For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലുക്ക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്; ഇതെന്റെ അഹങ്കാരമല്ല അഭിമാനമാണ്!

  |

  തീയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മുന്നേറുകയാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ ഒരുക്കിയ സിനിമ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മലയാളികള്‍ക്ക് കാഴ്ചയുടെ നവ്യാനുഭവമാണ് തല്ലുമാല പകരുന്നത്. പേരുപോലെ തന്നെ തല്ലിന്റെ മാലയായ സിനിമയിലെ പാട്ടുകളും താരങ്ങളുടെ ലുക്കുമെല്ലാം ട്രെന്റായി മാറിയിരിക്കുകയാണ്.

  Also Read: മത്തങ്ങ മോന്തയുള്ള മോഹൻലാലിനെ നായകനാക്കാൻ പറ്റില്ലെന്ന് നിർമാതാവ് പറഞ്ഞു; വെളിപ്പെടുത്തി സംവിധായകൻ

  തല്ലുമാല കണ്ടവരെല്ലാം ഒരുപോലെ പ്രശംസിക്കുന്ന താരങ്ങളില്‍ ഒരാളാണ് ലുക്ക്മാന്‍. ജംഷി എന്ന കഥാപാത്രത്തെയാണ് ലുക്ക്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ലുക്ക്മാന് തല്ലുമാലയിലൂടെ കിട്ടുന്നത് വലിയ കയ്യടികളാണ്. ഇപ്പോഴിതാ ലുക്ക്മാനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Lukman

  നേരത്തെ തരുണ്‍ മൂര്‍ത്തിയൊരുക്കിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തത് ലുക്ക്മാന്‍ ആയിരുന്നു. ചിത്രവും ലുക്ക്മാന്റെ പ്രകടനവും കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ലുക്കുമാനെ നായകനാക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും അപമാനിച്ചെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. തരുണ്‍ മൂര്‍ത്തി പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  ലുക്മാന്‍ എന്ന നടനിലേക്ക് പ്രേക്ഷകര്‍ അടുക്കുന്നതു കാണുമ്പോള്‍ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും...ആവേശമുണ്ട് ??
  ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്‌തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല.. നടനാകാന്‍ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.

  പണ്ട് ഒരുമിച്ച് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ആദ്യ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവനേ നായകന്മാരില്‍ ഒരാളാക്കാന്‍ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല..അത് എന്തിനാണെന്നും അറിയില്ല... ഓപ്പറേഷന്‍ ജാവയില്‍ വിനയ ദാസന്‍ ആയി കൂടെ കൂട്ടുമ്പോള്‍ ഞങ്ങള്‍ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്.

  ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേര്‍ന്ന മുഖങ്ങള്‍ കണ്ടെത്താന്‍ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാന്‍ പറ്റുന്നത്... അതിന്റെ ഓരോ പുരോഗതിയും കാണാന്‍ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങള്‍ക്ക് കച്ചവടം മാത്രമല്ല.. കലയും കൂടിയാണ്.

  ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നില്‍ജയും, ധന്യയും, സജീദ് പട്ടാളവും, വിന്‍സിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം അസാമാന്യ ജീവിതാനുഭവമുള്ളവരാണ്... ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്‌ക്രീനില്‍ അവര്‍ നിങ്ങളെ അത്ഭുതപെടുത്തുന്നത്.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാന്‍ നീ.നടന്നു തീര്‍ത്ത വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം. പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്... നമ്മളേപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേര്‍ക്കുള്ള പ്രതീക്ഷയുടെ വാതില്‍.

  Read more about: actor
  English summary
  Director Tharun Moorthy About Lukman And Casting Him As The Lead In His Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X