For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേതുരാമയ്യറിൽ മമ്മൂട്ടിക്കൊപ്പം പുതിയ ടീം, നാലു ഭാഗങ്ങളിൽ ഉണ്ടായിരുന്ന ഒരാൾ കൂടി ചിത്രത്തിലുണ്ടാവും

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ സിബിഐ 5ാം പതിപ്പിനായി കാത്തിരിക്കുന്നത്. .വർഷങ്ങൾക്ക് ശേഷം അയ്യരും ടീം വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി- എസ്എൻ സ്വാമി- മധു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐയുടെ അഞ്ചാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതലെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  കേശു വലിയ ചെക്കനായി, ശിവയ്ക്ക് പൊക്കം വെച്ചു,പാറുക്കുട്ടി കുറുമ്പി, എരിവും പുളിയും വിശേഷവുമായി ജൂഹി

  മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

  1998 ൽ പുറത്ത് ഇറങ്ങിയ സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഇതിന് ശേഷം ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും എത്തിയിരുന്നു. വ്യത്യസ്തമായ രീതിയിലുള്ള കുറ്റാന്വേഷണ കഥയായിരുന്നു പുറത്ത് വന്ന 4 സിനിമകളും പറഞ്ഞത്. ഇപ്പോഴിത പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു കഥയുമായിട്ടാണ് സിബിഐ ടീം എത്തുന്നത്.

  അവൻ എന്ത് ചെയ്താലും നല്ലതായിരിക്കും, നോബിയോട് മോശം ചെയ്താലും നല്ലതായേ എടുക്കൂ,വാക്കുകൾ വൈറലാവുന്നു...

  ഇപ്പോഴിത സിനിമയെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ മധു. ട്രെൻഡുകൾക്കും അപ്പുറം നിൽക്കുന്ന കഥാപാത്രവുമൊത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തുമ്പോൾ സന്തോഷം തോന്നുന്നു എന്നാണ് സംവിധായകൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സേതുരാമയ്യരുടെ മടങ്ങി വരവിനെ കുറിച്ച് പറയുന്നത്. 'മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും. കാലാതീതമാണ് ഈ രണ്ട് പ്രതിഭാസങ്ങളും. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ. ട്രെൻഡുകൾക്കും അപ്പുറം നിൽക്കുന്ന ഈ കഥാപാത്രവുമൊത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നത് സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമായി സംഭവിക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്.

  മമ്മൂട്ടിക്കൊപ്പം , സിബിഐ അഞ്ചാം ഭാഗത്തിൽ എത്തുന്ന താരങ്ങളെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. മുകേഷ് തന്നെയാണ് അഞ്ചാം ഭാഗത്തും ചാക്കോയായി എത്തുന്നത്. ഒപ്പം ഒരു പുതിയ ടീം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ.

  സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവരല്ലാതെ സിബിഐ നാലു ഭാഗങ്ങളിലും ഉണ്ടായിരുന്ന മറ്റൊരാൾ കൂടി അഞ്ചാം ഭാഗത്തിലും ഉണ്ടാവുമെന്നും മധു പറയുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ അരോമ മോഹൻ. നിരവധി ചിത്രങ്ങളിൽ ഞാനും മോഹനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്റെ മനസ്സറിഞ്ഞ് മോഹൻ പ്രവർത്തിക്കും. ഞങ്ങളുടേത് ഒരേ മനസ്സാണ്- നിർമാതാവിന് അധികച്ചെലവ് ഉണ്ടാക്കാതെ ചിത്രം പൂർത്തീകരിക്കുക. എറണാകുളം, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലായി ഒറ്റ ഷെ‍ഡ്യൂളില്‍ ഷൂട്ടിങ് പൂർത്തിയാക്കും. ശ്രീകർ പ്രസാദ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീത സംവിധാനം -ജേക്സ് ബിജോയി. ഛായാഗ്രഹണം- അഖിൽ ജോർജ് ആണ്.

  Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam

  ഒരു സിനിമയുടെ രണ്ടു ഭാഗങ്ങൾ റിലീസ് ചെയ്യുന്നത് പതിവാണ്. എന്നാൽ സിബിഐ സീരിസിന്റെ മൂന്നും നാലും ഭാഗങ്ങൾ ഇറങ്ങി. അതെല്ലാം സൂപ്പർഹിറ്റുകളായി. അതിൽ പ്രേക്ഷകർക്കും വലിയ പങ്കുണ്ട്. കഴിഞ്ഞ നാലു ഭാഗങ്ങളിലും പ്രേക്ഷകർ ഏല്‍പിച്ച ഉത്തരവാദിത്തം പരിപൂർണമായി ഉൾക്കൊണ്ട് തന്നെ അഞ്ചാം ഭാഗവും എത്തിക്കും. നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും ഞങ്ങളുടെ കൂടെ ഉണ്ടാകണമെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു..

  Read more about: mammootty cbi 5
  English summary
  Director MK Madhu Opens Up Mammootty's CBI 5 Movie Cast And Crew Latest interview Went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X