For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയോട് പറഞ്ഞ കഥ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മാറി; പിന്നെ സംഭവിച്ച പുകിലുകള്‍ ഇങ്ങനെ

  |

  മലയാള സിനിമയിലെ തീപ്പൊരി ആക്ഷന്‍ സിനിമകള്‍ക്ക് പേരു കേട്ട താരമാണ് സുരേഷ് ഗോപി. ദ കമ്മീഷ്ണര്‍ മുതല്‍ സുരേഷ് ഗോപി അഴിഞ്ഞാടിയ സിനിമകളും കഥാപാത്രങ്ങളും ഒരുപാടാണ്. ഇന്നും മലയാള സിനിമയിലെ പോലീസ് വേഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യമായി മനസിലേക്ക് എത്തുന്നത് സുരേഷ് ഗോപിയുടെ പേരാണ്.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  സുരേഷ് ഗോപിയെ നായകനാക്കി വേണു ബി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് സിറ്റി പോലീസ്. കലൂര്‍ ഡെന്നീസ് ആയിരുന്നു തിരക്കഥ. എന്നാല്‍ സിറ്റി പോലീസ് എ്ന്ന സിനിമയുടെ കഥ സുരേഷ് ഗോപിയോട് പറയുന്ന സമയത്ത് അതൊരു കുടുംബ ചിത്രമായിരുന്നുവെന്നതാണ് വസ്തുത. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ അതൊരു ആക്ഷന്‍ ചിത്രമാക്കി മാറ്റുകയായിരുന്നു. സിറ്റി പോലീസിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വേണു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

  സുരേഷ് ഗോപിയുടെ സിറ്റി പോലീസ് ആയിരുന്നില്ല എന്റെ സിനിമ. മധു, നെടുമുടി വേണു, സുരേഷ് ഗോപി ഇങ്ങനെ മൂന്ന് തലമുറകളുടെ ഒരു കഥയായിരുന്നു അത്. ഒരു ആയുര്‍വേദ കുടുംബത്തിന്റെ കഥയായിരുന്നു അത്. ഡെന്നീസ് ജോസഫിന്റെ ആകാശദൂതില്‍ വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു അത്. ഞാനീക്കഥ ഡെന്നീസിനോട് പറയുകയും ഡെന്നീസിനത് ഇഷ്ടപ്പെടുകയും ചെയ്തു. വര്‍ക്ക് ചെയ്യാന്‍ പറഞ്ഞു. അന്ന് എന്റെ കൂടെ അസിസ്റ്റന്റായി സുരേഷ് ഉണ്ടായിരുന്നു. ആ കഥയാണ് ഞാന്‍ സുരേഷ് ഗോപിയോട് പറഞ്ഞത്. വേണു പറയുന്നു.

  ''എന്നാല്‍ അന്നത്തെ ഒരു സാഹചര്യത്തില്‍ സുരേഷ് ഗോപിയെ വച്ച് ആക്ഷന്‍ പടം മാത്രമേ വിജയിക്കുകയുള്ളൂവെന്ന് പറഞ്ഞ് ആ സിനിമ മാറിപ്പോയി. ആ നിര്‍മ്മാതാവും പോയി. എന്നെ സംബന്ധിച്ച് അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. മദ്രാസിലായിരുന്നു റെക്കോര്‍ഡിംഗ്. 70 എംഎമ്മമിലാണ് റെക്കോര്‍ഡ് ചെയ്തത്. ഭരതേട്ടനും ജോഷിയേട്ടനും കൂടിയാ തിരികൊളുത്തി തന്നത്. മലയാള സിനിമയിലെ അക്കാലത്തെ പ്രഗത്ഭകരായ സംവിധായകരൊക്കെ അന്നുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയൊരു ഗിഫ്റ്റായിരുന്നു. എന്നിട്ട് അത് നിന്ന് പോയപ്പോള്‍ ഞാന്‍ വല്ലാതെ ഡൗണ്‍ ആയിരുന്നു''. വേണു പറയുന്നു.

  ''അങ്ങനെ മൊത്തം ഡൗണ്‍ ആയി ഞാന്‍ വീട്ടിലിരിക്കുമ്പോഴാണ് കലൂര്‍ ഡെന്നിസ് എന്ന വിളിക്കുന്നത്. എന്നെ വിളിച്ച് കാര്യങ്ങളൊക്കെ ചോദിച്ചു. ഞാനാണെങ്കില്‍ ഇനിയും അസിസ്റ്റന്റായി പോകാന്‍ പറ്റാത്തൊരു അവസ്ഥയിലായിരുന്നു. ഞാനൊരു നിര്‍മ്മാതാവിനെ താരം എന്ന് ഡെന്നീസ് പറഞ്ഞു. അങ്ങനെ കലൂര്‍ ഡെന്നീസ് ആണ് എനിക്ക് പാലമറ്റം മജീദിനെ പരിചയപ്പെടുത്തി തരുന്നത്. മജീദ് എന്നോട് പറഞ്ഞത് ചെലവൊക്കെ ഞാന്‍ നോക്കാം പക്ഷെ ബാക്കിയൊക്കെ നോക്കികോളണം എന്നായിരുന്നു. അങ്ങനെയായിരുന്നു എന്റെ സിനിമ തുടങ്ങുന്നത്. പതിനെട്ടര ലക്ഷത്തിനാണ് ആ സിനിമ തീരുന്നത്''. അദ്ദേഹം പറയുന്നു.

  സുരേഷ് ഗോപി അന്ന് വളര്‍ന്നു വരുന്നതേയുള്ളൂ. വളരെ ചെറിയ തുകയാണ് സുരേഷ് ഗോപിയ്ക്ക് കൊടുക്കുന്നത്. സുരേഷ് ഗോപിയുമായി കോളേജില്‍ പഠിക്കുന്ന കാലം തൊട്ടുള്ള പരിചയമാണ്. പില്‍ക്കാലത്ത് അദ്ദേഹം എന്റെ ബന്ധുവുമായി മാറി. പിന്നീടാണ് കഥ മാറിയ വിവരം സുരേഷ് ഗോപി അറിയുന്നത്. പുള്ളിയ്ക്ക് അത് വിഷമമായി. പക്ഷെ എന്നോട് ഒന്നും പറഞ്ഞില്ല. പുള്ളി എപ്പോഴും ചെയ്യുന്നത് ഈ തോക്കും കൈയ്യില്‍ പിടിച്ചിട്ടുള്ള ഓട്ടവും മറ്റുമൊക്കെയാണ്. അദ്ദേഹത്തിനും ഇഷ്ടം കുടുംബ സിനിമകളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  Also Read: അതൊരു സെല്‍ഫ് പ്രൊമോഷന്‍ ട്രോള്‍ ആയിരുന്നു, ചിലര്‍ തെറ്റിദ്ധരിച്ചു; സത്യാവസ്ഥ പറഞ്ഞ് മറീന

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  പിന്നീട് അദ്ദേഹവുമായി പല കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായി. എന്നെ സംബന്ധിച്ച് എന്റെ മനസിലെ സിനിമ അതായിരുന്നില്ല. പിടിച്ചു നില്‍ക്കാന്‍ വേണ്ടി ആ സിനിമ ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാവുകയായിരുന്നു. സത്യത്തില്‍ എഡിറ്റിംഗ് ടേബിളിലാണ് ആ സിനിമ പൂര്‍ണമായ അര്‍ത്ഥത്തിലേക്ക് എത്തുന്നത്. അന്ന് ഞാനുമായും കലൂര്‍ ഡെന്നീസുമായൊക്കെ സൂരേഷ് ഗോപിയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സുരേഷുമായുണ്ടായ പ്രശ്‌നമാണ് മാക്ട എന്ന സംഘടനയുണ്ടാക്കാനുള്ള തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: suresh gopi
  English summary
  Director Venu B Nair Says Suresh Gopi Starrer City Police Was Actually A Family Drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X