twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൗ ഇന്‍ സിങ്കപ്പോറും ചൈന ടൗണും ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴാന്‍ കാരണം!

    By Jince K Benny
    |

    മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഇരട്ട സംവിധയാകരാണ് റാഫിയും മെക്കാര്‍ട്ടിനും. പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകരായി തുടക്കം കുറിച്ച ഇവര്‍ തന്നെയാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ തെങ്കാശിപ്പട്ടണം ഒരുക്കിയതും.

    മാസ്റ്റര്‍പീസിലെ മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍!!! മാസ്റ്റര്‍പീസിലെ മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍!!!

    ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കേരളത്തിലേക്ക് എത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്! ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കേരളത്തിലേക്ക് എത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്!

    നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് റാഫി മെക്കാര്‍ട്ടിന്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുകയും ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹലോ ആയിരുന്നു ഈ കൂട്ടുകെട്ടിലെ അവസാനം വിജയ ചിത്രം. പിന്നാലെ പുറത്തിറങ്ങിയ ലൗ ഇന്‍ സിങ്കപ്പോര്‍, ചൈന ടൗണ്‍ എന്നിവ പരാജയങ്ങളാകുകയും ചെയ്തു. ഇതിന് പിന്നിലെ കാരണം ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ റാഫി തുറന്ന് പറയുകയുണ്ടായി.

    തീരുമാനങ്ങളില്‍ വന്ന തെറ്റ്

    തീരുമാനങ്ങളില്‍ വന്ന തെറ്റ്

    ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ലൗ ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രം. മമ്മൂക്ക എപ്പോഴും ചെയ്യുന്ന കരുത്തുറ്റ കഥാാത്രങ്ങളില്‍ നിന്നും ലൈറ്റായ കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന ആലോചനയില്‍ നിന്നായിരുന്നു ലൗ ഇന്‍ സിങ്കപ്പോര്‍ ഉണ്ടായത്. ആ തീരുമാനമായിരുന്നു തെറ്റ്.

    ആദ്യം പ്ലാന്‍ ചെയ്തത് വേറെ

    ആദ്യം പ്ലാന്‍ ചെയ്തത് വേറെ

    മമ്മൂട്ടിയെ ലൈറ്റ് കഥാപാത്രമായി കാണാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യമില്ല. മമ്മൂക്ക എന്ന ഇതിഹാസ താരത്തിന് അനുയോജ്യമായ സിനിമയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആദ്യം പ്ലാന്‍ ചെയ്തത് അത്തരത്തിലൊരു സിനിമയായിരുന്നെന്നും റാഫി പറയുന്നു.

    തിരക്കഥയും നന്നായില്ല

    തിരക്കഥയും നന്നായില്ല

    ആ സിനിമയില്‍ മമ്മൂട്ടിയുടെ എല്ലാ സീനുകളും വളരെ ലളിതമായാണ് പിടിച്ചു വന്നത്. വ്യത്യസ്തമായ ഒരു സിനിമ എന്ന നിലയില്‍ ആലോചിച്ചിട്ടും പരാജയപ്പെട്ടു പോയ ഒരു സിനിമയായിരുന്നു അത്. എന്നാല്‍ തിരക്കഥ അല്പം കൂടെ നന്നായിരുന്നെങ്കിലും സിനിമ കുറച്ചെങ്കിലും നന്നായേനെ. തിരക്കഥയും നന്നായില്ലെന്ന് റാഫി പറയുന്നു.

    ഇപ്പോഴും വിഷമുണ്ട്

    ഇപ്പോഴും വിഷമുണ്ട്

    റാഫി മെക്കാര്‍ട്ടിന്മാകരുടെ കരിയറില്‍ അവര്‍ മമ്മൂട്ടിയെ വച്ച് സംവിധാനം ചെയ്ത ഏക സിനിമയായിരുന്നു ലൗ ഇന്‍ സിങ്കപ്പോര്‍. ആ ചിത്രം ശരിയായി വന്നില്ല എന്നോര്‍ക്കുമ്പോള്‍ ഇന്നും വിഷമമുണ്ടെന്ന് റാഫി പറയുന്നു. അതേ സമയം റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതിയ മമ്മൂട്ടി ചിത്രം മായാവി വന്‍ വിജയമായിരുന്നു.

    കൂട്ടുകാരും മോശം പറഞ്ഞ സിനിമ

    കൂട്ടുകാരും മോശം പറഞ്ഞ സിനിമ

    ക്രിട്ടിക്‌സുകള്‍ മാത്രമല്ല കൂട്ടുകാര്‍ പോലും മോശം പറഞ്ഞ സിനിമയായിരുന്നു ചൈന ടൗണെന്ന് റാഫി പറയുന്നു. ഹാങ്ങ് ഓവര്‍ എന്ന ഇംഗ്ലീഷ് സിനിമയുടെ അവകാശം സ്വന്തമാക്കി അതിനെ ഔദ്യോഗികമായി റീമേക്ക് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം തരാം എന്ന് ആ സിനിമയുടെ പ്രൊഡക്ഷന്‍ ടീം അറിയിക്കുകയും ചെയ്തിരുന്നു.

    മൂന്ന് സൂപ്പര്‍ താരങ്ങളും

    മൂന്ന് സൂപ്പര്‍ താരങ്ങളും

    മൂന്ന് സൂപ്പര്‍ താരങ്ങളെ വച്ച് ഹാങ് ഓവര്‍ റീമേക്ക് ചെയ്യുക എന്നതായിരുന്നു പദ്ധതി. സിനിമയുടെ എഴുത്തും ആരംഭിച്ചു. ഷൂട്ട് ആരംഭിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം ലഭിക്കില്ല എന്ന് അറിയിക്കുന്നത്. മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഉള്ള ചിത്രമായതിനാല്‍ ചിത്രീകരണം മാറ്റി വയ്ക്കാനും സാധിക്കില്ല.

    ഒപ്പിച്ച് തീര്‍ത്ത സിനിമ

    ഒപ്പിച്ച് തീര്‍ത്ത സിനിമ

    ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഞങ്ങളെല്ലാവരും ഇല്ലേ എന്ന ധൈര്യത്തില്‍ ഇറങ്ങി ചെയ്ത സിനിമയാണ് ചൈന ടൗണ്‍. ഒരുവിധം ഒപ്പിച്ച് തീര്‍ത്ത സിനിമയായിരുന്നു അത്. സാമ്പത്തീകമായി വിജയിച്ചു എന്നത് മാത്രമായിരുന്നു ആശ്വാസം. ഇത്രയും നല്ല താരങ്ങളെ ലഭിച്ചിട്ടും നല്ലൊരു സിനിമ ചെയ്യാന്‍ സാധിക്കാത്തതിന്റെ വിഷമം ഒരിക്കലും പോകില്ലെന്ന് റാഫി പറയുന്നു.

    English summary
    Director Rafi about the box office failure of Love In Singapore and China Town.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X