For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാത്തവർ കണ്ടതിനു ശേഷം വായിക്കുക, ഇതാണ് അഞ്ചാം പാതിരയിലെ മിഥുൻ മാനുവൽ ബ്രില്ല്യൻസ്, കുറിപ്പ് വൈറൽ

  |

  മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, ഇൻസ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രമാണ് അഞ്ചാംപാതിര. 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രം തിയേറ്ററുകളിൽ മികച്ചം വിജയം നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സംഘത്തോട് ചേരുന്ന സ്വതന്ത്ര ക്രിമിനോളജിസ്റ്റായ അൻവർ ഹുസൈൻ, (കുഞ്ചാക്കോ ബോബൻ) കുറ്റവാളിയിലേക്ക് എത്തുന്നതും മറ്റുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

  ലോക്ക് ഡൗണ്‌ കാലത്ത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും അഞ്ചാം പാതിര വലിയ ചർച്ചയാവുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രങ്ങൾ സമ്മാനിച്ച മിഥുൻ മാനുവൽ എന്ന സംവിധായകന്റെ പല ബ്രില്യൻസും ഈ ചിത്രത്തിൽ കാണാം. ഇപ്പോഴിത സംവിധായകന്റെ ബ്രില്ല്യൻസ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.മഹേഷ് കടമ്മനിട്ട എന്ന പ്രേക്ഷകനാണ് സിനിമയിലെ പൊലീസ് കഥാപാത്രങ്ങളെ ഉൾപ്പടെയുള്ള പ്രായത്തെപ്പറ്റിയും അവരുടെ യൂണിഫോമിലെ കൃത്യതയെപ്പറ്റിയും ചൂണ്ടിക്കാണിക്കുന്നത്.

  സ്പോർ‌ട്ട് അലർട്ട്- ഈ ചിത്രം ഇപ്പോൾ കാണാത്തവർ ചുരുക്കം ആയിരിക്കും, എങ്കിലും എന്റെ കടമ ആയതുകൊണ്ട് ജാഗ്രത. പടം ഇനിയും കാണാത്തവർ പടം കണ്ടതിന് ശേഷം വായിക്കുക... എന്ന ആമുഖത്തോട് കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്. മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനിൽ നിന്നും ഇങ്ങനെ ഒരു ക്രൈം ത്രില്ലർ വളരെ അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തിന്റെ ബ്രില്ല്യൻസുകൾ അന്വേഷിച്ചു ഞാൻ എത്തിയത് വീണ്ടും എന്റെ ഇഷ്ട മേഖല ആയ ചില പോലീസ് കഥാപാത്രങ്ങളിലേക്കാണ്. ഇവിടെ വളരെ റിയലിസ്റ്റിക് ആയാണ് കഥാപാത്രങ്ങളുടെ ഡെസിഗ്നേഷൻ/ പ്രായം ചെയ്തിരിക്കുന്നത്.

  ചിത്രത്തിൽ ഡിസിപി ആയി വരുന്ന ഉണ്ണിമായ പ്രസാദ് ഒരു 35 വയസ്സ് തോന്നിക്കുന്നു, വളരെ കറക്റ്റ് ആണ് പ്രായം. ഐപിഎസ് കിട്ടിയാൽ ആദ്യം എസ്പി,എസ്പി,ഡിസിപി ആകാൻ സാധ്യതയുണ്ട്.
  ഒരു 22-25 വയസ്സിനുള്ളിൽ സർവീസിൽ കയറിയാൽ. എസിപി ആയി ജിനു ജോസഫിന് ഒരു 40-50 വയസ്സ് തോന്നിക്കും. പ്രായം വളരെ കറക്ടാണ്. ഒരു 22-25 വയസ്സിനുള്ളിൽ സർവീസിൽ കയറിയാൽ, ഐപിഎസ് കിട്ടായാൽ എഎസ്പി, എസ്പി,ഡിസിപി ആകാൻ സാധൃതയുണ്ട്. മ്മിഷനർ ആയി വരുന്ന ആൾ ഡിഐജി, ഐജി റാങ്ക് ഉള്ള ഉദ്യോഗസ്ഥനാണ്, പ്രായം ഒരു അൻപതിൽ കൂടുതൽ തോന്നിക്കുന്നുമുണ്ട്. സർവീസിൽ 22-25 വയസ്സിൽ കയറിയാൽ എഎസ്പി, എസ്പി, സീനിയർ എസ്പി, ഡിഐജി ആകാൻ സാധൃതയുണ്ട്. ഒരു 25-30 വർഷം സർവീസിൽ.പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി-യുടെ പ്രായവും കറക്റ്റ് ആണ് 30-35.

  ഡോക്ടർ ബെഞ്ചമിൻ ചെറുപ്പത്തിൽ കാണിക്കുന്നത് ഒരു 17,18 വയസ് പ്രായമുള്ള ഒരു പയ്യനായിട്ടാണ്. പിന്നീട് കാണുന്നത് 40-45 വയസ്സുകാരനായും. ഈ ടൈം ഗ്യാപ്പ് വളരെ കൺവിൻസിങ്ങാണ്. ഇത്രയും കൃത്യമായി വയസ് ഇവിടെ ചെയ്യണമെങ്കിൽ വളരെ നല്ല രീതിയിലുളള ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്.പല ചിത്രങ്ങളിലും ഈ പ്രായം യൂണിഫോം ഡെസിഗ്നേഷൻ അത്ര കൺവിൻസിങ്‌ ആയിട്ട് തോന്നാറില്ല. ഇതിന് മിഥുൻ കയ്യടി അർഹിക്കുന്നു.


  ഇത്രയൊക്കെ ബ്രില്ല്യൻസ് കണ്ടുപിടിച്ചപ്പോഴും ചില പാളിച്ചകൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. *കൊല്ലപ്പെടുന്ന സിഐയുടെ പ്രായം 50ൽ കൂടുതൽ തോന്നിക്കുന്നുണ്ട് , അതും വിശ്വസനീയമാണ്. ഹെഡ് കോൺസ്റ്റബിൾ, എസ്ഐ,എസ്ഐ... എന്നാൽ സിആയിയുടെ പ്രായം സംശയമാണ്. മറ്റൊരു സാധ്യത, സർവീസിൽ കയറുന്നതിന് മുൻപ് എസ്ഐ ടെസ്റ്റ് എഴുതണം.

  മറ്റൊരു സന്ദർഭം , സൈക്കോ സൈമണിന്റെ എഫ്ഐആർ കോപ്പി കാണിക്കുന്നുണ്ട്, അതിൽ പ്രാഥമിക അന്വേഷണം നടത്തിയത് ഒരു സിഐ ആണെന്നും പറയുന്നു, പക്ഷേ സീൻസ് കാണിക്കുമ്പോൾ അന്വേഷണം നടത്തുന്നത് എസ്ഐ ആണ്.പിന്നീട് അറസ്റ്റ് ചെയ്യുമ്പോൾ എസ്ഐയും ഡിവൈഎസ്പിയും ആണ് പുറത്തേക്കു പ്രതിയെ കൊണ്ടുവരുന്നത്, സിഐയെ കാണിക്കുന്നില്ല. അതേസമയം Age of Rebecca didn't seem convincing. Maybe we have a perception about Nikhila Vimal's age. ഇതൊക്കെ ചെറിയ തെറ്റായി കാണാനാണ് ആഗ്രഹിക്കുന്നത്. കാരണം ഇങ്ങനെയൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഒരുക്കാൻ വളരെ നല്ല രീതിയിൽ പരിശ്രമിച്ചിട്ടുണ്ടാകും സംവിധായകൻ.അതിനു മുൻപിൽ ഇതൊക്കെ നിസ്സാരം. പ്രിയ മിഥുൻ മാനുവൽ നിങ്ങൾ എന്നെ നിങ്ങളുടെ ആരാധകനാക്കി, നിങ്ങളുടെ അടുത്ത ചിത്രത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.കുറച്ച് വ്യക്തതയ്ക്ക് ശേഷം ഞാൻ മുകളിലുള്ള പോസ്റ്റ് എഡിറ്റുചെയ്തിട്ടുണ്ട്. എന്റെ സംശയങ്ങൾ നീക്കിയ ആളുകൾക്ക് ഞാൻ നന്ദി പറയുന്നു -മഹേഷ് കുറിച്ചു.

  Read more about: midhun manuel thomas
  English summary
  Director Midhun Manuel Thomas Anjaam Pathiraa Movie Brillance|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X