For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേക്ക് മുറിച്ച് താരപുത്രി മമ്മൂട്ടിയുടെ വായില്‍ വെച്ച് കൊടുത്തു! മധുരരാജയുടെ ലൊക്കേഷനില്‍ പിറന്നാള്‍

  |

  മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മധുരരാജ. പോക്കിരിരാജ എന്ന സിനിമയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കഷനില്‍ നിന്നും പുറത്ത് വന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. ഫാന്‍ മെയ്ഡ് പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു.

  നായിക കാരണം കുടുങ്ങിയത് പ്രണവ് മോഹന്‍ലാല്‍! ലൊക്കേഷനിലെ രസകരമായ അനുഭവമിങ്ങനെ..

  2019 ആദ്യ സൂപ്പര്‍ ഹിറ്റ് ആസിഫ് അലി സ്വന്തമാക്കി! അന്ന് അപര്‍ണ ഇന്ന് ഐശ്വര്യ, എല്ലാം ഭാഗ്യമാണ്!!

  വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ലൊക്കേഷനില്‍ നിന്നും ഒരു പിറന്നാള്‍ ആഘോഷം നടത്തിയിരിക്കുകയാണ്. മമ്മൂട്ടിയടക്കം സിനിമയിലെ എല്ലാ താരങ്ങളും പങ്കെടുത്ത പിറന്നാള്‍ ആഘോഷം സംവിധായകന്‍ വൈശാഖിന്റെ മകളുടേതായിരുന്നു. ഇതിന്റെ ഫോട്ടോസ് ഫേസ്ബുക്ക് വഴി മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കകുയാണ്.

  മോഹന്‍ലാല്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം!മീ ടൂ വിനെ കുറിച്ച് പറഞ്ഞതോടെ അത് മനസിലായെന്ന് പത്മപ്രിയ

  മധുരരാജ

  മധുരരാജ

  പോക്കിരിരാജ റിലീസിനെത്തി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗമായി മധുരരാജ എത്തുന്നത്. വെശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലെ ഒരു പ്രധാന രംഗം ചിത്രീകരിക്കുന്നത് ഇരുപതിന് മുകളില്‍ ദിവസങ്ങള്‍ ആവശ്യമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതിനിടെയാണ് ഒരു പിറന്നാള്‍ ആഘോഷം നടന്നിരിക്കുന്നത്.

  ലൊക്കേഷനിലെ പിറന്നാള്‍

  താരങ്ങളുടെ മാത്രമല്ല സിനിമയുടെ സെറ്റിലുള്ള ആരുടെയെങ്കിലും പിറന്നാള്‍ ഉണ്ടോ അവരുടെ എല്ലാം പിറന്നാള്‍ ആഘോഷിക്കുന്നത് പതിവാണ്. അങ്ങനെയാണ് വൈശാഖിന്റെ മകളുടെ പിറന്നാള്‍ മധുരരാജയുടെ സെറ്റിലാക്കിയത്. കേക്ക മുറിക്കാന്‍ മുന്നില്‍ നിന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. നടന്‍ സലീം കുമാറിന്റെ 21-ാം വിവാഹ വാര്‍ഷികവും ഇതേ ലൊലേക്കഷനില്‍ വെച്ച് നടന്നിരുന്നു. മമ്മൂട്ടിയ്ക്ക് പുറമേ സലീം കുമാര്‍, വിനയപ്രസാദ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഷംന കാസിം, ജയ്, രമേഷ് പിഷാരടി, തെസ്‌നി ഖാന്‍, അനുശ്രീ തുടങ്ങിയ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.

   ഒത്തിരി താരങ്ങള്‍

  ഒത്തിരി താരങ്ങള്‍

  ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രങ്ങള്‍ക്കൊപ്പം സംവിധായകന്‍ വൈശാഖ് തന്നെയാണ് മകളുടെ പിറന്നാള്‍ ആഘോഷത്തെ കുറിച്ച് വ്യക്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തുമ്പോള്‍ ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു തുടങ്ങി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുമായി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

   പൃഥ്വിരാജിന്റെ സാന്നിധ്യം

  പൃഥ്വിരാജിന്റെ സാന്നിധ്യം

  പോക്കിരിരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നിറഞ്ഞ് നിന്നത് പൃഥ്വിരാജ് ആയിരുന്നു. മമ്മൂട്ടിയുടെ അനിയന്റെ വേഷത്തിലെത്തിയ പൃഥ്വി ഇത്തവണ സിനിമയില്‍ ഇല്ല. ആ വേഷം തമിഴ് നടന്‍ ജയ് ആണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിലൊരു അതിഥി വേഷത്തില്‍ പൃഥ്വിരാജ് അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പറവും മമ്മൂട്ടിയ്ക്ക് ഒരു മാറ്റവുമില്ലെന്നുള്ളത് ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ഓളമാണ് സൃഷ്ടിക്കുന്നത്. മധുരരാജയുടെ ക്ലൈമാക്‌സ് കിടിലനായിരിക്കും. വിഷ്വല്‍ എഫക്ട്‌സ് എല്ലാം ചേര്‍ത്താണ് ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത്.

  English summary
  Director Vyshakh's daughter's birthday celebration at Madhuraraja location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X