For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുഴു' വന്നത് കോവിഡ് കാരണം; ചെയ്യേണ്ടിയിരുന്നത് മറ്റൊരു ചിത്രം; റത്തീന

  |

  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ 'പുഴു' സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തന്നെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് പുഴുവിലേത്. റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒ ടി ടി യിലൂടെ മാത്രം റിലീസ് ചെയ്യുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ്.

  മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിൽ എത്തിയിട്ടുള്ളത്. പാർവതി-മമ്മൂട്ടി കോമ്പിനേഷനിൽ ആദ്യമായി ഒരുങ്ങിയ ചിത്രം കൂടിയാണ് പുഴു.

  മെയ് 12 ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് പ്രതീക്ഷിച്ച പോലെത്തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  ചിത്രത്തെ കുറിച്ചും ഏറെ ആഗ്രഹിച്ചെടുത്ത് കട്ട് ചെയ്യേണ്ടി വന്ന ചില രംഗങ്ങളെ കുറിച്ചും റത്തീന അടുത്തിടെ രേഖാ മേനോന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

  മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ഏതെങ്കിലും സീനുകൾ പോസ്റ്റ് പ്രോഡക്‌ഷൻ സമയത്ത് കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇവർ രണ്ടുപേരും ഒരുമിക്കുന്ന രംഗങ്ങൾ തനിക്ക് കട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നും എന്നാൽ ആഗ്രഹിച്ചെടുത്ത ചില സീനുകൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു റത്തീന പറഞ്ഞു.

  ‘എഡിറ്റിങ്ങിൽ ഇവരുടെ കോമ്പിനേഷൻ കട്ട് ചെയ്യേണ്ടി വന്നിട്ടില്ല. ചില സാധനങ്ങൾ ഉണ്ട്, ഞാൻ ആഗ്രഹിച്ച് എടുത്തത്.

  പ്രീ പ്രൊഡക്ഷൻ സമയത്ത് തന്നെ ഇത് ഇങ്ങനെ തന്നെ വേണമെന്ന് ആഗ്രഹിച്ച് അതിന് വേണ്ടി പ്രത്യേക എക്വിപ്‌മെന്റൊക്കെ എത്തിച്ച് എടുത്ത സീനുകളാണ്. എന്നിട്ട് അത് എഡിറ്റിങ്ങിൽ കട്ട് ചെയ്യേണ്ടി വന്നപ്പോൾ വിഷമം തോന്നിയിട്ടുണ്ട്.

  Also Read: സംവിധായകന്റെ കുപ്പായം അണിയാൻ താല്പര്യമില്ല; വമ്പൻ കോമഡി കഥാപാത്രങ്ങൾ അണിയറയിൽ ; സുരാജ് വെഞ്ഞാറമൂട്

  മമ്മൂക്കയെ കുറേ സമയം പിടിച്ച് നിർത്തി ചെയ്യിച്ച സാധനങ്ങളൊക്കെയുണ്ട്. അതൊക്കെ കട്ട് ചെയ്യുമ്പോൾ വിഷമം തോന്നും. മിക്കവാറും മമ്മൂക്ക പടം കാണുമ്പോൾ അതെവിടെ എന്ന് ചോദിക്കും.

  ഏകദേശം ആറ് മണി മുതൽ 9 മണി വരെ അത്രയും എഫേർട്ട് എടുത്ത് ചെയ്ത കാര്യങ്ങളൊക്കെ കട്ട് ചെയ്യുമ്പോൾ ഞാൻ അയ്യോ എന്ന് വിചാരിക്കും.

  അതുപോലെ തന്നെ ഇഷ്ടപ്പെട്ട ചില എക്‌സ്പ്രഷൻസ് ഒക്കെ ഉണ്ടാകും. ചിലപ്പോൾ വെറുതെ ഇരിക്കുന്നതായിരിക്കും. അത് അത്രയും ഇഷ്ടപ്പെട്ട് എടുത്തതായിരിക്കും പക്ഷേ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്' റത്തീന പറഞ്ഞു.

  അതെ സമയം, ഷൂട്ട് ചെയ്ത സമയത്ത് തനിക്ക് ഇഷ്ടപെടാത്ത സീനുകൾ എഡിറ്റിങ്ങിൽ മികച്ചതായി തോന്നിയിട്ടുണ്ടെന്നും റത്തീന കൂട്ടിച്ചേർത്തു.

  Also Read:ഒരു ദിവസം മുന്നേ റിലീസ്; പുഴുവിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് മികച്ച സ്വീകരണം

  മമ്മൂക്ക എങ്ങിനെ ഈ ചിത്രത്തിൽ എത്തിയെന്നും റത്തീന അഭിമുഖത്തിൽ പറയുകയുണ്ടായി. 'മമ്മൂക്കയുടെ അടുത്ത് നേരിട്ടല്ല ഞാൻ ഈ കഥ പറയുന്നത്. അന്ന് ലോക്ക് ഡൗണാണ്. ഞാൻ ശരിക്കും ആദ്യം തീരുമാനിച്ച സിനിമ ഇതല്ലായിരുന്നു.

  ആ കഥ ഞാൻ പറഞ്ഞു അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. എന്നാൽ അന്ന് ചില കാരണങ്ങൾ കൊണ്ട് ആ തിരക്കഥ എഴുതാൻ എനിക്ക് പറ്റിയില്ല.' റത്തീന വ്യക്തമാക്കി.

  ഉണ്ടയുടെ സെറ്റിൽ വച്ചാണ് ആ സബ്ജക്ട് കിട്ടിയതെന്നും അത് ഒരു വലിയ പടമായി മാറിയെന്നും റത്തീന പറഞ്ഞു. എന്നാൽ കോവിഡ് എത്തിയതോടെ ചിത്രത്തിന്റെ ഷൂട്ട് ബുദ്ധിമുട്ടിലാവുകയായിരുന്നു. തുടർന്നാണ് മറ്റെന്തെങ്കിലും ആലോചിക്കാൻ മമ്മൂട്ടി പറയുന്നതും അതിൻപ്രകാരം ഹർഷദ് പുഴുവിന്റെ കഥ പറയുന്നതും.

  Also Read:ഇനി എന്നെങ്കിലും ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കണ്ടാൽ അവിടെ വന്ന് തല്ലുമെന്ന് വിനീതേട്ടൻ പറഞ്ഞു; ശിവദ

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  38 പേജുള്ള സ്ക്രിപ്റ്റ് ആയിരുന്നു പുഴുവിന്റെത്. തനിക്ക് വായിച്ചപ്പോൾ ഇഷ്ടമായെന്നും മമ്മൂട്ടിക്ക് അയച്ചുകൊടുത്തതെന്നും തുടർന്ന് മമ്മൂട്ടി പ്രോജക്ടുമായി മുന്നോട്ട് പോവാമെന്ന് പറയുകയായിരുന്നുവെന്നും റത്തീന അഭിമുഖത്തിൽ വ്യക്തമാക്കി.

  മമ്മൂട്ടിയോടൊപ്പം പാർവതി തിരുവൊത്തതും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. റത്തീന സംവിധാനം ചെയ്ത ആദ്യ ചിത്രമാണെങ്കിലും അതി ഗംഭീരമാണ് ചിത്രത്തിന്റെ മേക്കിങ് എന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക് ഉള്ളത്. മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

  Also Read:ദുർഗ്ഗ ആയതുകൊണ്ട് ആ രംഗം അനായാസം ചെയ്യാൻ സാധിച്ചു; ഉടലിലെ ഇന്റിമേറ്റ് സീനിനെ പറ്റി ധ്യാൻ ശ്രീനിവാസൻ

  Read more about: mammootty
  English summary
  Director Ratheena was planning to shoot another movie Puzhu was shot due to covid pandemic
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X