For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ തിലകന്‍ ചെയ്ത റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്ത് നടന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. ചില പ്രധാനപ്പെട്ട റോളുകളില്‍ തിലകനെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും അണിയറക്കാര്‍ക്ക് ആയില്ല. എല്ലാതരം വേഷങ്ങളും മലയാളത്തില്‍ ചെയ്തിട്ടുണ്ട് തിലകന്‍.

  നടി ജാക്വിലിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ, ഫോട്ടോസ് കാണാം

  വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് മിക്ക സിനിമകളിലും നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിലകന്‍ അഭിനയിച്ചു.

  അതേസമയം തിലകനൊപ്പമുളള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ തുളസീദാസ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസ് മനസുതുറന്നത്. തുളസീദാസ് സംവിധാനം ചെയ്ത സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ തിലകന്‍ അഭിനയിച്ചിട്ടുണ്ട്. 1995ലാണ് ഈ കൂട്ടുകെട്ടില്‍ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ജയറാം നായകനായ സിനിമയില്‍ തിലകന്‍, ശോഭന, ജഗദീഷ്, കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

  കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ എംകെ മേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിച്ചത്. ജയന്‍ മേനോന്‍ എന്ന കഥാപാത്രമായി ജയറാമും എത്തി. ജയറാമും തിലകനും ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് തുളസീദാസ് അഭിമുഖത്തില്‍ പങ്കുവെച്ചത്. എന്റെ ആദ്യ സിനിമയില്‍ തന്നെ തിലകന്‍ ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട് എന്ന് തുളസീദാസ് പറയുന്നു.

  അതിന് മുന്‍പ് തന്നെ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. അങ്ങനെ നല്ല അടുപ്പം തിലകന്‍ ചേട്ടനുമായി ഉണ്ട്. മിന്നാമിനുങ്ങിനും മിന്നുകെട്ട് സിനിമയുടെ ഒരു പ്രധാനപ്പെട്ട സീന്‍ എടുക്കുകയാണ്. ആ സീനില്‍ എല്ലാവരുമുണ്ട്. അതില്‍ തിലകന്‍ ചേട്ടന്‍ ജയറാമിനെ നോക്കി പറയുന്ന ഒരു ഡയലോഗുണ്ട്; 'നീ എന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന്'.

  അന്ന് തിലകന്‍ ചേട്ടന്‍ ആ 'നീ' അങ്ങ് കട്ട് ചെയ്യാന്‍ അസോസിയേറ്റിനോട് പറഞ്ഞു. ;എന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല; എന്ന് പോരെ എന്ന് പറഞ്ഞു. എന്നാല്‍ റിഹേഴ്‌സല്‍ സമയത്തൊക്കെ ഈ 'നീ' വെച്ചാണ് ഡയലോഗ് പറഞ്ഞത്. എന്നാല്‍ ടേക്ക് എടുത്തപ്പോ കണ്ടില്ല. ഞാന്‍ തിലകന്‍ ചേട്ടനോട് ആ നീ എന്തായാലും വേണമെന്ന് പറഞ്ഞു. എന്നാല്‍ 'അത് ആവശ്യമില്ല, ഞാന്‍ വിരല് ചൂണ്ടുന്നണ്ടല്ലോ എന്നായിരുന്നു തിലകന്‍ ചേട്ടന്‍റെ മറുപടി.

  അനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  എന്നാല്‍ ഞാന്‍ അത് സമ്മതിച്ചില്ല. നീ വേണമെന്ന് തന്നെ പറഞ്ഞു, തുളസീദാസ് പറയുന്നു. അങ്ങനെ തിലകന്‍ ചേട്ടനും ഞാനും തര്‍ക്കമായി. ഒരു മണിക്കൂറോളം തര്‍ക്കം തുടര്‍ന്നു. ചിത്രീകരണത്തിനിടെ ബ്രേക്ക് വന്നു,. ജയറാമൊക്കെ ഇത് കണ്ട് ചിരിക്കുകയാണ്. പിന്നെ തിലകന്‍ ചേട്ടന്‍ ജയറാമിന്‌റെ അടുത്ത് വന്ന് പറഞ്ഞു; ജയറാമേ ഞാന്‍ ആ നീ പറയാം, പക്ഷേ നീ എന്റെയടുത്ത് വന്ന് സൂക്ഷിച്ചുനോക്കണം എന്ന്. ജയറാം പൊട്ടിച്ചിരിച്ചുപോയി.

  ജയറാം വാര്‍ത്താ അവതാരകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞത്, മെഗാസ്റ്റാറിനെ കുറിച്ച് നടന്‍

  കാരണം തിലകന്‍ ചേട്ടന് ഒരു ചമ്മലുണ്ടായിരുന്നു. അനാവശ്യമായി വാശിപിടിച്ചത് കൊണ്ട്. അത് ആവശ്യമാണെന്ന് പുളളിക്ക് മനസിലായി. എന്നാല്‍ അതൊരു സഹോദര സ്‌നേഹത്തിലുളള വാശി ആയിരുന്നു എന്ന് തുളസീദാസ് പറയുന്നു. ഞാനും തിലകന്‍ ചേട്ടനും അന്ന് കുറെ പിണങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ പിണക്കം മാറിയിട്ടുമുണ്ട്. അഭിമുഖത്തില്‍ സംവിധായകന്‍ ഓര്‍ത്തെടുത്തു.

  മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച്, പുത്തന്‍ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍, ദുബായില്‍ നിന്നുളള ഫോട്ടോസ്

  മിന്നാമിനുങ്ങിന് മിന്നുകെട്ട് ചിത്രത്തിന് പുറമെ നിരവധി സിനിമകളില്‍ തിലകനും ജയറാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഈ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അച്ഛനും മകനുമായി തന്നെയാണ് ഈ സിനിമയിലും തിലകനും ജയറാമും എത്തിയത്. കൂടാതെ സത്യന്‍ അന്തിക്കാടിന്‌റെ തന്നെ സന്ദേശത്തിലും അച്ഛനും മകനുമായി തിലകനും ജയറാമും എത്തി. ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടി.

  അറിയണം തിലകന്‍ എന്ന അതുല്യ പ്രതിഭയെ | FilmiBeat Malayalam

  മൂന്നാംപക്കം, ബന്ധുക്കള്‍ ശത്രുക്കള്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ജോര്‍ജജ്ജ്കുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജ്കുട്ടി ഉള്‍പ്പെടെ നിരവധി സിനിമകള്‍ ജയറാം-തിലകന്‍ ടീമിന്‌റെതായി മലയാളത്തില്‍ പുറത്തിറങ്ങി. കാരക്ടര്‍ റോളുകളിലായിരുന്നു തിലകന്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. കിരീടം, കൗരവര്‍ ഉള്‍പ്പെടെയുളള സിനിമകളില്‍ എല്ലാം നടന്‍ ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം ഉസ്താദ് ഹോട്ടലിലെ നടന്റെ റോളും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ച കഥാപാത്രമാണ്. ഉസ്താദ് ഹോട്ടലിലെ കരീം ഇക്ക ഏറെക്കാലത്തിന് ശേഷം തിലകന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി. ബാങ്കിള്‍സ് എന്ന ചിത്രമാണ് തിലകന്‌റെതായി അവസാനമായി പുറത്തിറങ്ങിയത്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 11 സംസ്ഥാന പുരസ്‌കാരങ്ങളും തിലകന്‍ കരിയറില്‍ നേടി.

  വിനയന്‍ അങ്ങനെ ചെയ്തപ്പോള്‍ മണി തകര്‍ന്നുപോയി, പിന്നീട് നടന്‍ ചെയ്തത്, അനുഭവം പറഞ്ഞ് വിഎം വിനു

  Read more about: jayaram thilakan thulasidas
  English summary
  director thulasidas shares an funny incident of thilakan during jayaram's Minnaminuginum Minnukettu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X