For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്

  |

  വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ സംവിധായകരില്‍ ഒരാളാണ് സിദ്ദിഖ്. റാംജിറാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെയാണ് സിദ്ദിഖ് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേര്‍ന്നാണ് സിദ്ദിഖ് ആദ്യകാലങ്ങളില്‍ സിനിമകള്‍ ചെയ്തത്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക സിനിമകളും വിജയ ചിത്രങ്ങളായി മാറി. പിന്നീട് ഹിറ്റ്‌ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു സിദ്ദിഖ്. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു കരിയറായിരുന്നു സിദ്ദിഖിന്റെത്.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  ദിലീപിനൊപ്പം ബോഡി ഗാര്‍ഡ് എന്ന ചിത്രമാണ് സിദ്ദിഖിന്‌റെതായി പുറത്തിറങ്ങിയത്. 2010ല്‍ റിലീസ് ചെയ്ത സിനിമയില്‍ നയന്‍താര ദിലീപി്‌ന്‌റെ നായികയായി എത്തി. മലയാളത്തില്‍ വലിയ വിജയം നേടിയ സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. സിദ്ദിഖ് തന്നെയാണ് തമിഴിലും തെലുങ്കിലും ബോഡിഗാര്‍ഡിന് റീമേക്ക് ചിത്രങ്ങള്‍ ഒരുക്കിയത്. റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ സിനിമയുടെ കഥ തന്നെയാണ് മുഖ്യ ആകര്‍ഷണമായത്.

  കോമഡി റൊമാന്റിക്ക് സീനുകളും ഇമോഷണല്‍ രംഗങ്ങളും ഉള്‍പ്പെടെ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രം കൂടിയായിരുന്നു ബോഡിഗാര്‍ഡ്. കൂടാതെ സിനിമയുടെ ക്ലൈമാക്സും വലിയ ചര്‍ച്ചാ വിഷയമായി. ഔസേപ്പച്ചന്‍ ഒരുക്കിയ പാട്ടുകളും വലിയ തരംഗമായി മാറി. അതേസമയം എല്ലാവരും നല്ലത് പറഞ്ഞ സമയത്തും ബോഡിഗാര്‍ഡ് സിനിമയോട് ആര്‍ക്കൊക്കെയോ തോന്നിയ വിരോധത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്. ഒരഭിമുഖത്തില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്.

  റാംജിറാവ് കഴിഞ്ഞാല്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട സിനിമയാണ് ബോഡിഗാര്‍ഡ് എന്ന് സിദ്ദിഖ് പറയുന്നു. കാരണം ഞാന്‍ ചെയ്യുന്ന ഫോര്‍മാറ്റിലുളള ഒരു ചിത്രമായിരുന്നില്ല അത്. അങ്ങനെയൊരു പ്രണയം ഞാന്‍ എന്‌റെ സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. കണ്ടവര്‍ക്കൊക്കെ ബോഡിഗാര്‍ഡ് ഇഷ്ടമായി. പക്ഷേ എന്നിട്ടും ആ സിനിമയെ കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു.

  ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമാണ്. ആ സിനിമയുടെ കഥ എല്ലാ ഭാഷയ്ക്കും സ്വീകാര്യമാകുകയും അത് അന്യ ഭാഷയില്‍ വലിയ തരംഗമാവുകയും ചെയ്തു, സംവിധായകന്‍ പറഞ്ഞു. ദിലീപിനും നയന്‍താരയ്ക്കും പുറമെ ത്യാഗരാജന്‍, ഹരിശ്രീ അശോകന്‍, മിത്ര കുര്യന്‍, ജനാര്‍ദ്ധനന്‍, സീനത്ത്, അപ്പ ഹാജ, വൈജയന്തി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബോഡിഗാര്‍ഡ്. പാട്ടുകള്‍ക്കും വലിയ പ്രാധാന്യം നല്‍കിയുളള ചിത്രമായിരുന്നു ബോഡിഗാര്‍ഡ്.

  പ്രഭുദേവയാണ് സിനിമയുടെ ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചത്. തമിഴില്‍ ദളപതി വിജയ് ആണ് ബോഡിഗാര്‍ഡ് റീമേക്കില്‍ നായകനായത്. കാവലന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ വിജയം നേടി. അസിനും മിത്ര കുര്യനുമാണ് സിനിമയില്‍ നായികമാരായി എത്തിയത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ ബോഡിഗാര്‍ഡായപ്പോള്‍ കരീന കപൂര്‍ നായികയായി എത്തി. സിദ്ദിഖിന്‌റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്.

  ലാലേട്ടനെയും അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്‌

  ബോഡിഗാർഡ് ഒരു പ്രണയചിത്രമാണ് | Old Movie Review | filmibeat Malayalam

  ബോളിവുഡിലും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് ചിത്രം നേടിയത്. മികച്ച പ്രതികരണത്തോടെപ്പം ബോക്‌സോഫീസ് കളക്ഷനിലും ബോഡിഗാര്‍ഡ് വലിയ നേട്ടമുണ്ടാക്കി. തെലുങ്കില്‍ വെങ്കിടേഷാണ് റീമേക്ക് ചിത്രത്തില്‍ നായകനായത്. നയന്‍താരയുടെ റോളില്‍ തൃഷയും അഭിനയിച്ചു. തെലുങ്കിന് പുറമെ കന്നഡത്തിലും ബോഡിഗാര്‍ഡ് റീമേക്ക് വന്നിരുന്നു.

  മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

  Read more about: sidhique dileep nayanthara
  English summary
  Director Siddique Opens Up About The Criticism Faced By Dileep-Nayanthara Movie Body Guard
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X