For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീയെസിന്റെ പടത്തിൽ ഞാൻ അഭിനയിക്കും,സ്‌ക്രിപ്‌റ്റ് തയ്യാറാക്കാൻ ജയൻ പറഞ്ഞു, എന്നാൽ സംഭവിച്ചത്...

  |

  മലയാള സിനിമയുടെ തീരാനഷ്ടമാണ് നടൻ ജയൻ . നടന്റെ വിയോഗം ഇന്നും ഏറെ വേദനയോടെയാണ് ശ്രവിക്കുന്നത്. ജ്വലിച്ച് ഉയർന്നപ്പോൾ തന്നെ എന്നന്നേയ്ക്കുമായി പൊലിഞ്ഞ് വീഴുകയായിരുന്നു അദ്ദേഹം. നംവംബർ16 ജയന്റെ 40ാം ചാരമവാർഷികമാണ്. ഇപ്പോഴിത ജയനുമായുള്ള ഓർമകൾ പങ്കുവെച്ച് സിനിമാവാരികയുടെ പത്രാധിപരും സംവിധായകനുമായ വി.എസ്.നായർ. മാതൃഭൂമി ഡോട്കോമിലൂടെയാണ് ജയനുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം വാചാലനായത്.

  ആലപ്പുഴയിയിൽ നടന്ന ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് ജയനെ ആദ്യമായി കാണുന്നത്. കുഞ്ചാക്കോയുടെ ക്ഷണമനുസരിച്ച് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ നടക്കുന്ന കണ്ണപ്പനുണ്ണി സിനിമാ ഷൂട്ടിങ്ങിന്റെ ഫീച്ചർ തയ്യാറാക്കാനായി പോയതായിരുന്നു. അവിടെ വെച്ചാണ് ജയനെ ആദ്യമായി കാണുന്നത് പരിചയപ്പെടുന്നത്. ആരും അടുത്തു പോകുന്ന പ്രകൃതത്തോടെയുള്ള സംഭാഷണമായിരുന്നു അദ്ദേഹത്തിന്റേതെന്നും സംവിധായകൻ പറയുന്നു.

  കണ്ണപ്പനുണ്ണി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഫീച്ചർ തയ്യാറാക്കാനാണ് അന്ന് സ്റ്റുഡിയോയിൽ പോയത്. മനോഹരമായി പുഞ്ചിരിച്ചു കൊണ്ടാണ് ജയൻ അന്ന് പരിചയപ്പെട്ടത്. ഞാനും കൊല്ലംകാരനാണ്. ഓലയിലാണ് വീട്. പേര് കൃഷ്ണൻ നായർ. ഈ ചിത്രത്തിൽ നല്ലൊരു വേഷമുണ്ടെന്നും അദ്ദേഹം തന്നോട് പറഞ്ഞു. അന്ന് ചിത്രത്തിലെ ഗെറ്റപ്പിൽ ഒരു ചിത്രമെടുത്തു. ഫീച്ചറിനൊപ്പം ആ പടവും പ്രസിദ്ധീകരിച്ചിരുന്നു.

  ഒരു ദിവസം ഞാൻ കോട്ടമുക്കിലെ മലയാളനാട് ഓഫീസിലിരിക്കുമ്പോൾ ഒരു വെള്ള ഫിയറ്റ് കാർ അങ്കണത്തിൽ വന്നുനിന്നു. കാറിൽനിന്ന്‌ പുറത്തിറങ്ങിയത് ജയനായിരുന്നു. എനിക്കഭിമുഖമായിരുന്നിട്ട് അത്യധികം സന്തോഷത്തോടെ പറഞ്ഞു. 'അന്ന്‌ ഫോട്ടോയെടുത്തെങ്കിലും അതു പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പ്രധാന്യം നൽകി പ്രസിദ്ധീകരിച്ചതിൽ വളരെ സന്തോഷം'. അന്നു തുടങ്ങിയ ആത്മബന്ധം മരിച്ചിട്ടും അവസാനിച്ചില്ലെന്നാണ് എന്റെ അനുഭവം. നാട്ടിൽ വരുമ്പോഴൊക്കെ പിന്നെ എന്നെ കാണാൻ എത്തുമായിരുന്നു. ജയൻ പെട്ടെന്ന് സൂപ്പർസ്റ്റാറായി. സിനിമയ്ക്ക്‌ കഥയെഴുതണമെന്നും സംവിധാനം ചെയ്യണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ജയനെയാണ് ഹീറോയായി സങ്കല്പിച്ചിരുന്നത്.

  ഞാനതു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 'വീയെസിന്റെ പടത്തിൽ ഞാൻ അഭിനയിക്കും, എത്ര തിരക്കുണ്ടായാലും.'സ്‌ക്രിപ്‌റ്റൊക്കെ തയ്യാറാക്കിക്കൊള്ളൂ. 'അതുപ്രകാരം തിരക്കഥ പൂർത്തിയാക്കി ജയൻ കൊല്ലത്തുവരുന്നതും കാത്ത് ഞാനിരുന്നു. ദിവസങ്ങൾക്കുശേഷം കേട്ടത് ഹൃദയം പൊട്ടുന്ന വാർത്തയായിരുന്നു. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റർ അപകടം.

  ജയന്റെ മരണത്തിലെ വില്ലൻ ബാലന്‍ കെ നായരല്ല | filmibeat Malayalam

  വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ജയൻ കണ്ടെത്തുകയായിരുന്നു. വിജയ ചിത്രങ്ങളുടെ തോഴനായിരുന്നു താരം. . ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയമായിരുന്നു. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ഇന്നും ജയൻ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  Read more about: jayan ജയൻ
  English summary
  Director Vs Nair Recollect jayan's memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X