Don't Miss!
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
സന്ദേശം സിനിമ ഇപ്പോഴും ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നത് ഇത് കൊണ്ടാണ്, സത്യന് അന്തിക്കാട് പറയുന്നു
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് 1991 ൽ പുറത്ത് ഇറങ്ങിയ സന്ദേശം. ശ്രീനിവാസന് എഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ഈ ചിത്രം നിന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും സന്ദേശവും ചിത്രത്തിലെ ഡയലോഗുകളും പ്രേക്ഷകരുടെ ഇടയിലും സോഷ്യൽ മീഡിയയിലും ചർച്ച വിഷയമാണ്.
സിനിമയിലേത് പോലെ സീരിയലിൽ കഥപറയാൻ പറ്റില്ല, വിമശിക്കുന്നവരോട് കൂടെവിടെയിലെ ഋഷിക്ക് പറയാനുള്ളത്...
1991 ഒക്ടോബർ 30ന് ആണ് സന്ദേശം റിലീസ് ചെയ്തത്. ചിത്രം പുറത്ത് ഇറങ്ങിയിട്ട് 30 വർഷം പൂർത്തിയാവുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീനിവാസൻ, ജയറാം, തിലകൻ, മമുക്കോയ,കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവചകിപ്പിച്ചത്. പോളണ്ട് മലയാളി പ്രേക്ഷകർക്ക് ഇത്രയധികം സുപരിചിതമായത് സന്ദേശത്തിലൂടെയാണ്. ഇപ്പോഴിത സന്ദേശത്തിനെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സന്ദേശത്തിലെ രംഗങ്ങളും ഡയലോഗുകളും യഥാര്‍ത്ഥ രാഷ്ട്രീയത്തിലും എത്രത്തോളമുണ്ടെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ സംവിധായകൻ സത്യൻ അന്തിക്കാട്.രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും പലപ്പോഴും ബുദ്ധിജീവി സംസാരങ്ങളിലൂടെ യഥാര്‍ത്ഥ കാര്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോകാറാണ് പതിവെന്നും തെരഞ്ഞെടുപ്പ് തോല്‍വികളുടെ കാരണം കണ്ടെത്താന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാതെ പോകുന്നതിന്റെ കാരണം ഇതാണെന്നുമാണ് സംവിധായകന് പറയുന്നത്.

സന്ദേശം സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ള എന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ കഥാപാത്രം പറയുന്ന 'വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു,' എന്ന ഡയലോഗ് ഹിറ്റായി മാറിയ ഒന്നായിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സത്യന് അന്തിക്കാട് സംസാരിച്ചത്.

പാര്‍ട്ടി ചര്‍ച്ചകളില്‍ പലപ്പൊഴും ഇത്തരം അനാവശ്യമായ ബുദ്ധിജീവി സംസാരമാണ്. അതുകൊണ്ടാണ്, നമ്മള് എന്തുകൊണ്ട് തോറ്റു, എന്നതിന്റെ കാരണം പാര്‍ട്ടികള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്തത്. യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഒരു തെരഞ്ഞെടുപ്പ് തോറ്റാല്‍, അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നത് പോലുള്ള നൂറായിരം നാടകങ്ങളാണ് നടക്കുന്നത്. ഇതിന്റെയൊന്നും ആവശ്യമില്ല. ജനങ്ങളെ നന്നായി സേവിക്കുകയും അവര്‍ക്ക് നന്മ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ മാത്രം മതി. ഏത് പാര്‍ട്ടിക്കും ജയിച്ച് വരാം. തോറ്റുകഴിഞ്ഞാല്‍ ഉടനെ അതിന്റെ 'അന്തര്‍ധാര സജീവമായിരുന്നു' എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ കടക്കുന്നത്," സത്യന് അന്തിക്കാട് പറഞ്ഞു.

സന്ദേശം എന്ന ചിത്രം രാഷ്ട്രീയത്തേയോ നിലവിലെ രാഷ്ട്രീയത്തെ താഴ്ത്തി കെട്ടുന്ന ചിത്രമല്ല. ചിത്രം വിമർശിക്കുന്നുണ്ട്. നിർദോഷമായ രീതിയിൽ നിലവിലെ രാഷ്ട്രീയ സഹചര്യങ്ങളെ വിമർശിക്കുന്നുണ്ട്. അതിന് അപ്പുറം ചിത്രത്തിൽ ഒരു ഫാമിലി പശ്ചാത്തലമുണ്ട്. അതാണ് സന്ദേശത്തെ ഇപ്പോഴു പ്രേക്ഷകരുട ഇടയിൽ നിലനിർത്താനുള്ള കാരണമെന്നാണ് സത്യൻ അന്തിക്കാട പറയുന്നത്. മലയാളി പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സന്ദേശം ചർച്ച ചെയ്യുന്നതിന്റെ കാരണത്തെ കിറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ തങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു. അന്ന് സന്ദേശം എന്ന് പറയുന്നത് ഒരു വൻ വിജയമായ ചിത്രം തന്നെയായിരുന്നു. എന്നാൽ കാലം ചെല്ലുന്തോറും അതിന്റെ പ്രസക്തി കൂടുകയും ഇന്നും ആളുകൾ ചർച്ച ചെയ്യപ്പെടുന്നത് ഞങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ്. അന്ന് ജനിച്ചിട്ടില്ലാത്തവർ പോലും അന്ന് സന്ദേശത്തെ കുറിച്ച് പറയുന്നത് വളരെ സന്തോഷ നിറഞ്ഞ കാര്യമാണ്. അത് വളരെ അപൂർവ്വമായി കിട്ടുന്ന ഒരു കാര്യമാണെനന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ ഇന്നും സിനിമയെ എതിർക്കുന്നവർ ഉണ്ടാവും. പക്ഷെ ഇന്നും ഈ സിനിമ നിൽക്കുന്നത് ഒരു സത്യസന്ധമായ കാഴ്ച്ചപാട് ഉള്ളത് കൊണ്ട് മാത്രമാണെന്നു സംവിധായകൻ പറയുന്നു.
-
'ഉമ്മച്ചിയെ വേറെ കല്യാണം കഴിക്കാന്‍ സമ്മതിക്കരുത്'; വാപ്പച്ചി സന്തോഷത്തെക്കുറിച്ച് പറഞ്ഞതോര്‍ത്ത് ബ്ലെസ്ലി
-
ഫിറോസ്-സജ്നയെ പുറത്താക്കിയ ടാസ്ക്! പൊട്ടിക്കരഞ്ഞ് സുചിത്ര, സോറി പറഞ്ഞ് അഖിലും
-
ഇപ്പോഴും ഇഷ്ടത്തിലാണെന്നാണ് എല്ലാവരും കരുതുന്നത്, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, ബ്രേക്കപ്പിനെ കുറിച്ച് ഡോക്ടര്‍