For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണനാളില്‍ യാതൊരു മുന്‍പരിചയവുമില്ലാതെ തിരക്കഥയുമായി കയറിചെന്നു, ഓപ്പറേഷന്‍ ജാവ അനുഭവം പറഞ്ഞ് തരുണ്‍ മൂര്‍ത്തി

  |

  ഓപ്പറേഷന്‍ ജാവ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച തുടക്കമാണ് സംവിധായകന് ലഭിച്ചത്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഓപ്പറേഷന്‍ ജാവ ഹിറ്റായി മാറി. വേറിട്ട പ്രമേയവും, താരങ്ങളുടെ പ്രകടനവും, സംവിധാന മികവും സിനിമയിലെ മുഖ്യ ആകര്‍ഷണങ്ങളായി മാറി. തിയ്യേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

  tharun-moorthy

  ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, ഷൈന്‍ ടോം ചാക്കോ, മമിത ബൈജു, മാത്യൂ തോമസ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പ്രേക്ഷക പ്രശംസകള്‍ക്കൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഓപ്പറേഷന്‍ ജാവ നേട്ടമുണ്ടാക്കി. അതേസമയം ഓപ്പറേഷന്‍ ജാവ പിറന്നത് ഒരു ഓണനാളിലാണ് എന്ന്‌ പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. തന്‌റെ പുതിയ ഫേസ്ബുക്ക്‌
  പോസ്റ്റിലാണ് സംവിധായകന്‍ ഇക്കാര്യം പറയുന്നത്.

  '2019 ലെ ഒരു ഓണദിവസമാണ് യാതൊരു മുന്‍ പരിചയവുമില്ലാത്ത ഞാന്‍ ഒരു തിരക്കഥയുമായി വി സിനിമാസിന്റെ ഓഫീസിലേയ്ക്ക് ചെന്ന് കയറുന്നത് എന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. തുടക്കക്കാരന്റെ വെപ്രാളത്തില്‍ കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത്.'നമ്മള്‍ ഈ സിനിമ ചെയ്യുന്നു' എന്ന് വാചകമാണ്. ആ സിനിമയാണ് നമ്മള്‍ ആഘോഷിച്ച ഓപ്പറേഷന്‍ ജാവ. 2021 ലെ ഈ ഓണം ആഘോഷിക്കുമ്പോള്‍ മനസ്സില്‍ ഇപ്പോഴും ജാവയ്ക്ക് തീയേറ്ററില്‍ നിന്നും കിട്ടിയ കൈയ്യടികളുണ്ട്, ചിരികളുണ്ട്, നൊമ്പരങ്ങളുണ്ട് പിരിമുറുക്കങ്ങളുണ്ട്.

  ആദ്യ പ്രണയത്തെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാലിന്‌റെ രസകരമായ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

  അന്ന് നിങ്ങള്‍ പ്രേക്ഷകര്‍ മനസറിഞ്ഞു നല്‍കിയ സ്‌നേഹവും കരുതലും തന്നെയാണ് ഞങ്ങളുടെ അടുത്ത സിനിമയുടേയും ഊര്‍ജം. അതെ,പറഞ്ഞു വരുന്നത് ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ പറ്റിയാണ്. ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന്റെ തുടക്കമായിരുന്നു. ഓപ്പറേഷന്‍ ജാവ തുടങ്ങുന്നതിനു മുന്‍പ് ടൈറ്റില്‍ കാര്‍ഡില്‍ കുറിച്ചിട്ടത് പോലെ
  നിയോഗിച്ച വൈക്കത്തപ്പന്റെ നടയില്‍ നിന്ന് തന്നെയാണ് പുതിയ ചിത്രത്തിന്റെ തുടക്കവും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തീയറ്റേഴ്‌സിന് വേണ്ടി സന്ദീപ് സേനന്‍ ആണ് ഞങ്ങളുടെ ചിത്രം നിര്‍മ്മിക്കുന്നത്.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  കോവിഡിന്റെ ഞെരുക്കത്തില്‍ ജാവയുടെ റിലീസ് പോലും അനശ്ചിതത്വത്തിലായിരുന്ന സമയത്ത് നിന്റെ അടുത്ത സിനിമ ഞാന്‍ ചെയ്‌തോളാം' എന്ന് സന്ദീപേട്ടന്‍ പറയുമ്പോള്‍ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ ഒരു വിഷ്വല്‍സ് പോലും അവര്‍ കണ്ടിരുന്നില്ല, കാണണം എന്ന് പറഞ്ഞതുമില്ല. അന്ന് മുതല്‍ ഇന്നോളം ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്ത്, സ്‌നേഹിച്ച്, ലാളിച്ച്, ആശിച്ച് ഒരുക്കുന്നതാണ് ഹൃദയത്തോട് ഒരുപാട് ചേര്‍ന്നു നില്ക്കുന്ന ഈ കുഞ്ഞ് ചിത്രം.

  ജാവയ്ക്കു നിങ്ങള്‍ നല്കിയ വലിയ പിന്തുണയില്‍ നിന്നുമാണ് നമ്മുടെ രണ്ടാമത്തെ സിനിമ ജനിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വഴിയേ പറയാം. ആദ്യ സിനിമയുടെ വിജയം കണ്ടപ്പോള്‍ എല്ലാവരും ഒരേ പോലെ പറഞ്ഞിരുന്നു. നിന്റെ അടുത്ത സിനിമയാണ് നിന്റെ ആദ്യ സിനിമയെന്ന്'. അതെ ഇത് തന്നെയാണ് ഞങ്ങളുടെ ആദ്യ സിനിമ. സ്‌നേഹ പൂര്‍വ്വം തരുണ്‍ മൂര്‍ത്തി, c/o ഉര്‍വശി തീയറ്റേഴ്‌സ്, സംവിധായകന്‍ കുറിച്ചു. ഫെബ്രുവരി 12നാണ് ഓപ്പറേഷന്‍ ജാവ തിയ്യേറ്ററുകളില്‍ എത്തിയത്. തരുണ്‍ മൂര്‍ത്തിയുടെ തന്നെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും, നിഷാദ് യൂസഫ് എഡിറ്റിങ്ങും, ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചു.

  Operation Java Audience Response | Shine Tom Chacko's Angry Reaction | FilmiBeat Malayalam

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  Read more about: director malayalam onam ഓണം
  English summary
  director tharun moorthy opens up the origin of operation java movie and announced his second movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X