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു കുപ്രസിദ്ധ പയ്യന്‍. ടൊവിനോ തോമസ്, നിമിഷ സജയന്‍, അനു സിത്താര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ. യഥാര്‍ത്ഥ സംഭവുമായി ബന്ധപ്പെട്ട് ചിത്രകീരിച്ച സിനിമ മികച്ച പ്രതികരണമായിരുന്നു നേടിയത്. ടൊവിനോയുടേയും നിമിഷയുടേയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ചെവിയില്‍ പൂവ് വച്ച്, ബിക്കിനിയണിഞ്ഞ് ഉര്‍വശി; ഹോട്ട് ചിത്രങ്ങള്‍

  എന്നാല്‍ ചിത്രത്തില്‍ ടൊവിനോയുടെ കാസ്റ്റിംഗിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. കഥാപാത്രമായി ടൊവിനോ ചേരുന്നില്ലെന്നും നടന്റെ ശരീരപ്രകൃതം കഥാപാത്രത്തിന് യോജിച്ചതായിരുന്നില്ലെന്നുമായിരുന്നു പലരും ഉയര്‍ത്തിയ വിമര്‍ശനം. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് സംവിധായകന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധുപാല്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

  ''കുപ്രസിദ്ധ പയ്യന്‍ ചെയ്യുമ്പോള്‍ ടൊവിനോയോട് തന്നെയായിരുന്നു കഥ പറഞ്ഞിരുന്നത്. ആദ്യത്തെ സിനിമയില്‍ പൃഥ്വിരാജും രണ്ടാമത്തെ ചിത്രത്തില്‍ ആസിഫ് അലിയുമായിരുന്നു നായകന്മാര്‍. ടൊവിനോ തന്നെയാണ് ഈ കഥാപാത്രത്തിന് നൂറ് ശതമാനം ചേരുന്നത് എന്ന ഉറപ്പുണ്ടായതിന് ശേഷമാണ് അയാളോട് കഥ പറയുന്നത്. ഒരു കഥാപാത്രം ഉണ്ടാക്കുമ്പോള്‍ ആ കഥാപാത്രം ആ നടന്റെ ശരീരത്തിലേക്ക് ചെല്ലണം. ഈ കഥാപാത്രത്തിന് ടൊവിനോ പറ്റുമോ എന്ന് പലരും ചോദിച്ചിരുന്നു. ഞാന്‍ ഇന്നും പറയുന്നത് നൂറ് ശതമാനവും അതെ എന്നാണ്''.

  കാരണം, ഞാന്‍ അതുപോലെയുള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്. എനിക്ക് പരിചയമുള്ളൊരു സ്റ്റുഡിയോയില്‍ ചായയൊക്കെ കൊണ്ട് തരുന്നൊരു പയ്യനുണ്ട്. വൈകുന്നേരം നാല് മണിയുടെ ചായ കൊണ്ട് തന്നെ ശേഷം പോകാന്‍ നേരം രാത്രി ആര്‍ക്കൊക്കെ എന്തൊക്കെ വേണമെന്ന് ചോദിച്ചിട്ടാണ് പോവുക. ഇനി ഏഴ് മണിക്കേ വരുകയുള്ളൂവെന്നും പറയും. ഈ സമയം അയാള്‍ പോകുന്നത് ജിമ്മിലേക്കാണ്. അവിടെ നിന്നും തിരികെ വരുന്നത് മറ്റുള്ളവര്‍ക്കുള്ള ഭക്ഷണവുമായാണ്. ചായയും ഭക്ഷണവുമൊക്കെ കൊടുക്കുമ്പോഴും അയാള്‍ ജിമ്മിലൊക്കെ പോവുകയും ശരീരത്തെ കുറിച്ച് കണ്‍സേര്‍ന്ഡ് ആണ്. ചായ കൊടുക്കുന്നവനെന്തിനാ ഇതിനൊക്കെ പോകുന്നതെന്ന് വേണമെങ്കില്‍ ചോദിക്കാം. പക്ഷെ അതില്‍ അര്‍ത്ഥമില്ല.

  ഇതുപോലെ കോഴിക്കോടൊരു ഹോട്ടലില്‍ ഒരു പയ്യനുണ്ട്. അവനവിടെ പാത്രം കഴുകയാണ്. രാത്രി ഒമ്പത് മണിക്ക് പാത്രമൊക്കെ കഴുകി വച്ച ശേഷം അവന്‍ പോകുന്നത് ജിമ്മിലേക്കാണ്. പന്ത്രണ്ട് മണി വരെ ജിമ്മിലായിരിക്കും. ഉച്ചയ്ക്കാണ് അവന്റെ ബ്രേക്ക് ടൈം. ഇങ്ങനൊക്കെ ജീവിച്ച് പോകുന്ന ആള്‍ക്കാരുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് അജയനെ കുറിച്ച് ചിന്തിച്ചപ്പോള്‍ ടൊവിയിലേക്ക് എത്തിയത്. രണ്ട് മനസുകളുണ്ട് ആ കഥാപാത്രത്തിന്. എന്നെ സംബന്ധിച്ച് അയാളുടെ പ്രകടനം ഏറെ തൃപ്തികരമാണ്. അയാളുടെ മികച്ച പത്ത് സിനിമകളില്‍ ഒന്ന് കുപ്രസിദ്ധ പയ്യന്‍ ആണെന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്.

  സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത | FilmiBeat Malayalam

  ഓരോ സീനിലും വളരെ ഡീറ്റെയില്‍ഡ് ആയിട്ടാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. നമ്മള്‍ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കൊടുത്താല്‍ ആ കഥാപാത്രം എന്താണെന്ന് മനസിലാക്കി അഭിനയിക്കുന്ന നടനാണ് ടൊവിനോ. സ്വയം നന്നാക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യുന്ന നടനാണ് ടൊവിനോ എന്നും അതിനാല്‍ ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹത്തെ തേടിയെത്തുമെന്നും മധുപാല്‍ കൂട്ടിച്ചേര്‍ത്തു.

  Read more about: tovino thomas
  English summary
  Director Madhupal Opens Up About How Tovino Thomas Became Oru Kupraisdha Payyan, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X